മർകസ് ഗേൾസ് ഹൈസ് സ്കൂൾ  ഉന്നത വിജയം കൈവരിച്ചു.

കുന്ദമംഗലം:എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടി മികച്ച വിജയം നേടി മർകസ് ഗേൾസ് ഹയര്‍സെക്കന്ററി സ്‌കൂള്‍. 99.18 ശതമാനം വിജയമാണ് സ്‌കൂള്‍ കൈവരിച്ചത്. 244 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഇതില്‍ 242 പേരും വിജയിച്ചു. 20 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ തവണത്തെ ഫലത്തേക്കാള്‍ ഒരു ശതമാനത്തിൽ കൂടുതലാണ് ഇത്തവണത്തെ വിജയം. തുടര്‍ച്ചയായി 11 വര്‍ഷമായി മർകസ് ഗേൾസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ 97 ശതമാനത്തിന് മുകളില്‍ വിജയം നേടുന്നത്

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 23 SSLC പരീക്ഷയിൽ A+നേടിയമുഴുവൻ കുട്ടികളെയും മെമ്പർ എം ബാബുമോന്റസ്നേഹാദരം

കുന്ദമംഗലം :ഗ്രാമപഞ്ചായത്ത് ഇരുപത്തി മൂനാം വാർഡിൽ എസ്.എസ്.എൽ സി പരീക്ഷയിൽ A+നേടിയമുഴുവൻ കുട്ടികളെയും വാർഡ് മെമ്പർ എം ബാബുമോന്റ് സ്നേഹാദരം, ഹിബജെബിൻ, റുഷിദ മറിയം, അഷീകജാബിർ, ഫിദനൗറീൻ നന്ദന എം എന്നീ വിദ്യർത്ഥികളെ ആദരിച്ചു 
എസ് എസ്.എൽ.സി വിജയികളായ വാർഡിലെ മുഴുവൻ കുട്ടികളെയും ആദരിക്കും 
മെമ്പർ എം ബാബുമോന്റെ മകൾ റുഷിദമറിയാമിനെ ഒ ഹുസൈൻ അനുമോദിച്ചു, ചടങ്ങിൽ കെകെ ഷെമീൽ, ഒഎം റഷീദ്, പി അർഷാദ്, 
ഒ .റാഷിദ്‌ എന്നിവർ സംബന്ധിച്ചു

കേരളത്തിൽ നടക്കുന്നത് കൺസൾട്ടൻസി ഭരണം: എൻ. സുബ്രഹ്മണ്യൻ  . 

കുന്ദമംഗലം: കേരളത്തിൽ കൺസൾട്ടൻസി ഭരണമാണ് നടക്കുന്നതെന്നും വിദ്യാർത്ഥികൾ ഉൾപ്പെടെ  സാധാരണക്കാരുടെ  പ്രശ്നങ്ങളിൽ നിഷേധാത്മക സമീപനമാണ് സർക്കാരിനുള്ളതെന്നും കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ. ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയിട്ടും കുട്ടികൾക്ക് പാഠ പുസ്തകങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ചും, ഓൺലൈൻ വിദ്യാഭ്യാസത്തിലെ പോരായ്മകൾ പരിഹരിക്കുക, ദേവികയുടെ കുടുംബത്തോട് കേരള സർക്കാർ നീതി കാണിക്കുക, കോളേജുകൾക്കുള്ള പി ജി വെയ്റ്റേജ് നിരത്തലാക്കാനുള്ള സർക്കാർ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് കെ എസ് യു. കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കെ എസ് യു. കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് അക്ഷയ് ശങ്കർ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ഇടക്കുനി അബ്ദുദുറഹിമാൻ,   ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി, ഡി സി സി മെമ്പർ മറുവാട്ട് മാധവൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബാബു നെല്ലുളി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി കെ ഹിതേഷ് കുമാർ, എ.ഹരിദാസൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സി വി സംജിത്ത്, സുജിത്ത് ഒളവണ്ണ , ജിജിത്ത് പൈങ്ങോട്ടുപുറം, ,കെ.പി.ചരോഷ്, രജിൻ ദാസ് കുന്നത്ത് പ്രസംഗിച്ചു. 

ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് കമ്മറ്റിധർണ നടത്തി

കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി കുന്ദമംഗലം പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ ധർണ ഡിസിസി ജനറൽ  സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാബു നെല്ലുളി അധ്യക്ഷത വഹിച്ചു. ഡി സി സി മെമ്പർ മറുവാട്ട് മാധവൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ  പി.ഷൗക്കത്തലി, ടി.കെ. ഹിതേഷ് കുമാർ, മണ്ഡലം .ഭാരവാഹികളായ സി.പി.രമേശൻ, ചന്ദ്രൻ മേപ്പറ്റ, എം.പ്ര ബീഷ്, എ.പി. ഷാജി  പ്രസംഗിച്ചു. 

KHSSലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർധനനായ  ഒൻപതാം തരം വിദ്യാർത്ഥിക്ക് കുന്ദമംഗലം കോ .ഓപ്പ് റൂറൽ ഹൗസിംഗ് സൊസൈറ്റി  സൗജന്യമായി ടെലിവിഷൻ നൽകി .

കുന്ദമംഗലം: ഹയർ സെക്കണ്ടറി സ്കൂളിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർധനനായ  ഒൻപതാം തരം വിദ്യാർത്ഥിക്ക് കുന്ദമംഗലം കോ .ഓപ്പ് റൂറൽ ഹൗസിംഗ് സൊസൈറ്റി  സൗജന്യമായി ടെലിവിഷൻ നൽകി . പ്രസിഡണ്ട് കെ.സി.അബു, വൈസ് പ്രസിഡണ്ട് എം പി കേളുക്കുട്ടി, ഡയരക്ടറായ സി.പി. രമേശൻ, സെക്രട്ടറി കൃഷ്ണപ്രസാദ് എന്നിവർ കുട്ടിയുടെ വീട്ടിൽ എത്തിയാണ് ടെലിവിഷൻ സെറ്റ് കൈമാറിയത്. 

കുന്ദമംഗലം നിയോജക മണ്ഡലം വൈറ്റ് ഗാർഡ്  ട്രൈനിംങ്ങ് മീറ്റ് നടത്തി

കുന്ദമംഗലം: നിയോജക മണ്ഡലം വൈറ്റ് ഗാർഡ്  ട്രൈനിംങ്ങ് മീറ്റ്  കുന്ദമംഗലത്ത് സംസ്ഥാന ക്യാപ്റ്റൻ ഷഫീക്ക് വാച്ചാൽ ഉദ്ഘാടനം ചെയ്തു മണ്ഡലം കോഡിനേറ്റർ കെ.പി സൈഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഫയർ റെസ്ക്യൂ ഓഫിസർ കരീം ക്ലാസിന് നേതൃത്വം നൽകി .ഒ.ഹുസ്സയിൻ, എംബാബുമോൻ, ഒ.എം നൗഷാദ്, കെ.ജാഫർ സാദിക്ക്, സിദ്ദീഖ് കൈയിൽ,ഷമീൽ കെ.കെ,  ,ഫസലു, റസാഖ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ക്യാപ്റ്റൻസിദ്ദീഖ് സ്വാഗതം നൗഷാദ് പി.കെ നന്ദിയും പറഞ്ഞു

എസ്.എസ്.എല്‍.സിക്ക് റെക്കോര്‍ഡ് വിജയം; 98.82 %; എ പ്ലസ് 41906 പേര്‍ക്ക്

എസ്എസ്എല്‍സി ക്ക് 98.82 ശതമാനം വിജയം. എല്ലാ വിഷയത്തിലും എ പ്ലസ് 41906 പേര്‍ക്ക്. പത്തനംതിട്ട ജില്ല 99.71 ശതമാനം; കുറവ് വയനാട്. കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍ നൂറുശതമാനം വിജയം.

പരീക്ഷാ ഫലം സര്‍ക്കാർ വെബ്സൈറ്റുകളിലും വിദ്യാഭ്യാസ വകുപ്പിന്‍രെ വിവിധ വെബ് സൈറ്റുകളിലും പിആര്‍ഡി ലൈവ് ആപ്പിലും ലഭ്യമാണ്. കഴി‍ഞ്ഞ അധ്യയന വര്‍ഷം 97.84 ശതമാനം പേരാണ് വിജയിച്ചത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫലം അറിയാം http://www.prd.kerala.gov.in/

എസ്എസ്എൽസി(എച്ച്ഐ) ഫലം–  http://sslchiexam.kerala.gov.in  ടിഎച്ച്എസ്എൽസി(എച്ച്ഐ) ഫലം– http://thslchiexam.kerala.gov.in ടിഎച്ച്എസ്എൽസി ഫലം– http://thslcexam.kerala.gov.in എഎച്ച്എസ്എൽസി റിസൾട്ട്  http://ahslcexam.kerala.gov.in

4.2 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കോവിഡിനെത്തുടര്‍ന്ന് മാര്‍ച്ചില്‍ നിര്‍ത്തിവച്ച പരീക്ഷ മേയ് അവസാനമാണ് പൂര്‍ത്തിയാക്കിയത്. 

കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ പരീക്ഷകള്‍ നിറുത്തിവെക്കേണ്ടി വന്നു. മേയ് അവസാനമാണ് കര്‍ശന ആരോഗ്യസുരക്ഷയില്‍ ബാക്കി പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്.  മൂല്യനിര്‍ണയ ക്യാമ്പുകളും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു സംഘടിപ്പിച്ചത്. 

കാരന്തൂർ പരപ്പമ്മൽ അബ്ദുറഹിമാൻ കുട്ടി (60) മരണപ്പെട്ടു

കാരന്തൂർ:പരപ്പമ്മൽ അബ്ദുറഹിമാൻ കുട്ടി (60) മരണപ്പെട്ടു,, മയ്യത്ത് നമസ്ക്കാരം കോണോട്ട് ജുമാ മസ്ജിദിൽ, 12 മണിക്ക്, ഭാര്യ: സൈന മക്കൾ: റഫീക്ക്, സഹീർ അലി, റസിയ, ജംസീദ മരുമക്കൾ: ഡോ: ഫാത്തിമ (ഫാത്തിമ സെൻ്റൽ ക്ലിനിക്ക് മുണ്ടിക്കൽതാഴം), ഡോ: സാനു, ലിയാഖത്തലി കാരന്തൂർ ,അബ്ദുൽ ഷുക്കൂർ നെല്ലാം കണ്ടി

കാരന്തൂരിലെ 19, 20, 21 വാർഡുകളിൽ റോഡുകൾ ശുചീകരണം നടത്തി മുസ്ലീം ലീഗ് പ്രവർത്തകർ

കുന്ദമംഗലം: കാരന്തൂരിലെ 19, 20, 21 വാർഡുകളിലെ പ്രധാന റോഡുകളിൽ ശുചീകരണം നടത്തി മുസ്ലീം ലീഗ് പ്രവർത്തകർ മാതൃകയായികാരന്തൂർ നൂരിയ മദ്റസ മുതൽ കക്കാട് താഴം റോഡ് ശുചീകരണ പ്രവർത്തനം മുസ്ലീം ലീഗ് നേതാവ്പി പി അഷ്റഫ് പ്രവർത്തി ഉദ്ഘാടനം ചെയ്തു ആരംഭി ച്ചു.മൊയ്തീൻകോയ കണിയാറക്കൽ, അനീസ് കുറ്റിക്കാട്ടിൽ ,ആഫിയാബ്, സുബൈർ കണിയാം കണ്ടി, അബ്ദുസ്സലാം പരപ്പമ്മൽ ജലീസ് കുറ്റിക്കാട്ടിൽ, അനസ് പുല്ലാട്ട്,ഇബ്രാഹിംകണിയാറക്കൽ ,കോയ കക്കാട്ട് തായം ,ശാലിക്ക് ,വേളാട്ടിൽ അസ്ലം, മിസ്ബാഹ്,സലിം കുറ്റിക്കാട്ടിൽ, റിജാസ് കുറ്റിക്കാട്ടിൽ എന്നിവർ പങ്കെടുത്തു വെള്ളക്കെട്ടുള്ള ഭാഗത്ത് മെറ്റലിട്ട് വിദ്യാർഥികൾക്ക് നടന്നു പോകാനുള്ള സൗകര്യം ഒരുക്കി

വാർഡ് 19ൽ കാരന്തൂർ -വെള്ളാരം കുന്നുമ്മൽ റോഡ് ശുചീകരണം ടൗൺ മുസ്ലീം ലീഗ് ട്രഷറർഅബൂബക്കർ എം ടി ഉദ്ഘാടനം ചെയ്തു
മൻസൂർ ഇ.പി,
റാഫി വി.കെ,
സാബിത് വി.കെ,
അനസ് എം ടി,
അബ്ദുള്ള കോയ എം ടി,
അഷ്‌റഫ്‌ എം ടി,
നസീബ് വി.കെ,
നജ്മൽ,
ജംഷീർ ഇ.പി.നേതൃത്വം നൽകി വാർഡ് 21 ൽ കാരന്തൂർ മുതൽ ഏട്ടക്കുണ്ട് വരെയുള്ള ഭാഗം പഞ്ചായത്ത് മുസ്ലീം ലീഗ് വൈ:പ്രസിഡണ്ട് സി.അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു

മൊയ്‌തീൻ കോയ കണിയാറക്കൽ,
ബഷീർ മാസ്റ്റർ വി.കെ,
ജാഫർ പി.വി,
സിദ്ധീഖ് തെക്കയിൽ 1
റംഷി,
അൻവർ,
പി.പി.അഷ്‌റഫ്‌
ഇർഷാദ്
ആഫിയബ്‌
അനീഷ്
അൻസാർ
സലീം എം.ടി
എം ടി മൊയ്‌തീൻ കോയ
റിയാസ്
ഹാരിഫ് പി
ബിച്ചി ബാവ നേതൃത്വം നൽകി

വാർഡ് 20മുസ് ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല റോഡ് ശുചീകരണവും വൃക്ഷ തൈ നടലും നടന്നു. ഘട്ടം ഘട്ടമായി വാർഡിലെ അഞ്ചിലധികം പ്രദേശങ്ങളിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിനുള്ള ശുചികരണം നടത്തും ആദ്യഘട്ട റോഡ് ശുചീകരണത്തിന്റെ പ്രവർത്തി ഉൽഘാടനം പടാളി നാല് സെന്റ് റോഡ് ശുചീകരണ കർമ്മം നിർവ്വഹിച്ച് കൊണ്ട് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സിക്രട്ടറി കണിയറക്കൽ മൊയ്തീൻകോയ ഉൽഘാടനം ചെയ്തു. ഇരുപതാം വാർഡിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള ഡിപ്പാർട്ട്മെന്റിന്റെ നിര്മ്മാ ണ പ്രവർത്തനം നടത്തിയ ശേഷം വാഹന ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയാണ് ഉള്ളത് വാർഡിലെ ഒട്ടുമിക്ക റോഡു ക ളും പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ് അത് ശുചീകരിക്കാനുള്ള പ്രവൃത്തി വാർഡ് മുസ് ലിം ലീഗ് കമ്മിറ്റി ഏറ്റെടുത്തിരിക്കുകയാണ് അതിന്റെ ഒന്നാംഘട്ട പ്രവർത്തനമാണ് ഇന്ന് നടന്നത് അടുത്ത ദിവസം വാർഡിലെ മറ്റൊരു റോഡ് ശുചികരണം നടത്തുന്നതാണ് ശുചീകരണ പരിപാടിയിൽ ഹസ്സൻ ഹാജി. പടാളിയിൽ, ഉമ്മർ ചേറ്റൂൽ, അർഷാദ് വി.സി, അബൂബക്കർ പടാളിയിൽ, ഹാരിസ് എം.സി, നാസ്സർ പടാളിയിൽ ‘മുഹമ്മദ് ചേറ്റൂൽ, അബൂബക്കർ ചേറ്റു ൽ, ഉസ്മാൻ ചേറ്റൂൽ സ്വാഗതവും, റഹ്മത്തുള്ള അദ്ധ്യക്ഷനും, നെജീബ് പാറ്റയിൽ നന്ദിയും പറഞ്ഞു

കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് കാർഷിക പദ്ധതി നാട്ടു പച്ചക്ക് തുടക്കമായി

മാവൂർ :കോവിഡ് പോലുള്ള മഹാമാരികൾ മൂലം ഓരോ പ്രദേശങ്ങൾ പോലും ലോക്ക്ഡൗണിലേക്ക്‌ നീങ്ങുന്ന സാഹചര്യങ്ങളിൽ ഭക്ഷണത്തിന് സ്വയം പര്യാപ്തത നേടിയെടുക്കാന്‍ കാർഷിക മേഖലയിലേക്ക് ഇറങ്ങാൻ ഓരോരുത്തരും തയ്യാറാവണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി ആരംഭിച്ച കാര്‍ഷിക പദ്ധതി നാട്ടുപച്ച മാവൂര്‍ പഞ്ചായത്തിലെ ചെറൂപ്പയിൽ എ കെ മുഹമ്മദലി സാഹിബ് വിട്ടു നൽകിയ കൃഷിയിടത്തിൽ ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ധേഹം. യൂത്ത് ലീഗ് നിയോജക മണ്ഡലം കൃഷി സമിതി ചെയർമാൻ യു എ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാക്കാനും പരിപാലിക്കുവാനും മുഴുവന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും മുന്നോട്ട് വരണമെന്നും ഫിറോസ് അഭ്യര്‍ത്ഥിച്ചു. ഇഞ്ചി, മഞ്ഞള്‍, വാഴ, ചേന, ചേമ്പ്, കപ്പ, തുടങ്ങിയ ഇടവിള കൃഷികളാണ് കാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഒന്നര എക്കറില്‍ ആദ്യ ഘട്ടത്തില്‍ ആരംഭിച്ചത്. രണ്ടാം ഘട്ടമായി അടുക്കള തോട്ടവും, മത്സ്യ കൃഷി, ഫാമിംഗ് എന്നിവ തുടങ്ങും. ചടങ്ങിൽ യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ്‌ കെ എം എ റഷീദ്, എം എസ് എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്‌ എ പി അബ്ദു സമദ് , യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ഒ എം നൗഷാദ്, ജനറൽ സെക്രട്ടറി കെ ജാഫർ സാദിഖ്, ട്രഷറർ കുഞ്ഞി മരക്കാർ, ഒ സലീം, ഐ സൽമാൻ,നൗഷാദ് പുത്തൂർ മഠം, സൈഫുദ്ധീൻ കെ പി, ടി പി എം സാദിഖ്, സിറാജ് പി, അഡ്വ :ജുനൈദ്, എൻ എ അസീസ്, ശാക്കിർ പാറയിൽ, മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ റസാഖ്,കെ ഉസ്മാൻ,ടി ഉമ്മർ, അബ്ദുള്ളക്കോയ ചെറൂപ്പ, മുർത്താസ് കെ എം, ഹബീബ് ചെറൂപ്പ, സിദ്ധീഖ് ബാവുട്ടൻ, സംബന്ധിച്ചു.