സാമൂഹിക പ്രവർത്തനം ധാർമികതയിലധിഷ്ഠിതമാവണം.സി .പി .ചെറിയ മുഹമ്മദ്

കെട്ടാങ്ങൽ :സാമൂഹിക പ്രവത്തനം ധാർമികതയിലധിഷ്ഠിതവും ദൈവികപ്രീതി കാംക്ഷിച്ചു കൊണ്ടുമാവണമെന്നു മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി .പി .ചെറിയ മുഹമ്മദ് പറഞ്ഞു .സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം യുവതലമുറയെ കാർന്നുതിന്നുകയാണെന്നും ഇതിനെതിരെ ഗൗരവമേറിയ ബോധവത്കരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കുന്നമംഗലം നിയോജക മണ്ഡലം വനിതാ ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു .പ്രസിഡന്റ് മുംതാസ്ഹമീദ് അധ്യക്ഷത വഹിച്ചു .വനിതാ ലീഗ് ജില്ലാജനറൽ സെക്രട്ടറി പി.ടി .എം .ഷറഫുന്നിസ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ട്രഷറർ ആയി തെരെഞ്ഞെടുത്ത എ .പി .സഫിയക്കുള്ള ഉപഹാരസമർപ്പണവും സി .പി .നിർവഹിച്ചു . നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ .മൂസ്സ മൗലവി ,ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട ,വനിതാലീഗ് ജില്ലാ സെക്രട്ടറി ടി .കെ .സീനത്ത്,ഒ .ഹുസൈൻ ,അരിയിൽ അലവി ,എം .ബാബുമോൻ ,ഫസീല പെരുവയൽ ,കെ .റംല ,ഷറഫുന്നിസ മാവൂർ ,എം .കെ .നദീറ,പി .ഖൗലത്ത് ,പത്മിനി രാമൻ ,സാജിത ഒളവണ്ണ ,എ .ഷാഹിദ ,യു .സി .ബുഷ്‌റ,പി .സുബൈദ സംസാരിച്ചു .ജനറൽ സെക്രട്ടറി ടി .കെ .റംല സ്വാഗതവും ഖദീജ കരീം നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *