മതേതരത്തിന്റെ ഉറച്ച ശബ്ദമായ കെ.എം ഷാജിയെ മലയാളികൾ അനുഭവിച്ചറിഞ്ഞതാണ് പി.കെ.ഷറഫുദ്ധീൻ

ശബരിമല വിഷയത്തിൽ ഹിന്ദുത്വ തീവ്രവാദികൾക്ക് പാൽപ്പായസം വിളമ്പിയ സി.പി.എം, തീവ്രവാദ വിരുദ്ധ പോരാട്ടത്തിലെ മുന്നണി പോരാളിയായ കെ.എംഷാജിക്കെതിരെ വ്യാജ കേസ് ചമച്ചതിലൂടെ മുസ്ലീം തീവ്രവാദികൾക്ക് ബിരിയാണി വിളമ്പാനാണ് ശ്രമിക്കുന്നത്…
തെരഞ്ഞെടുപ്പ് കാലത്ത് ഒരു ഹൈന്ദവ സഹോദരിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന സി.പി.എം ക്രിമിനൽ സംഘം കണ്ടെടുത്ത (?) നോട്ടീസിന്റെ ഉറവിടം വ്യക്തമാണ്. തങ്ങളുടെ ഉറക്കം കെടുത്തുന്നവരെ തല്ലികെടുത്താൻ സി.പി.എം ഉപയോഗിക്കുന്ന നീച തന്ത്രം തന്നെയാണ് ഇതിലൂടെ പുറത്ത് വന്നത്. ഷാജിക്കെതിരായ വിധി ഏറ്റവുo അധികം ആഘോഷിക്കുന്നത് പോപ്പുലർ ഫ്രണ്ടുകാരും ജമാഅത്തുകാരുമാണെന്നത് തന്നെ അദ്ദേഹത്തിന്റെ പോരാട്ടം ആർക്കെതിരായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. കെ.എം ഷാജി തെരഞ്ഞെടുപ്പിൽ വർഗ്ഗീയത ഉപയോഗിച്ചു എന്ന് സുപ്രീം കോടതി പറഞ്ഞാലും അംഗീകരിക്കാനാവില്ല. വ്യാജ നോട്ടീസുകൾക്കും ജഡ്ജിമാരുടെ ഉത്തരവുകൾക്കുമപ്പുറം മത തീവ്രവാദികളുടെ കണ്ണിലെ കരടായി മാറിയ … മതേതരത്തിന്റെ ഉറച്ച ശബ്ദമായ കെ.എം ഷാജിയെ മലയാളികൾ അനുഭവിച്ചറിഞ്ഞതാണ് .

Leave a Reply

Your email address will not be published. Required fields are marked *