മർകസ് റൈഹാൻ വാലി ഫെസ്റ്റിന് തുടക്കമായി 

കുന്ദമംഗലം : മർകസ് റെയ്ഹാൻ വാലി വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റ് യൂഫോറിയക്ക് തുടക്കമായി. കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.

കലയും സാഹിത്യവും സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന സാധ്യതകളാണെന്നും അതിനാൽ ഓരോരുത്തരും തങ്ങളിലെ കഴിവ് കണ്ടെത്തി മികച്ച മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സി. പി. സിറാജുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു. വി. പി. എം. ഫൈസി വില്യാപ്പള്ളി പ്രാർത്ഥനക്ക് നേതൃത്വം നൽകി സഈദ് ഇർഫാനി, നാസർ സഖാഫി, സയ്യിദ് ഉനൈസ് അസ്സഖാഫി എന്നിവർ സംബന്ധിച്ചു. ഇംഗ്ലീഷ്, മലയാളം, അറബി, ഉറുദു ഭാഷകളിലായി 160 മത്സരങ്ങൾ നടക്കും .

Leave a Reply

Your email address will not be published. Required fields are marked *