കുന്ദമംഗലത്ത് ബസ്റ്റാന്റ് നവീകരണ പ്രവൃത്തി തുടങ്ങി യാത്രക്കാർക്ക് ബസ്സിറങ്ങി തിക്കിലും തിരക്കിലും പെടാതേ ഓട്ടോ കയറാം

കുന്ദമംഗലം: ബസ്റ്റാന്റ് നവീകരണ പ്രവൃത്തി പുരോഗമിക്കുകയാണ് യാത്രക്കാർ ബസ്സ് കാത്ത് നിൽക്കുന്ന സ്ഥലം ടൈൽസ് പതിച്ച് മനോഹരമാക്കിയ ശേഷം സ്റ്റാന്റിൽ ടാർ വീപ്പ വെച്ച് ഓട്ടോസ്റ്റാന്റ് ആക്കി മാറ്റിയത് എടുത്ത് മാറ്റി യാത്രക്കാർക്ക് ബസ്ലിറങ്ങി തിക്കിലും തിരക്കിലും പെടാതേ ഓട്ടോ യിൽ കയറാനുള്ള ഫുട്പാത്തും നിർമ്മിച്ചത് വളരെയധികം അഭിനന്ദാർഹമാണ് .ഈ ഭാഗത്ത് ഉണ്ടായിരുന്ന പോലീസ് എയ്ഡ് പോസ്റ്റ് പൊളിച്ചുമാറ്റിയിട്ടുണ്ട് അത് മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. നവീകരണത്തിനായി 5 വർഷത്തേക്ക് ഒരു ഏജൻസി ടെണ്ടർ എടുത്തിരിക്കയാണ് അവർ പരസ്യം ക്യാൻവാസ് ചെയ്താണ് ആവശ്യമായ നിർമ്മാണ പ്രവർത്തനം നടത്തുന്നത് യാത്രക്കാർക്കായി ഇരിപ്പിടം, ടി.വി, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവയും ഒരുക്കും

Leave a Reply

Your email address will not be published. Required fields are marked *