കുന്ദമംഗലം ഇനി വോളിബോൾ ലഹരിയിൽ സംസ്ഥാന സൂപ്പർ ചാമ്പ്യൻഷിപ്പ് സ്വാഗത സംഘം ഓഫീസ് തുറന്നു

  • 2
    Shares
കുന്ദമംഗലം: ഡിസം: 21 മുതൽ 29 വരെ കുന്ദമംഗലത്ത് നടക്കുന്ന സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സ്വാഗത സംഘം ഓഫീസ് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻഷിപ്പ് കൺവീനർ എം.കെ.മുഹ്സിൻ അധ്യക്ഷത വഹിച്ചു. ഫൈനാൻസ് കമ്മറ്റി കൺവീനർ പി.കെ.ബാപ്പു ഹാജി മത്സര ഘടന വിശദീകരിച്ചു.ജനറൽ കൺവീനർ സി. യൂസുഫ് സ്വാഗതവും, റിഷാദ് കുന്ദമംഗലം നന്ദിയും പറഞ്ഞു. മുക്കം റോഡ് ജംഗ്ഷനിൽ എആർ പ്ളാസ ബിൽഡിംഗിലാണ് സ്വാഗത സംഘം ഓഫീസ് പ്രവർത്തിക്കുന്നത്. ബൈമി ഫുഡ്‌ പ്രൊഡകറ്റ് ആണ് ചാമ്പ്യന്‍ഷിപ്പ് സ്പോണ്‍സര്‍ ചെയ്യുന്നത്. ഓഫീസ് സെക്രട്ടറിയായി ആനിഷ് ബാബു വിനെനിയമിച്ചു

Leave a Reply

Your email address will not be published. Required fields are marked *