ശബരിമലയിലേക്ക് പോകാനെത്തിയ കെ സുരേന്ദ്രൻ പോലീസ് കസ്റ്റഡിയിൽ

  • 1
    Share

നിലയ്ക്കല്‍: സന്നിധാനത്തേക്ക് പോകുന്നതിനായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നിലയ്ക്കലില്‍ എത്തി. സന്നിധാനത്തേക്ക് പോകുമെന്നും നെയ്യഭിഷേകം കഴിഞ്ഞേ മടങ്ങൂവെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞ് നിമിഷങ്ങൾക്കകം പോലീസ് ഉദ്യോഗസ്ഥര്‍ കെ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി കസ്റ്റഡിയിൽ എടുത്തു ദര്‍ശനം നടത്താന്‍ അവകാശമുണ്ടെന്നും തന്നെ തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും കെ സുരേന്ദ്രന്‍ പോലീസിനോട് പറഞ്ഞങ്കിലും പോലീസ് ചെവികൊണ്ടില്ല

അതിനിടെ, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല വീണ്ടും സന്നിധാനത്തേക്ക് എത്തുമെന്ന് പോലീസിന് വിവരം ലഭിച്ചതോടെ നിലയ്ക്കലില്‍ അടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മരക്കൂട്ടത്തുനിന്ന് പോലീസ് അറസ്റ്റുചെയ്ത ശശികലയ്ക്ക് ജാമ്യം ലഭിച്ചതോടെയാണ് വീണ്ടും സന്നിധാനത്തേക്ക് എത്തുന്നത്.

ശബരിമലയിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്ത കെ.പി ശശികലയ്ക്ക് ശനിയാഴ്ച വൈകീട്ടോടെയാണ് ജാമ്യം ലഭിച്ചത്. ഇതേത്തുടര്‍ന്ന് കരിക്ക് കുടിച്ച് ഉപവാസം അവസാനിപ്പിച്ച ശശികല ആരോഗ്യം അനുവദിച്ചാല്‍ സന്നിധാനത്തേക്ക് പോകുമെന്ന് നേരത്തെവ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *