പന്തീർപാടം മുസ്ലീം ലീഗ് ശിഹാബ് തങ്ങൾ സൗധം നവംബർ 14 ന് സയ്യിദ് സാദിഖലി തങ്ങൾ തുറന്ന് നൽകും

  • 6
    Shares

കുന്ദമംഗലം: ദേശീയപാതയോരത്ത് പന്തീർപാടം മുസ്ലീം ലീഗ് കമ്മറ്റി നിർമ്മിച്ച ശിഹാബ് തങ്ങൾ സൗധം 14 ന് മഗ് രിബ് നമസ്കാരനന്തരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി മുഖ്യ പ്രഭാഷണം നടത്തും എം.കെ.രാഘവൻ എം.പി, സി.മോയിൻകുട്ടി, ഉമ്മർ പാണ്ടികശാല, പി.കെ.ഫിറോസ്, എ.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും ദേശീയ പാതയിലെ ലീഗ് സൗധത്തില്‍ മുന്നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ഇ അഹമ്മദ് സാഹിബ്‌ ഓഡിറ്റോറിയവും സജ്ജീകരിച്ചിട്ടുണ്ട്. ഓഫീസ് കേന്ദ്രീകരിച്ച് വിവിധ പരീക്ഷകള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായി പരിശീലന കേന്ദ്രം, റിലീഫ് പ്രവര്‍ത്തന കേന്ദ്രം എന്നിവ ആരംഭിക്കും. വിദേശത്തും സ്വദേശത്തുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടേയും അഭ്യുയകാംക്ഷികളുടേയും സഹായത്തോടെ എഴുപത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്. ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ആറു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനവും നടക്കും. നാളെ വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് തൊരേങ്ങല്‍ പള്ളി പരിസരത്ത് നിന്ന് ആരംഭിക്കുന്ന പതാക ജാഥയും പണ്ടാരപറമ്പില്‍ നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥയും അഞ്ച് മണിക്ക് ഖാഇദേ മില്ലത്ത് (സെഞ്ചുറി ഹാള്‍) നഗറില്‍ എത്തിച്ചേരും. മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവ് കെടി ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. അന്ന് വൈകുന്നേരം 6.30 ന് നടക്കുന്ന വിദ്യാര്‍ഥി യുവജന സംഗമം കെഎം ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബാല റാലി, ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് പ്രവാസി മീറ്റ്. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് തൊഴിലാളി സംഗമം, ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ കുടുബ സംഗമം, വൈകുന്നേരം 4 മണിക്ക് തലമുറ സംഗമം, ഏഴ് മണിക്ക് കലാ സന്ധ്യ, ബുധനാഴ്ച രാവിലെ 10 മണിക്ക് സൗഹൃദ സംഗമം, വൈകുന്നേരം 6.30 ന് പൊതു സമ്മേളനം എന്നിവ നടക്കും.വിവിധ പരിപടികളിലായി ഇടി മുഹമ്മദ്‌ ബഷീര്‍ എം.പി ,എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, ടിവി ഇബ്രാഹിം എംഎല്‍എ, പാറക്കല്‍ അബ്ദുള്ള എംഎല്‍എ, എംഎ റസാഖ് മാസ്റ്റര്‍, അഡ്വ. വി ഫൈസല്‍ ബാബു, നവാസ് പാലേരി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗത സംഘം കമ്മറ്റി ചെയര്‍മാനും ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ യുസി രാമന്‍, ജനറല്‍ കണ്‍വീനറും കുന്ദമംഗലം നിയോജക മണ്ടലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡണ്ടുമായഎം ബാബുമോന്‍, മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഒളോങ്ങല്‍ ഉസ്സൈന്‍, ജില്ലാകലാലീഗ് സിക്രട്ടറികെകെസി നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *