മന്ത്രി ജയരാജന് നൽകാത്ത നീതി എന്തിന് മുഖ്യമന്ത്രി ജലീലിന് നൽകുന്നു – ഷംസുദ്ധീൻ എം.എൽ എ

കുന്ദമംഗലം: ബന്ധു നിയമനത്തിൽ മന്ത്രി ജയരാജന് നൽകാത്ത നീതി ജലീലിന് നൽകുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണന്ന് മണ്ണാർക്കാട് എം.എൽ എ എൻ ഷംസുദ്ധീൻ പറഞ്ഞു മന്ത്രിമാരോട് രണ്ട് നീതി നടപ്പാക്കുന്നത് അപകടമാണെന്നും ഷംസുദ്ധീൻ പറഞ്ഞു പന്തീർപാടം മുസ്ലീം ലീഗ് ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി സി.എച്ച്നഗറിൽ സംഘടിപ്പിച്ച വിദ്യാർത്ഥി യുവജന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേദഹം കെ.എം.ഷാജിയുടെ അയോഗ്യത സംബദ്ധിച്ച് ഹൈകോടതി വിധി സുപ്രീം കോടതിയുടെ മുതിർന്ന അഭിഭാഷകരുമായി സംസാരിച്ച് വേണ്ടത് പരിശോധിക്കുമെന്നും പറഞ്ഞു കെ.ടി.ഖദീം അധ്യക്ഷത വഹിച്ചു യു.സി.രാമൻ, ഖാലിദ് കിളി മുണ്ട, ഒiഉസ്സയിൻ ,എം.ബാബുമോൻ, കെ.കെ.സി നൗഷാദ്, കെ.കെ.ഫായിസ്, മിസ് ഹബ് കീഴരിയൂർ ,നജ്മ തഫ്സീറ, എം. ധനീഷ് ലാൽ, യൂസുഫ് പടനിലം, സമദ് പെരുമണ്ണ, കെ.എം.എ.റഷീദ്, എ.കെ.ഷൗക്കത്തലി, ഒ .എം.നൗഷാദ്‌, കെ.പി.സൈഫുദ്ധീൻ, എൻ.എം യൂസുഫ്, ഷാക്കിർ പാറയിൽ, അൻഫാസ്കാരന്തൂർ ,എൻ.കെ അജാസ്, പി.കെ.ബാസിത്ത്, അസ്ലം യു.യു.സി, കെ.കെ.ഷംസു പ്രസംഗിച്ചു 14 ന് നടക്കുന്ന സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥ കെ.കെ.മുഹമ്മദ്, മജീദ് പരപ്പിൽ, സി.പി.ശിഹാബ് എന്നിവരുടെ നേതൃത്വത്തിൽ കൊണ്ട് ടി.അഹമ്മദ് കോയ ഹാജിക്ക് കൈമാറി കൊടിമര ജാഥ സി.അബു ഹാജി, സുലൈമാൻ മൂഴിക്കൽ’ കെ.കെ. ജുനൈദ് എന്നിവരുടെ നേതൃത്വത്തിൽ എം അഹമ്മദ് കുട്ടി ഹാജിക്കും കൈമാറി ഇന്ന് ബാല റാലി അസർ നമസ്കാരത്തിന് ശേഷം നടക്കും ഫോട്ടോ അടിക്കുറിപ്പ്: പന്തീർപാടത്ത് മുസ്ലീം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർത്ഥി യുവജന സമ്മേളനം എൻ ഷംസുദ്ധീൻ എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *