വിദേശമദ്യവിൽപ്പനയ്ക്കിടെ യുവാവ് അറസ്റ്റിൽ

  • 2
    Shares

കുന്ദമംഗലം: മുപ്പത് കുപ്പി മാഹി വിദേശ മദ്യവുമായി മുണ്ടക്കല്‍ സ്വദേശി പിടിയില്‍

. പുവാട്ടുപറമ്പ് മുണ്ടക്കല്‍ ചാലുംമ്പാട്ടില്‍ ജിഷാദിനെയാണ് കുന്ദമംഗലം എക്സൈസ് സബ് ഇന്‍സ്പെക്ടര്‍ പി ജുനൈദും സംഘവും പിടികൂടിയത്. കുന്ദമംഗലം, വരിയട്ട്യാക്ക്, ചെത്തുക്കടവ് തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനത്തിലെത്തി മദ്യ വില്‍പ്പന നടത്തുന്നയാളാണ് ജിഷാദെന്ന് എക്സൈസ് ഇന്‍സ്പെകടര്‍ ജുനൈദ് പറഞ്ഞു. ഇയാളില്‍ നിന്ന് പതിനാറ് ലിറ്റര്‍ മദ്യം കണ്ടെത്തി. മദ്യം കടത്താന്‍ ഉപയോഗിച്ച ബൈക്കും എക്സൈസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി രമേശ്‌, പ്രിവന്റീവ് ഓഫീസര്‍ ടികെ സഹദേവന്‍, എക്സൈസ് ഓഫീസര്‍ എംഎം ജിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *