ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ തീരുമാനം പുന:പ്പരിശോധിക്കണം.ഖാലിദ് കിളിമുണ്ട

. കുന്ദമംഗലം: കേരളത്തിൽ കൊറോണാ വ്യാപനം തടയുന്നതിന് സർക്കാർ കൊണ്ടുവന്ന മുഴുവൻ നടപടിക്രമങ്ങളും, അനുസരിച്ച് മുന്നോട്ടു് പോവുന്ന സമീപനമാണ് എല്ലാ വിഭാഗം ജനങ്ങളും സ്വീകരിച്ചിരിക്കുന്നത്. സ്വന്തം ജീവനു വേണ്ടിയാണെന്ന തിരിച്ചറിവാണ് ഏറെ പ്രയാസങ്ങൾക്കിടയിലും പല ക്രമീകരണങ്ങളും അനുസരിക്കാൻ ജനങ്ങൾക്കു് പ്രേരണ നൽകുന്നത്. അതിന്റെ ഒക്കെ ഗുണം ഈ പ്രതിസന്ധികൾക്കിടയിലും നമ്മൾ അനുഭവിച്ചു വരികയാണ്. മുഖ്യമന്ത്രി ഒരോ ദിവസത്തേയും പത്രസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങൾ അതിന്റ പ്രായോഗികതയിൽ അപാകത കണ്ടെത്തിയാൽ തിരുത്തുന്ന നിരവധി അനുഭവങ്ങൾ നമ്മുടെ മുമ്പിലുണ്ടു്..ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപനത്തിനു പിന്നിലും സദുദ്ദേശം മാത്രമേ ഉണ്ടാകാൻ വഴിയുള്ളൂ.എന്നാൽ നമ്മുടെ അനുഭവം നേരെ മറിച്ചാണ്.ശനിയാഴ്ച ദിവസങ്ങളിലെ തിരക്ക് എല്ലാ നിയമങ്ങളും ക്രമീകരണങ്ങളും കാറ്റിൽ പറത്തുന്നതാണ്. ഓണത്തിന്റെ ഉത്രാടപ്പാച്ചിലും, പെരുന്നാൾ തലേന്നുള്ള തിരക്കും ” “സൂചിപ്പിക്കുന്നതാണ് ശനിയാഴ്ച സായാഹ്നങ്ങൾ.റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയും, സാമൂഹ്യ അകല പാലന ലംഘനവുമെല്ലാണ് പ്രത്യക്ഷത്തിൽ കാണാൻ കഴിയുന്നതു്. കച്ചവട സ്ഥാപനങ്ങളിലെ തിരക്ക് ഹർത്താൽ തലേ ദിവസത്തിന് സമാനമാണ്. ഈ സാഹചര്യത്തിൽ സാധാരണ നിയന്ത്രണങ്ങളോടെ ഞായറാഴ്ച കളേയും സമീപിക്കാൻ സർക്കാർ തയ്യാറാവണം. മുസ്ലീം ലീഗ് കമ്മറ്റി, കുന്ദമംഗലം നിയോജക മണ്ഡലം ജനറൽ സിക്രട്ടറി കൂടിയായ ഖാലിദ് കിളി മുണ്ട മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടി കാട്ടി

Leave a Reply

Your email address will not be published. Required fields are marked *