കാരന്തൂരിൽ വെച്ച്പത്ര വിതരണത്തിന് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി; പന്തീര്‍പാടം കാരകുന്നുമ്മല്‍ ലിനീഷ് ബാബുവിനെയാണ് കാണാതായത് 

കുന്ദമംഗലം: പത്ര വിതരണത്തിന് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. കുന്ദമംഗലം പന്തീര്‍പാടം കാരകുന്നുമ്മല്‍ മാധവന്‍റെ മകന്‍ ലിനീഷ് ബാബു (38) നെയാണ് കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയത്. വ്യാഴാഴ്ച രാവിലെ പുലര്‍ച്ചെ അഞ്ച് മണിയോടെ വീട്ടില്‍ നിന്ന് കാരന്തൂര്‍ ഭാഗത്ത് പത്ര വിതരണം ചെയ്യാന്‍ പോയ ഇയാള്‍ ഹരഹര ക്ഷേത്രം പരിസരത്ത് ചില വീടുകളില്‍ പത്രം വിതരണം ചെയ്തിട്ടുണ്ടെങ്കിലും തൊട്ടടുത്ത സ്ഥലങ്ങളില്‍ പത്രം വിതരണം ചെയ്തിട്ടില്ല. താമരശ്ശേരി ഫെഡറല്‍ ബാങ്ക് ജീവനക്കാരനായ ലിനീഷ് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ലീവ് അറിയിച്ചിരുന്നു. എന്നാല്‍ പത്രം വിതരണത്തിന് പോയതിന് തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ ബാങ്കിലും ഭാര്യാവീട്ടിലും എത്തിയില്ലെന്ന വിവരം ലഭിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ സഞ്ചരിച്ച സ്കൂട്ടര്‍ പോലീസ് മുണ്ടിക്കല്‍താഴം വെച്ച് കണ്ടെത്തി. പണമിടപാടുമായി ബന്ധപ്പെട്ട് ആരോ തട്ടിക്കൊണ്ടുപോയതായാണ് സൂചന. പോലീസും സൈബര്‍ സെല്ലും അന്വേഷണം ഊര്‍ജ്ജിതമാക്കി.

പെരിങ്ങൊളം GHSS ലെ Nടട റന്റ ആഭിമുഖ്യത്തിൽ നേത്രപരിശോധന ക്യാമ്പ് നടത്തി

കുന്ദമംഗലം: പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ സൂപ്പർ സ്‌പെഷ്യലിറ്റി മലബാർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ നടത്തി
വാർഡ് മെമ്പർ ആർ വി ജാഫർ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് അനിൽ കുമാർ യുകെ അദ്ധ്യക്ഷത വഹിച്ചു. മലബാർ കണ്ണാശുപത്രി പി. ആർ.ഒ പുഷ്ക്കരദാസ് പി സി, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി. കുഞ്ഞി മുഹമ്മദ്‌, പി. അബ്ദുറഹിമാൻ, എൻ.എസ്.എസ് ലീഡർമാരായ അനൈന. കെ , ആരതി. പി എന്നിവർ പ്രസംഗിച്ചു. ഒപ്‌റ്റോമെട്രിക്സ്മാരായ സി. ശ്രീലക്ഷ്മി, കെ. സി. ഹസ്ന ഷിൻസി ബാബു, എൻ.എസ്.എസ് ലീഡർമാരായ ആഷിഖ്. പി, ഫായിസ്. പി.പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ചരമം: വരിയട്ട്യാക്ക് ശ്രീധരൻ (69)

കുന്ദമംഗലം:വരിയട്ട്യാക്ക് കുറുമണ്ണിൽ ശ്രീധരൻ (69) നിര്യാതനായി. സഹോദരങ്ങൾ: ശാരദ, അശോകൻ, വേലായുധൻ, സുധാകരൻ, വിമല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.

ചരമം: കോണോട്ട് ബാബു (57)

കുന്ദമംഗലം: കോണോട്ട് കിഴുവേടത്ത് കെ ബാബു (57) നിര്യാതനായി. കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ ശോഭ. മക്കള്‍ ശോഭി, ഷിബിന്‍, സുനിഷ. മരുമക്കള്‍ സജിന്‍കുമാര്‍ കൊടുവള്ളി, സുമേഷ് പാലാഴി, നീതു ഷിബിന്‍ മീഞ്ചന്ത. സഞ്ചയനം തിങ്കളാഴ്ച.

കേരളത്തിലെ ഈ നഗരങ്ങളില്‍ ഇനി പെട്രോള്‍, ഡീസല്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ല!

തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി മുതല്‍ ഡീസൽ, പെട്രോൾ ഓട്ടോറിക്ഷകൾക്കു പെർമിറ്റ് നൽകില്ലെന്നു റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ ഇലക്ട്രിക്, സിഎൻജി, എൽഎൻജി എന്നിവ ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്കുകൾക്കു മാത്രമേ ഇനി പെർമിറ്റ് നല്‍കുകയുള്ളൂവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതനുസരിച്ച് കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ 3000 പുതിയ പെർമിറ്റ് നൽകാൻ ഉത്തരവിറങ്ങിയെന്നാണഅ റിപ്പോര്‍ട്ട്. ഇതിൽ 2000 ഓട്ടോകൾ ഇലക്ട്രിക്കും 1000 ഓട്ടോകൾ സിഎൻജിയോ എൽഎൻജിയോ ആയിരിക്കണം. രണ്ടു നഗരങ്ങളിലും നിലവിൽ 4300 വീതം പെർമിറ്റാണുള്ളത്. തിരുവനന്തപുരത്ത് അടുത്തിടെ 30000 പെർമിറ്റ് അനുവദിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ 20000 പെർമിറ്റ് നൽകി. ഇനി പെർമിറ്റ് ലഭിക്കണമെങ്കിൽ പുതിയ ഉത്തരവു പാലിക്കണമെന്നാണ് റിപ്പോര്‍ട്ട്.

ബന്ധുനിയമനം: വിവരങ്ങൾ ഒളിച്ചുവച്ച് കെ.ടി.ജലീലിന്‍റെ ഓഫിസ്; ഫയലുകൾ ഓഫിസിൽ ഇല്ലെന്നു മറുപടി

കണ്ണൂർ∙ ബന്ധുനിയമന വിവാദത്തിൽ ഏതു രേഖകളും ആർക്കും പരിശോധിക്കാമെന്നു പ്രഖ്യാപിച്ചെങ്കിലും വിവരങ്ങൾ ഒളിച്ചുവച്ചു മന്ത്രി കെ.ടി.ജലീലിന്റെ ഓഫിസ്. ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ നിയമിച്ചതിന്റെ വിവരങ്ങളാണു മന്ത്രിയുടെ ഓഫിസ് തടഞ്ഞുവച്ചിരിക്കുന്നത്.

ബന്ധപ്പെട്ട ഫയൽ മന്ത്രിയുടെ ഓഫിസിൽ ലഭ്യമല്ലെന്നാണു വിവരാവകാശ പ്രവർത്തകൻ ഡി.ബി. ബിനു‌വിനു ലഭിച്ച മറുപടി. എന്നാൽ മറുപടി തെറ്റാണെന്നു ഫയൽ ട്രാക്കിങ് രേഖകൾ വ്യക്തമാക്കുന്നു. ജനറൽ മാനേജർ നിയമന നടപടികളുടെ മുഴുവൻ ഫയൽ, കറസ്പോണ്ടൻസ് ഫയലുകൾ, ഉദ്യോഗാർഥികളുടെ യോഗ്യതയും പ്രവൃത്തി പരിചയവും വ്യക്തമാക്കുന്ന രേഖകൾ, കൂടിക്കാഴ്ചയിൽ ഓരോ ഉദ്യോഗാർഥിക്കും നൽകിയ മാർക്ക്, നിയമനവുമായി ബന്ധപ്പെട്ടു ലഭിച്ച നിയമോപദേശങ്ങളുടെ പകർപ്പ്, വിജിലൻസ് ക്ലിയറൻസ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളിലെ നിയമനത്തിനു വിജിലൻസ് ക്ലിയറൻസ് ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് എന്നീ രേഖകളാണു വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ ഇതുസംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്യുന്നതു പൊതുഭരണ വകുപ്പിനു കീഴിലെ ന്യൂനപക്ഷക്ഷേമ വകുപ്പും ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനുമാണെന്നും വിവരങ്ങൾക്ക് അവരെ സമീപിക്കണമെന്നുമായിരുന്നു മറുപടി. കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഫയൽ ട്രാക്കിങ് രേഖകൾ പ്രകാരം, അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട മൂന്നു ഫയലുകളും മന്ത്രിയുടെ ഓഫിസിൽ തന്നെയുണ്ട്. നവംബർ 15നു ഫയൽ അവിടെയുണ്ടായിരിക്കെയാണ് ഇല്ലെന്നു മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എം.രാഘവൻ മറുപടി നൽകിയത്.

വിവരാവകാശ നിയമപ്രകാരം ഏതെങ്കിലും വകുപ്പിൽ അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ വിവരം നൽകിയാൽ മതി. അതു പ്രകാരം, മറ്റൊരു ഓഫിസിലേക്കു കൈമ
[29/11, 7:46 AM] Afnas: കൈമാറിയ അപേക്ഷയിൽ ഇനി ഡിസംബർ 15നു ശേഷം മാത്രമേ വിവരങ്ങൾ പുറത്തുവിടേണ്ടതുള്ളൂ. അപ്പോഴേക്കും നിയമസഭാ സമ്മേളനം പൂർത്തിയാകും. നിയമസഭ ചേരുന്ന സമയത്തു വിവരങ്ങൾ പുറത്തു വരാതിരിക്കാനാണു ഫയലുകൾ ഒളിച്ചുവച്ചതെന്നാണു സൂചന. തെറ്റായ വിവരം നൽകിയ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കെതിരെ വിവരാവകാശ കമ്മിഷനിൽ പരാതി നൽകുമെന്നു ഡി.ബി.ബിനു പറഞ്ഞു.

എന്താണു നിയമം

വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നിലവിൽ ഏത് ഓഫിസിലാണോ ഉള്ളത് അവിടെ നിന്നു മറുപടി നൽകണം. അവിടെ രേഖകൾ ഇല്ലെങ്കിൽ മാത്രമേ മറ്റു സ്ഥലങ്ങളിലേക്ക് അപേക്ഷ കൈമാറേണ്ടതുള്ളൂ. മനഃപൂർവം തെറ്റായ മറുപടി നൽകുന്നത് വിവരാവകാശ നിയമ പ്രകാരം കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ, വിവരം നൽകുന്നതു വരെ ഓരോ ദിവസവും 250 രൂപ വീതം പിഴ ഈടാക്കും. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല ശിക്ഷാ നടപടികളും സ്വീകരിക്കാം.

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് യുഎഇയിൽ അംഗീകാരം

അബുദാബി: ഇന്ത്യൻ ലൈസന്‍സ് യുഎഇ അംഗീകരിക്കാൻ ധാരണയായതായി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റ് യുഎഇയിൽ പാസായാലാകും അംഗീകാരം കിട്ടുക. അബുദാബിയിൽ നടന്ന രണ്ടാമത് ഇന്ത്യാ-യുഎഇ സ്ട്രാറ്റജിക് കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷെയ്ഖ് നഹ്യാൻ.

സഹകരണത്തിന്റെ പുത്തൻ മേഖലകളിൽ ശ്രദ്ധയൂന്നി നേട്ടം ഉണ്ടാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളുടെയും വികസനത്തിൽ പരസ്പരം പങ്കാളികളാകാമെന്നതാണ് നേട്ടമെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകൾ തുറന്നിട്ട സമ്മേളനത്തിൽ എണ്ണ, ഊർജ മേഖലകളിലടക്കം കൂടുതൽ സഹകരണത്തിനും ധാരണയായി. രാജ്യാന്തര നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം മൂലം ഇന്ത്യൻ ലൈസൻസ് യുഎഇയിൽ അംഗീകരിക്കാൻ ധാരണയായിട്ടുണ്ടെന്ന മന്ത്രിയുടെ പ്രഖ്യാപനവും ശ്രദ്ധേയമായി. ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റിന് മാത്രം യുഎഇയിലെത്തി ഹാജരായാൽ മതിയെന്നാണ് പുതിയ തീരുമാനം.അബുദാബിയിലെ എണ്ണ, ഊർജ ഉൽപാദന മേഖലകളിൽ ഇന്ത്യൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്താൻ ധാരണയായിട്ടുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി സൂചിപ്പിച്ചു.

ലോവർ സക്കം എണ്ണപ്പാടത്തിൽനിന്ന് വർഷത്തിൽ 15 ലക്ഷം ടൺ ബാരൽ എണ്ണ 40 വർഷത്തേക്ക് ഇന്ത്യയ്ക്ക് നൽകാൻ ധാരണയായിട്ടുണ്ടെന്നും പറഞ്ഞു.റിക്രൂട്മെൻറ് നടപടികൾ സുതാര്യമാക്കാൻ യുഎഇയുമായി ചേർന്ന് ഇന്ത്യ സ്കിൽ മാപ്പിങ് പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നതായി ഇന്ത്യൻ സ്ഥാനപതി വെളിപ്പെടുത്തി. ഇതനുസരിച്ച് വിദഗ്ധരായ തൊഴിലാളികളെ വാർത്തെടുത്ത് പരിശീലനം നൽകി യുഎഇയിലെത്തിക്കും. വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ നേരിടേണ്ടിവന്നിരുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപെടുത്തിയതോടെ അവയെല്ലാം പരിഹരിച്ചതായി ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എംഎ യൂസഫലി ചൂണ്ടിക്കാട്ടി. ടൈംസ് സ്ട്രാറ്റജിക് സൊല്യൂഷൻസ് പ്രസിഡന്റു ദീപക് ലാംബ, രാജ്യാന്തര നിക്ഷേപക കൌൺസിൽ സെക്രട്ടറി ജനറൽ ജമാൽ അൽ ജർവാൻ തുടങ്ങി വിവിധ രംഗങ്ങളിലെ 50ഓളം വിദഗ്ധരും 400ലേറെ വ്യവസായ പ്രമുഖരുംസമ്മേളനത്തിൽ പങ്കെടുത്തു.

ചരമംകാര്‍ത്യായനിഅമ്മ

കുന്ദമംഗലം: പരേതനായ പൊയ്യയിൽ പുളിയന്നൂർ കുഞ്ഞൻ നായരുടെ ഭാര്യ മേച്ചിലേരി കാർത്ത്യായനി അമ്മ (72) അന്തരിച്ചു. മക്കൾ ഹരീഷ് കുമാർ, ഗിരീഷ് കുമാർ, അനീഷ്. മരുമക്കൾ ബിജുല, സന്ധ്യ. സഞ്ചയനം: ശനിയാഴ്ച.

Attachments area

കൊടക്കല്ലിങ്ങൽ- ക്കൂടത്താൽ റോഡ്  ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം :ഗ്രാമ പഞ്ചായത്ത് വാർഡ് 7 കൊടക്കല്ലിങ്ങൽ- ക്കൂടത്താൽ റോഡ് വൈ: പ്രസിഡന്റ് കെ.പി കോയ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംങ്ങ്കമ്മറ്റി ചെയർപേയ്സൺ ടി.കെ സൗദ അദ്ധ്യക്ഷ വഹിച്ച പരിപാടിയിൽ വികസന ചെയർപേയ്സൺ അസിഫ, മെമ്പർ മാരായ എ.കെ ഷൗക്കത്തലി, എം ബാബുമോൻ, ശ്രീബഷാജി, പി.പി ആലി, പി ന ജീബ്, അബു, എ.പി സീനത്ത്, ഉമ്മർ, മുഹമ്മദാലി തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന മുസ്ലീം യൂത്ത് ലീഗ്ആസ്ഥാനമന്ദിരം: ഫണ്ട് കൈമാറി

കുന്ദമംഗലം സംസ്ഥാന യൂത്ത് ലീഗ് ആസ്ഥാനമന്ദിരത്തിന് പഞ്ചായത്ത് 14ാം വാർഡ് സ്വരൂപിച്ച തുക കൈമാറി സംസ്ഥാന മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് ടാഗോർ ഹാളിനടുത്ത് നിർമ്മിക്കുന്ന ആസ്ഥാനമന്ദിര നിർമ്മാണ ഫണ്ടിലേക്ക് പഞ്ചായത്ത് 14ാം വാർഡ് കമ്മറ്റി സ്വരൂപിച്ച ഫണ്ടാണ് സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിന് കൈമാറിയത്.എം സദ കത്തുള്ള ,കെ.മൂസ മൗലവി, ഖാലിദ് കിളിമുണ്ട, ഒ.ളസ്സയിൻ, എൻ.പി.ഹംസ മാസ്റ്റർ ,എ.അലവി, കെ.എം.എ.റഷീദ്, എൻ.എം.യൂസുഫ്, ജാഫർ സാദിഖ് ,ഒ എം നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു