കെ.പി ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 1
    Share

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം. ശബരിമല കർമസമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

വെള്ളിയാഴ്ച വൈകിട്ടോടെ ശബരിമല ദർശനത്തിനായി എത്തിയ ശശികലയെ പോലീസ് മരക്കൂട്ടത്ത് വെച്ച് തടയുകയായിരുന്നു. തിരികെ പോകണമെന്ന പോലീസിന്റെ നിർദ്ദേശം തള്ളിയതിനെ തുടർന്ന് അഞ്ചുമണിക്കൂറോളം തടഞ്ഞുവെച്ചതിന് ശേഷമാണ് ശശികലയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *