വിദ്യാർത്ഥികൾക്കായി സദയത്തിന്‍റെ  സൗജന്യ യോഗ ക്യാമ്പ് തുടങ്ങി  

  • 1
    Share
കുന്ദമംഗലം: വിദ്യാർത്ഥികൾക്കായി സദയം ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ യോഗ ക്യാമ്പ് തുടങ്ങി. പദ്ധതിയിലെ ആദ്യ ക്യാമ്പ് കോണോട്ട് എ എൽ പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌  രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ്‌ മെമ്പര്‍ കെ.ലിനി അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ എം.കെ.രമേഷ് കുമാർ പദ്ധതി വിശദീകരിച്ചു. യോഗാചാര്യൻ പി.വി.ഷേഗിഷ് ക്ലാസെടുത്തു. സ്കൂൾ പ്രധാനധ്യാപിക സി.സീന ടീച്ചർ, പി.ടി.എ പ്രസിഡണ്ട്‌ടി റഷീദ് , സര്‍വ്വധമനന്‍ കുന്ദമംഗലം, മുൻ പഞ്ചായത്തംഗം ടി.ദാസ്കരൻ ,സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ശിശുദിനത്തിൽ സ്കൂളിൽ നടത്തിയ വിവിധ മൽസരങ്ങളിൽ വിജയിച്ച സായന്ത്, എഫ്ന ഫാത്തിമ, ഷയാൻ, സിദാൻ, ദേവദീപ്ത്, മുഹമ്മദ് ഹാഷിർ , ഹർഷേന്ദു, നൈസ ഷംസ് എന്നീ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *