മർക്കസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്മാർട്ട് ക്ലാസ് ഉദ്ഘാടനം ചെയ്തു

  • 1
    Share

കുന്ദമംഗലം: കാരന്തൂർ മർക്കസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം പി.ടി.എ റഹീം എം.എൽ എ ഉദ്ഘാടനം പി.ടി.എ.പ്രസിഡണ്ട് സി.മനോജ് അധ്യക്ഷത വഹിച്ചു. ചെയ്തു.2017-18 വർഷത്തെ പി.ടി.എ ജനറൽ ബോഡി യോഗവും നടന്നു.സ്ക്കൂൾ പി.ടി.എ യുടെ പ്രവർത്തനത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ഫാറൂഖ് ട്രെയിനിംഗ് കോളേജിലെ അസി.പ്രൊഫസർ മുഹമ്മദ് ശെരീഫ് ക്ലാസെടുത്തു.സ്ഥാനം മൊഴിയുന്ന പി.ടി.എ പ്രസിഡണ്ട് സി.മനോജ്, ശാന്താദേവി അവാർഡ് ലഭിച്ച”ചെറിയ കാഴ്ചകൾ ” എന്ന ഷോർട്ട് ഫിലീം നിർമ്മിച്ച സ്ക്കൂളിലെ അസാപ്പ് ടീമിനെയും വഖഫ് ട്രെയിനറായി തെരെഞ്ഞെടുത്ത വി.അബ്ദുറഹിമാനെയും ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പടാളിയിൽ ബഷീർ, മർക്കസ് അക്കാദമി ഡയറക്ടർ ഉനൈസ് മുഹമ്മദ്, ഗേൾസ് സ്ക്കൂൾ പ്രിൻസിപ്പാൾ എ.റഷീദ്, പി.ടി.എ വൈ .പ്രസിഡണ്ട് സുലൈമാൻ കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു പ്രിൻസിപ്പാൾ അബ്ദുസമദ് സ്വാഗതവും കെ.കെ.ഇസ്മായിൽ നന്ദിയും പറഞ്ഞു. പുതിയ പി.ടി എ പ്രസിഡണ്ടായി എൻ.പി.സുരേഷ് വൈ. പ്രസിഡണ്ട്മാരായി അബ്ദുൽ സലാം അബ്ദുറഹിമാൻ എന്നിവരെയും തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *