കേന്ദ്രമന്ത്രി അനന്ത് കുമാർ അന്തരിച്ചു

ബംഗളൂരു: കേന്ദ്രമന്ത്രി അനന്ത് കുമാർ (59) ബംഗളൂരുവിൽ അന്തരിച്ചു. കുറേ നാളുകളായി ക്യാൻസർ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 1.40 ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രിയായിരുന്നു. രാസവള വകുപ്പിന്‍റെയും ചുമതല അദ്ദേഹത്തിനായിരുന്നു. ഇന്ന് 10 മണിക്ക് ബംഗളൂരു നാഷണൽ കോളെജ് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിന് വക്കും.

സംസ്കാരം വൈകുന്നേരം അഞ്ചിന് ചാമരാജ് പേട്ട് ശ്മശാനത്തിൽ നടക്കും. ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ചികിത്സയ്ക്കു ശേഷം അദ്ദേഹം ബംഗളൂരുവിൽ തിരിച്ചെത്തിയിരുന്നു. ബംഗളൂരു സൗത്തിൽ നിന്ന് ആറ് തവണ പാർലമെന്‍റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാർ ബിജെപി കർണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.

ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ചികിത്സയക്ക് ശേഷം അദ്ദേഹം ബംഗളൂരുവിൽ തിരിച്ചെത്തിയിരുന്നു. 1996 ലാണ് അദ്ദേഹം ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി പാർലമെന്‍റിലെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *