ജില്ലാ ശാസ്ത്രോൽസവം:മീഡിയറൂം തുറന്നു

  • 1
    Share
കുന്ദമംഗലം: നവം: 18, 19 തിയ്യതികളിൽ മർക്കസ് ഹയർ സെക്കന്ററി സ്കൂൾ, കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂൾ ,മാക്കൂട്ടം എ യു പി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന റവന്യൂ ജില്ല ശാസ്ത്രോത്സവത്തിന്റെ മീഡിയ റൂം മർക്കസ് ബോയ്സ് എച്ച് എസ്സ് എസ്സിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. സി. ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൻ ടി.കെ. സൗദ, പഞ്ചായത്ത് മെമ്പർ ബഷീർ പടാളിയിൽ, ഹെഡ്മാസ്റ്റർ പി.അബ്ദുൾ നാസർ, പ്രിൻസിപ്പാൾ എ.റഷീദ്, ടി ഉമ്മർ, പി.മുഹമ്മദലി, കെ.കെ.അബദുൾനാസർ, റവന്യൂ ജില്ല സ്കൂൾ സയൻസ് ക്ലബ് സെക്രട്ടറി സി.സദാനന്ദൻ, ഇ. അബ്ദുൽ അസീസ്, എൻ.കെ ജാഫർ, മുഹമ്മദ്അഷ്റഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കൺവീനർ പി അബ്ദുൾ ബഷീർ സ്വാഗതവും കെ.എം.എ റഹ്മാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *