വീണ്ടും ഫെയ്സ്ബുക്കില്‍ വിവരങ്ങള്‍ ചോര്‍ന്നു, 81,000 പേരുടെ സ്വകാര്യ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വില്‍ക്കാന്‍ ശ്രമിച്ചു

ഫെയ്സ്ബുക്കില്‍ നിന്നും 120 മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്നു ബിബിസി റഷ്യ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ ചാറ്റ് അടക്കമുള്ള സ്വകാര്യ വിവരങ്ങളാണ് ചോര്‍ത്തിയത്. മാത്രമല്ല, ഏകദേശം 81,000 ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്ക് ചെയ്തു ഇന്റര്‍നെറ്റിലൂടെ വില്‍ക്കാന്‍ ശ്രമിച്ചു. 

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ എഫ്‌ബി യൂസര്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് വില്‍പനയ്ക്ക് വച്ചത്. എന്നാല്‍, വിവരങ്ങള്‍ ചോര്‍ന്നതായി വാര്‍ത്ത വന്നതിനു ശേഷം ഈ പരസ്യം നീക്കം ചെയ്‌തെന്നാണ് സൂചന.

ഡിജിറ്റല്‍ ഷാഡോസ് എന്ന സ്വകാര്യ അന്വേഷണ ഏജന്‍സിയെ കൊണ്ട് സ്വതന്ത്രമായി നടത്തിയ അന്വേഷണത്തിലാണ് 81,000 ആളുകളുടെ സ്വകാര്യ ചാറ്റുകള്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നതായി വെളിപ്പെട്ടത്.

റഷ്യ, ഉക്രൈന്‍, യുകെ, യുഎസ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഹാക്കര്‍മാര്‍ മറ്റ് മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഫെയ്സ്ബുക്കിന്റെ സുരക്ഷയുടെ അപര്യാപ്തത കൊണ്ടല്ല വിവരങ്ങള്‍ ചോര്‍ന്നത്. ഇത്തരത്തില്‍ ഇനി വിവരങ്ങള്‍ ചോര്‍ത്താതിരിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞെന്നും ബിബിസിയോട് ഫെയ്സ്ബുക്ക് അധികൃതര്‍ പറഞ്ഞു.

Courtsey : News hunt http://dhunt.in/4YjCH?s=a&ss=wsp

Leave a Reply

Your email address will not be published. Required fields are marked *