ശബരിമല സി.പി.എമ്മും ബി.ജെ.പിയും കലാപത്തിന് ശ്രമിക്കുന്നു. പി.കെ ഫിറോസ്

  • 1
    Share

പെരുമണ്ണ: ശബരിമല കോടതി വിധിയുടെ പേരിൽ ബി.ജെ.പിയും സി.പി.എമ്മും നാട്ടിൽ കലാപത്തിന് ശ്രമിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.കെ ഫിറോസ്. ബി.ജെ.പി ഇതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുമ്പോൾ അവർക്ക് പരവതാനി വിരിക്കുന്ന നിലപാടാണ് പിണറായി സ്വീക രിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.

കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് പരേഡ് സമാപന സംഗമത്തിൽ സംസാരിക്കുകയായിരുന്നുഅദ്ദേഹം. ബന്ധുനിയമന വിവാദത്തിൽ സമരം ചെയ്യുന്നവരെ പോലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുകയാണ് . ന്യായമായ ആവശ്യത്തിന് വേണ്ടിയുള്ള സമരത്തെ അടിച്ചമർത്താമെന്ന മോഹം നടക്കില്ല.ജലീൽ രാജിവെക്കുന്നത് വരെ യൂത്ത് ലീഗ് സമരരംഗത്തുണ്ടാവും എന്നും അദ്ദേഹം വ്യക്തമാക്കി .
എം. ബാബുമോൻ അധ്യക്ഷത വഹിച്ച .യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ അഡ്വ ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. യു.സി രാമൻ , ,കെ .മൂസ മൗലവി ,ഖാലിദ് കിളിമുണ്ട, കെ.എം.എ റഷീദ് ,സമദ് പെരുമണ്ണ ,കെ.കെ കോയ ,വി .പി മുഹമ്മദ് മാസ്റ്റർ ,എം പി മജീദ് ,കെ അഹമ്മദ് ,കെ എസ് അലവി ,ഒ ഉസൈൻ ,പോതാത്ത്‌ മുഹമ്മദ് ,കെ .ജാഫർ സാദിഖ് ,വി പി കബീർ ,വി പി സലീം ,ഐ സൽമാൻ ,ശംസുദ്ധീൻ പി ,ഹക്കീം മാസ്റ്റർ ,കെ ലത്തീഫ് മാസ്റ്റർ ,സലീം കുറ്റിക്കാട്ടൂർ ,കുഞ്ഞിമരക്കാർ ,റഷീദ് മൂർക്കനാട് ,ഒ സലീം ,ഉനൈസ് പെരുവയൽ ,കെ എം ഷാഫി ,നിസാർ പെരുമണ്ണ ,ടി പി എം സാദിഖ് പ്രസംഗിച്ചു.വൈറ്റ് ഗാർഡ് നിയോജക മണ്ഡലം ക്യാപ്റ്റൻ ഷമീർ പെരിങ്ങൊളം ,പഞ്ചായത് ക്യാപ്റ്റന്മാരായ നൗഷാദ് പി കെ ,കെ എം ജാബിദ് ,അസ്ഹർ പെരുമണ്ണ ,അബൂബക്കർ സിദിഖ് ചെറൂപ്പ ,ജാഫർ ഒളവണ്ണ ,സിദിഖ് ഈസ്റ്റ് മലയമ്മ എന്നിവർക്കുള്ള ഉപഹാര വിതരണവും ഫൈസൽ ബാബു നിർവഹിച്ചു .ജനറൽ സെക്രട്ടറി ഒ എം നൗഷാദ് സ്വാഗതവും സംഘാടക സമിതി കൺവീനർ നൗഷാദ് പുത്തൂർമഠം നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *