ശബരിമല -സംവരണം അട്ടിമറിക്കാനുള്ള ഗൂഢനീക്കം — ദളിത് ലീഗ്

  • 2
    Shares

കോഴിക്കോട്:സാമൂഹ്യ നീതിയിലധിഷ്ടിതമായ സംവരണത്തെ അട്ടിമറിക്കാനുള്ള സി പി എം, ബി ജെ പി, എൻ എസ് എസ് ത്രയത്തിന്റെ ഗൂഢനീക്കമാണ് ശബരിമല വിഷയത്തിന്റെ മറവിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് എന്ന് ദലിത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ യു സി രാമൻ പറഞ്ഞു.
കേരളത്തിലെ പട്ടിക വിഭാഗക്കാർക്ക് ഭവന ധനസഹായത്തിന് കാലാകാലങ്ങളായി ലഭിച്ചിരുന്ന എല്ലാ മുൻഗണനകളും അട്ടിമറിച്ച് നടപ്പാക്കുന്ന ലൈഫ് ഭവനപദ്ധതിയും, നാമമാത്രമായി പട്ടിക വിഭാഗക്കാരുടെ പ്രാതിനിത്യമുള്ള ദേവസ്വം ബോർഡ് നിയമനങ്ങളിൽ നടപ്പാക്കിയ, മുന്നോക്കക്കാരിലെ പിന്നോക്ക സംവരണവുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
ഈ മണ്ഡല മാസ കാലത്ത് നടപ്പാക്കാൻ ശ്രമിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലെ സംവരണ അട്ടിമറി ചർച്ച ചെയ്യപ്പെടാതിരിക്കാനുള്ള സാമ്പത്തിക സംവരണ വാദികളുടെ ഗൂഢതന്ത്രമാണ് ഇപ്പോൾ ശബരിമലയുടെ പേരിൽ നടക്കുന്ന വിവാദങ്ങളെന്നും, അത്തരം വിവാദങ്ങളിൽ നിന്നും ദളിത് പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങൾ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട്, അതി ശക്തമായ പോരാട്ടത്തിന് തെയ്യാറാകണമെന്നും ദളിത് ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ധേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് വി എം സുരേഷ് ബാബുവിന്റെ അധ്യlക്ഷതയിൽ ചേർന്ന യോഗം യൂത്ത് ലീഗ് നടത്തുന്ന യുവജന യാത്രയുടെ പ്രചരണാർത്ഥം നവംബർ 29 ന് കോഴിക്കോട് സെയിൽസ് ടക്സ് ഓഫീസ് പരിസരത്ത് വെച്ച് സമൂഹ ചിത്രരചനയും നാടൻ കലാപ്രദർശനവും മറ്റു പ്രചരണ പ്രവർത്തനങ്ങളും നടത്താനും തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ സി ശ്രീധരൻ, സംസ്ഥാന സെക്രട്ടറി വി പി ആണ്ടി, കൃഷ്ണൻ എളേറ്റിൽ, കുമാരൻ ഫറോക്ക്, അശോകൻ കൊടുവള്ളി, അനിൽ വെള്ളയിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *