പതിമംഗലത്തും മുറിയനാലിലും മീലാദ് ഫെസ്റ്റ് നടത്തി

  • 1
    Share

കുന്ദമംഗലം: മുറിയനാൽ താജുൽ ഉലമ സുന്നി മദ്രസയിൽ മീലാദ് രാവ് – 2018 വിവിധ പരിപാടികളോടെ ആചരിച്ചു. മദ്രസ പ്രസിഡണ്ട്‌  കെ സി മുഹമ്മദ് ഹാജി പതാക ഉയർത്തി. സദർ മുഅല്ലിം അശ്റഫ് സഖാഫി അധ്യക്ഷത വഹിച്ചു    എസ്.വൈ.വസ് കുന്ദമംഗലം സോൺ പ്രസിഡണ്ട്‌  സയ്യിദ് അബ്ദുള്ളക്കോയ സഖാഫി ഉദ്ഘാടനം ചെയ്തു.ഹുബ്ബുന്നബി പ്രഭാഷണത്തിനും പ്രാർത്ഥനക്കും സയ്യിദ് ജലീസ് ഇർഫാനി നേതൃത്വം നൽകി.അബൂബക്കർ സഖാഫി, അബ്ദുറഹിമാൻ സഖാഫി, ശുകൂർ സഅദി തുടങ്ങിയവർ സംബന്ധിച്ചു. മദ്രസ സെക്രട്ടറി കെ.കെ അഹമ്മദ് മാസ്റ്റർ സ്വാഗതവും ശുഐബ് പൊന്നകം നന്ദിയും പറഞ്ഞു. മീലാദ് സന്ദേശ റാലി, മദ്രസ വിദ്യാർത്ഥികളുടെ കലാ മത്സരം,മദ്ഹെ മദീന, നഅതെ ശരീഫ്, ബുർദ്ധ മജ്ലിസ്, നബി സ്നേഹ പ്രഭാഷണം തുടങ്ങിയ പരിപാടികൾ നടത്തി പതിമംഗലത്ത് നടന്ന മിലാദ് ഫെസ്റ്റ് പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു

.

Leave a Reply

Your email address will not be published. Required fields are marked *