മോട്ടോർ വാഹന വകുപ്പ് കൂടുതൽ സേവനങ്ങൾ ഓൺലൈനിലാക്കി

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്റെ കൂടുതൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനിൽ ലഭ്യമാക്കി കൊണ്ട് ഉത്തരവായി വാഹ ൻ, സാരഥി എന്നീ രണ്ടു സൈറ്റുകളിലൂടെ ലഭ്യമാക്കും കേരളത്തിലേക്കും പുറത്തേക്കും വാഹന വിൽപ്പന നടത്തുന്നവർ ഓൺ ലൈൻ വഴി ട്രാൻസർ ചെയ്ത ശേഷം പേപ്പർ ആർ.ടി.ഒയിൽ സമർപ്പിക്കുന്ന മുറക്ക് വാഹനം വാങ്ങിയ ആളുടെ പേരിൽ ട്രാൻസർ ആകും ഇതുമൂലം വാഹനം വാങ്ങി ട്രാൻസർ ചെയ്യതേ നടക്കുന്നവർക്ക് പണി കിട്ടും. ഫാൻസി നമ്പറിനുള്ള അപേക്ഷ ഓൺലൈനായി സ്വീകരിക്കും ഒന്നിൽ കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ ലേലവും ഓൺലൈൻ വഴി ആക്കും. ലൈറ്റ് വാഹനങ്ങൾ ഓടിക്കുന്ന ലൈസൻസ് ഉള്ളവർക്ക് ഇനി മുതൽ ഓട്ടോറിക്ഷയും ഓടിക്കാം ഇപ്പോൾ ആർ.ടി.ഓഫീസുകളിൽ നിന്നും വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസ്സൻസിന് പകരം തിരുവന ന്തപുരത്ത് സ്ഥാപിക്കുന്ന കേന്ദ്രത്തിൽ നിന്നായിരിക്കും പുതിയതായി ഡ്രൈവിംഗ് പഠിച്ച് എടുക്കുന്നവർക്ക് ലൈസൻസ് വിതരണം ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *