ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്

കൊളംബോ: ശ്രീലങ്കയില്‍ ആഴ്ചകളോളം നീണ്ട ഭരണപ്രതിസന്ധിക്കൊടുവില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടു. ജനുവരി അഞ്ചിന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ ആ സ്ഥാനത്ത് അവരോധിച്ച സിരിസേനയുടെ നടപടിയാണ് രാജ്യത്ത് പ്രതിസന്ധിക്ക് കാരണമായത്.

നവംബര്‍ 14-ന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള സമ്മേളനം നടക്കാനിരിക്കേയാണ് തീരുമാനം.
225 അംഗ പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവില്‍ സിരിസേന വെള്ളിയാഴ്ച രാത്രി ഒപ്പിട്ടതായി അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗം വ്യക്തമാക്കി. പാര്‍ലമെന്റില്‍ രാജപക്‌സെയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണിത്
പൂർണാർത്ഥത്തിൽ ജനാധിപത്യമില്ലാത്ത, അധികാരം ഭരണ ഘടനാപരമായി ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്ന സംവിധാനങ്ങളിൽ എന്തൊക്കെ നടക്കും എന്ന് നമുക്ക് കണ്ടു പഠിക്കാൻ ലോകത്ത് എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ട്. തൊട്ടയല്പക്കങ്ങളിൽ ഉൾപ്പെടെ. ഭരണ ഘടന കത്തിക്കാൻ നടക്കുന്നവർ കണ്ണ് തുറന്നു ചുറ്റുപാടും നോക്കിയാൽ ഇന്ത്യൻ ഭരണ ഘടനയുടെ മഹത്വം മനസ്സിലാകും

Leave a Reply

Your email address will not be published. Required fields are marked *