മന്ത്രി ജലീൽ രാജിവെച്ച് അന്വേഷണത്തെ നേരിടണം : മുൻ മന്ത്രി മുനീർ

കോഴിക്കോട്: ബദ്ധു നിയമനം: ആരോപണ വിധേയനായ മന്ത്രി കെ.ടി.ജലീൽ രാജിവെച്ച് അന്വേക്ഷണത്തെ നേരിടാൻ തയ്യാറകണമെന്ന് മുൻ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറിയുമായ ഡോ: എം.കെ.മുനീർ പറഞ്ഞു ജില്ലാ യൂത്ത് ലീഗ് കമ്മറ്റി കേരള മൈനോരിറ്റി ഡവലപ്പ്മെന്റ് ഫൈനാൻസ് കോർപ്പറേഷന്റെ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുനീർ ഉത്തരവ് തിരുത്തലും അപേക്ഷ മാനദണ്ടങ്ങൾ പാലിക്കാ തേ ഇന്റർവ്യൂ നേരിട്ട് നടത്തലും സത്യപ്രതിജ്ഞാലംഘനം തന്നെയാണെന്നും അദേദ ഹം പറഞ്ഞു ഉമ്മർപാണ്ടികശാല, നെജീബ് കാന്തപുരം, എ.കെ.ഷാക്കത്തിലി,ആഷിക്ക് ചെലവുർ ,കെ.എം.എ റഷീദ്, സാജിദ് നടുവണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി മാർച്ച് ഓഫീസ് പരിസരത്ത് വെച്ച് തടഞ്ഞ പോലീസ് തുടക്കത്തിൽ തന്നെജലപീരങ്കിയിൽ നിന്നും വെള്ളം ചീറ്റി മാർച്ച്പരാജയ പെടുത്താൻ ശ്രമിച്ചത് പോലീസും പ്രവർത്തകരും തമ്മിൽ തർക്കത്തിന് ഇടയാക്കി പിന്നീട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *