ജില്ല വോളിബോൾ ലീഗ് ചാമ്പ്യൻഷിപ്പ്: നരിക്കുനി, പാലങ്ങാട് ടീമുകൾ സെമിയിൽ

  • 2
    Shares

കുന്ദമംഗലം: ജില്ല വോളിബോൾ ലീഗ്
ചാമ്പ്യൻഷിപ്പ് കുന്ദമംഗലം സോൺ മത്സരത്തിൽ സാവോസ് നരിക്കുനി,
ഫൈറ്റേഴ്സ് പാലങ്ങാട് ടീമുകൾ സെമിയിലെത്തി. ക്വാർട്ടറിൽ നരിക്കുനി ടിം സരിലയ കുരിക്കത്തൂരിനെയും പാലങ്ങാട് സാൻഡോസ് കുന്ദമംഗലത്തെയും പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്.തിങ്കളാഴ്ച 2.30 ന് ക്വാർട്ടറിൽ പാറ്റേൺ കാരന്തൂർ ,
ഗ്രീൻ സ്റ്റാർ നരിക്കുനിയെയും സിന്ദൂർ കുന്ദമംഗലം സമീക്ഷ ഓമശ്ശേരിയെയും നേരിടും.തുടർന്ന് രണ്ട് സെമി ഫൈനൽ മത്സരങ്ങളും നടക്കും. ചാമ്പ്യൻഷിപ്പ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു.
സി. യൂസുഫ്, പി.കെ.ബാപ്പു ഹാജി,
പി.ഹസ്സൻ ഹാജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *