ശാസ്ത്ര മേളയിൽ പഴയ കാല നാടൻ വിഭവം ഒരുക്കി ഖദീജ അൻഫൽ

  • 1
    Share
കുന്ദമംഗലം: ശാസ്ത്ര മേളയിൽ പോഷക ഗുണമേറിയ പഴയ കാല നാടൻ വിഭവങ്ങൾ ഒരുക്കി കെ.വി ഖദീജ അൻഫൽ .ആഥിതേയ സ്കൂളായ കുന്ദമംഗലം ഹൈസ്ക്കൂളിലെ പത്താംതാംതരം വിദ്യാർത്ഥിനിയാണ് സ്വാദേറും അന്യംനിന്നുപോയ നാടന്‍ വിഭവങ്ങളായ ഇടിച്ചക്ക, ചക്ക കുരുകൊണ്ട് പായസം, മുത്തിൾ,മത്തൻ, മുരിങ്ങ ഇലഎന്നിവയുടെ വിവിധയിനം ഉപേരികൾ, കപ്പവെരികയത്, പന ലഡു, ചക്കയുടെ ഉന്നക്കായ, ഫേഷൻ ഫ്രൂട്ടിന്റെ ചമ്മന്തി, കപ്പപ്പുട്ട് തുടങ്ങി പത്തോളം ഇനങ്ങളാണ് അൽപ്പപസമയം കൊണ്ട് തൽസമയം ഉണ്ടാക്കികിയെടുത്തത്. കഴിഞ്ഞ വർഷം നടന്ന മത്സരത്തിലും മുന്നേറിയ ഖദീജ ഇത്തവണയും വിജയിക്കും എന്ന പ്രതീക്ഷഷയിൽ തന്നെ ശാസ്ത്രമേളയിൽ. സെന്റ്‌ ജോസഫ് ആഗ്ലോ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയായ ആമിന ഒരുക്കിയ ചെമ്പ് പുഴുക്ക്, പപ്പായ മെഴുക്ക്‌ പുരട്ടി, മാങ്ങാപീര, കായത്തോട് തോരന്‍, പുളിച്ചോറ് തഴുതാമ തോരന്‍, വാഴപൂവ് പായസം, ഉണ്ണിക്കാമ്പ് മുളക് പുരട്ടി.വാഴകൂമ്പ് തോരന്‍,മുക്കം ആനയാംകുന്ന് വി.എം.ഹ.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ആര്യ എം ഒരുക്കിയ പച്ചക്കായ കൊണ്ടാട്ടം, ഉണ്ണികാമ്പ് പായസം, കാച്ചില്‍ പുഴുങ്ങിയത്, ചക്കകുരു പിടി, തോട്ടാവാടി തോരന്‍, പന കഞ്ഞി, തവിട് കുറുക്ക്, പന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി റിസ ഫാത്തിമ ഒരുക്കിയ കഞ്ഞിവെള്ളം ഹല്‍വ, മുരിങ്ങയില തോരന്‍, ഇടിച്ചക്ക തോരന്‍,മുത്താറി പുട്ട്, ചക്കകുരു മെഴുക്കുപുരട്ടി, കൂവ വെരകിയത്, നരിക്കുനി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ശിഫ നര്‍ഗീസ് ഒരുക്കിയ കണ്ടി കിഴങ്ങ് പുഴുങ്ങിയത്, പപ്പായ തോരന്‍, ചക്ക ഉപ്പേരി, മത്തന്‍ പായസം, പന കുറുക്ക്, വാഴക്കട്ടി ഉപ്പേരി, ആയഞ്ചേരി റഹ്മാനിയ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി അസ്ന ഷെറിന്‍ ഒരുക്കിയ ചേമ്പിന്‍ താള് ഉപ്പേരി, മുത്താറി കാച്ചിയത്, കുവ കാച്ചിയത്, ചെമ്പരത്തി പായസം, മധുര ചീര ഉപ്പേരി, അവില്‍ പായസം, പച്ചക്കായ വറുത്തത്, പഴം വരട്ടിയത് തുടങ്ങിയ വിഭവങ്ങള്‍ കാണികള്‍ക്ക് പുത്തന്‍ അറിവ് പകരുന്നതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *