ബന്ധു നിയമനം: കെ.ടി ജലീലിനെതിരെ കൂടുതൽ സംഘടനകൾ രംഗത്ത് ജലീൽ രാജിവെച്ചേക്കും

കോഴിക്കാട്: മന്ത്രി കെ.ടി.ജലീലിനെതിരെ ബന്ധു നിയമനവിവാദത്തിൽ മുസ്ലീം യൂത്ത് ലീഗിന് പുറമേ കൂടുതൽ യുവജന സംഘടനകളും തലമുതിർന്ന നേതാക്കളും രംഗത്ത് എത്തിയതോടെ ജലീലിന് രാജിയല്ലാതേ മറ്റ് മാർഗ്ഗമില്ലെന്ന് ഉറപ്പായി. മന്ത്രി ജലീലിനെതിരെ ഉയർന്ന ബന്ധു നിയമനം വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മറ്റി ന്യൂനപക്ഷ വികസന കോർപ്പറേഷൻ ഓഫീസ് മാർച്ച് നടത്തി. യുവമോർച്ച സംസ്ഥാന സെക്രട്ടറി ഷാലു ഇരുത്തിയിൽ അധ്യക്ഷത വഹിച്ചു.ടി.നിവേദ് ,രഞ്ഞ്ജിത്ത് പന്തീരങ്കാവ്, ബിനീഷ് എലത്തൂർ, ജിഷ്ണു മോഷൻ തുടങ്ങിയവർ സംസാരിച്ചു.പാലക്കാട്ടെ ഒരു ഗ്രാമപഞ്ചായത്തിൽ ക്രമക്കേടുകളും അഴിമതിയും നടത്തിയ ഒരു ക്ലർക്കിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ ജലീൽ മുമ്പ് വഴിവിട്ട് പ്രവർത്തിച്ചതിന്റെ തെളിവുമായി അഴീക്കോട് എം.എൽ എ കെ.എം.ഷാജിയും രംഗത്ത് എത്തി.ജലീൽ വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് കെ.പി.സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു കെ-ടി.ജലീലിന്റെ നരിപ്പറമ്പ് ക്യാംപ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യാസർ പൊട്ടച്ചോല അധ്യക്ഷത വഹിച്ചു രഞ്ജിത്ത് തുറയാറ്റിൽ, എ.എം രോഹിത്, ഇ.പി.രാജീവ്, പി ഇഫ്തിക്കാറുദ്ധീൻ സിദ്ധിഖ് പന്താവൂർ ടി.വി. ഷെബീർ, നസറുല്ല, ടി.പി.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.ജലീൽ അധികാരത്തിൽ കടിച്ചുതൂങ്ങാതേ മന്ത്രിസഭയിൽ നിന്നും ഉടൻ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപെട്ടു ജലീൽ തന്നോട് മുഖ്യമന്ത്രിയോ പാർട്ടി സിക്രട്ടറി കൊടിയേരിയോബന്ധു നിയമന വിവാദത്തെ കുറിച്ച് ഒന്നും സംസാരിച്ചില്ലെന്ന ജലീലിന്റെ വാദവും തെറ്റാണന്ന് സി.പി.എം കേന്ദ്രങ്ങൾ സൂചിപ്പിച്ചു.മുഖ്യമന്ത്രിയും കൊടിയേരിയും രണ്ട് തവണ ജലീലുമായി ഇതുസംബദ്ധിച്ച ചർച്ച നടത്തി കഴിഞ്ഞതായും ഇന്ന് ചേരുന്ന പാർട്ടി സെക്രട്ടറിയേറ്റിൽ ഇത് സംബദ്ധിച്ച തീരുമാനം ഉണ്ടാകുമെന്നും പറഞ്ഞു ജലീൽ വിഷയത്തിൽ ഇടത് മുന്നണി വിളിച്ചു ചേർക്കണമെന്ന് ഘടകകക്ഷികൾ ആവശ്യപെട്ടതായും അറിയുന്നു

Leave a Reply

Your email address will not be published. Required fields are marked *