വസന്തം വിരിയുന്ന മദീനയുടെ സുഗന്ധമേ അങ്ങക്ക് ആയിരാമായിരം സലാം

  • 1
    Share

കുന്ദമംഗലം:വസന്തം വിരിയുന്ന മദീനയുടെ സുഗന്ധമേ അങ്ങക്ക് ആയി രാമായിരം സലാം . പ്രവാചക തിരുമേനി മുഹമ്മദ് നബി (സ: അ ) യുടെ 1493 മത് ജന്മദിനത്തിന്റെ ഭാഗമായി നാടെങ്ങും റാലിയും പ്രഭാഷണവും അന്നദാനവും നടത്തി മുസ്ലീം സഹോദരങ്ങൾ നബിദിനം ആഘോഷിക്കുകയാണ്.

കാരന്തൂർ മഹല്ല് കമ്മറ്റി മഹല്ലിലെ ആയിരക്കണക്കിന് വരുന്ന കുടുംബാംഗങ്ങൾക്ക് ബിരിയാണി വിതരണം ചെയ്തു രാവിലെ കാരന്തൂർ ചിശ്തിയ്യ മദ്രസ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നബിദിന റാലിക്ക് ഭാരവാഹികളായ പി.ടി.മുഹമ്മദ് ഹാജി, വി.കെ.കുഞ്ഞാലി ഹാജി, ടൗൺ മസ്ജിദ് ഇമാം റാഷിദ് യമാനി തുടങ്ങിയവർ നേതൃത്വം നൽകി

ഓവുങ്ങരയിലെ ശംസുൽ ഉലമ മദ്രസയിലെ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത റാലിക്ക് മഹല്ല് ഭാരവാഹികളായ പി.കെ.അബുബക്കർ ,തടത്തിൽ ആലിഹാജി, നൗഫൽ പടാളിയിൽ, രക്ഷിതാക്കളായ സിദ്ധീഖ് തെക്കയിൽ, പി.സി.ഖാദർ ഹാജി, സി ഷാജി നേതൃത്വം നൽകി. ആരംഭപൂവായ മുത്ത് നബിയുടെ മീലാദ്വന്നെത്തിയതിന്റെ സന്തോഷം പങ്ക് വെച്ച് കാരന്തൂർ മണ്ടാളിൽ ഖാദിരിയ്യ ഇസ്ലാം അക്കാദമി ദഫ് മുട്ട്, വടി പയറ്റ് പ്രദർശനത്തോടെ നടത്തിയറാലി വ്യത്യസ്ഥത പുലർത്തി

ഹനീഫ സഖാഫി നേതൃത്വം നൽകി മള്ഹറുൽ ഹുദാ മദ്റസ കമ്മറ്റി നബിദിനാഘോഷയാത്ര നടത്തി നബിദിനത്തിന്റെ ഭാഗമായി കുന്നമംഗലംമള്ഹറുൽ ഹുദാ മദ്റസ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന ഘോഷയാത്ര നടത്തി എം.കെ.സഫീർ, എൻ.എം യൂസുഫ്, എം.കെ.മുഹമ്മദ്, വി.കെ.ഹസ്സൻകോയ

ലത്തീഫ് ഉസ്താത് ,റഫീക്ക് ഫൈസി, സൈദാലി മാസ്റ്റർ, ടി.പി.അസീസ് നേതൃത്വം നൽകി :സുന്നി മദ്രസ കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ, സാഹിത്യ മൽസരങ്ങൾ, മൗലീദ് സദസ്, എന്നിവ നടന്നു, പി.ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു.കെ ആലിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു
നബിദിന ഘോഷയാത്ര, നേതൃത്വം മഹല്ല് ഖത്തീബ് അബ്ദുന്നൂർ സഖാഫി, എം.പി ആലി ഹാജി, കെ അബ്ദുൽ മജീദ്, സി.വി മുഹമ്മദ് ഹാജി, എം.പി മുസ്ല, അബൂബക്കർ സഖാഫി, ടി.പി സൈനുദ്ധീൻ നിസാമി, ആശിഖ് ലത്തീഫി, എം.കെ ജൗഹർ അംജദി, കെ റഹ് നാ സ് സഖാഫി നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *