എസ്.എസ്.എല്‍.സിക്ക് റെക്കോര്‍ഡ് വിജയം; 98.82 %; എ പ്ലസ് 41906 പേര്‍ക്ക്

എസ്എസ്എല്‍സി ക്ക് 98.82 ശതമാനം വിജയം. എല്ലാ വിഷയത്തിലും എ പ്ലസ് 41906 പേര്‍ക്ക്. പത്തനംതിട്ട ജില്ല 99.71 ശതമാനം; കുറവ് വയനാട്. കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍ നൂറുശതമാനം വിജയം.

പരീക്ഷാ ഫലം സര്‍ക്കാർ വെബ്സൈറ്റുകളിലും വിദ്യാഭ്യാസ വകുപ്പിന്‍രെ വിവിധ വെബ് സൈറ്റുകളിലും പിആര്‍ഡി ലൈവ് ആപ്പിലും ലഭ്യമാണ്. കഴി‍ഞ്ഞ അധ്യയന വര്‍ഷം 97.84 ശതമാനം പേരാണ് വിജയിച്ചത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫലം അറിയാം http://www.prd.kerala.gov.in/

എസ്എസ്എൽസി(എച്ച്ഐ) ഫലം–  http://sslchiexam.kerala.gov.in  ടിഎച്ച്എസ്എൽസി(എച്ച്ഐ) ഫലം– http://thslchiexam.kerala.gov.in ടിഎച്ച്എസ്എൽസി ഫലം– http://thslcexam.kerala.gov.in എഎച്ച്എസ്എൽസി റിസൾട്ട്  http://ahslcexam.kerala.gov.in

4.2 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കോവിഡിനെത്തുടര്‍ന്ന് മാര്‍ച്ചില്‍ നിര്‍ത്തിവച്ച പരീക്ഷ മേയ് അവസാനമാണ് പൂര്‍ത്തിയാക്കിയത്. 

കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ പരീക്ഷകള്‍ നിറുത്തിവെക്കേണ്ടി വന്നു. മേയ് അവസാനമാണ് കര്‍ശന ആരോഗ്യസുരക്ഷയില്‍ ബാക്കി പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്.  മൂല്യനിര്‍ണയ ക്യാമ്പുകളും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു സംഘടിപ്പിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *