ശബരിമല: മുഖ്യമന്ത്രി വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു സ്ത്രീകൾ വന്നാൽ സംരക്ഷണം

  • 1
    Share

തിരുവനന്തപുരം :- സർവകക്ഷിയോഗത്തിൽ സർക്കാരിന് രൂക്ഷവിമർശനം; വിധി നടപ്പാക്കാൻ ബാധ്യതയെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ
ശബരിമല പ്രശ്നത്തിൽ സർക്കാർ വിശ്വാസികളെ അപമാനിക്കുകയാണെന്ന് പി.എസ്.ശ്രീധരൻപിള്ളയുംവിധി നടപ്പാക്കാൻ സാവകാശഹർജി നൽകണമെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചു കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് നിലപാട് മുഖ്യമന്ത്രി ഉറച്ച് നിന്നതോടെ യു.ഡി.എഫ് യോഗത്തിൽ നിന്നും ഇറങ്ങി പോക്ക് നടത്തി

തശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം അവസാനിച്ചു ബിജെപിയും കോൺഗ്രസും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി യോഗത്തിൽ സർക്കാറിനെ നേരിട്ടത്

നിയമപരമായ കാര്യങ്ങൾ കൂടി ചർച്ച ചെയ്യുന്ന യോഗത്തിൽ നിയമമന്ത്രി എ.കെ.ബാലൻ പങ്കെടുക്കാത്തതും പ്രത്യാ കം ശ്രദ്ധിക്കപെട്ടു. സുപ്രീംകോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ വിട്ടുവീഴ്ച വേണമെന്ന തരത്തിൽ പ്രസ്താവന നടത്തിയതു കൊണ്ടാണ് എ.കെ.ബാലനെ യോഗത്തിലേയ്ക്ക് ക്ഷണിക്കാത്തതെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്

ശബരിമലയിൽ പ്രശ്നപരിഹാരത്തിനായി സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം 11 മണിയ്ക്കാണ് മുഖ്യമന്ത്രിയുടെ ചേംബറിൽ തുടങ്ങിയത് പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചർച്ചയും ഇന്ന് വൈകിട്ട് നടക്കും. നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സർവ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം മൂന്നിനായിരിക്കും തന്ത്രികുടുംബത്തിന്‍റെയും, പന്തളം കൊട്ടാരത്തിന്‍റെയും പ്രതിനിധികൾ പങ്കെടുക്കുന്ന പ്രത്യേകയോഗം.

നാളെ മണ്ഡല- മകര വിളക്ക് തീർത്ഥാടനകാലം തുടങ്ങാനിരിക്കെ സർക്കാർ യുവതീ പ്രവേശനത്തിൽ വിട്ടുവീഴ്ച ചെയ്യുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത് എന്നാൽ മുഖ്യമന്ത്രിയുടെ നിലപാടിൽ മാറ്റമില്ലാതേ വന്നപ്പോൾ ഇനി എന്ത് എന്നത് കണ്ടറിയണം

Leave a Reply

Your email address will not be published. Required fields are marked *