റവന്യൂ ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയമേളയുടെ ലോഗോ പ്രകാശനം ചെയ്തു

കുന്ദമംഗലം: നവം: 13, 14 തിയ്യതികളില്‍ കുന്ദമംഗലത്ത് നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയമേളയുടെ ലോഗോ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ പ്രകാശനം ചെയ്തു. കാരന്തൂര്‍ മര്‍ക്കസ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയിൽ ജില്ലാപഞ്ചായത്ത് മെമ്പര്‍രജനി തടത്തില്‍ അധ്യക്ഷയായി. ഡി.ഡി.ഇ-ഇ. സുരേഷ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ സൗദ, വിനോദ് പടനിലം, ശല്‍വമണി, എന്‍. അബ്ദുറഹ്്മാന്‍, ഫസലുല്‍ ഹഖ്, പ്രേമരാജന്‍, സി. മുഹമ്മദ് ഷാജി സി, എ റഷീദ്, അധ്യാപക സംഘടനാ പ്രതിനിധികള്‍ പ്രസംഗിച്ചു. മര്‍ക്കസ് ബോയ്‌സ് എച്ച്.എസ് പ്രധാനാധ്യാപകന്‍ അബ്ദുന്നാസര്‍ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *