പ്രശസ്ത വോളിബോൾ താരം ടോം ജോസഫിന്റെ ഭാര്യാപിതാവും റിട്ട. കോളജ് അദ്ധ്യാപകനുമായ കാലാപറമ്പിൽ കെ വി സെബാസ്റ്റ്യൻ (65) നിര്യാതനായി.

കോഴിക്കോട്: പ്രശസ്ത വോളിബോൾ താരം ടോം ജോസഫിന്റെ ഭാര്യാപിതാവും റിട്ട. കോളജ് അദ്ധ്യാപകനുമായ കാലാപറമ്പിൽ കെ വി സെബാസ്റ്റ്യൻ (65) പേരാമ്പ്രക്കടുത്ത ചെമ്പനോടയിൽ നിര്യാതനായി. സംസ്കാരം ഇന്ന് (04-11-2018- ഞായർ ) ഉച്ചക്ക് 01:00 മണിക്ക് ചെമ്പനോട സെൻറ് ജോസഫ്സ് പള്ളിയിൽ. തലശ്ശേരി ബ്രണ്ണൻ കോളജ്, മൊകേരി ഗവ.കോളജ്, കാസർകോട് എളേരിത്തട്ട് ഗവ.കോളജ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. ഭാര്യ ജാൻസി (കല്ലാനോട് കോട്ടയിൽ കുടുംബാംഗം). മക്കൾ: ജാനറ്റ് ടോം, ജെർ മറ്റ് (ബഹറൈൻ), അരുൺ (ഇഖ്റ ഹോസ്പിറ്റൽ കോഴിക്കോട്). മരുമകൻ: റോണി കുരുവിള (ബഹ്റൈൻ).

Leave a Reply

Your email address will not be published. Required fields are marked *