ജനശദാബ്‌ദിയിൽ യാത്രക്കാരന്‌ കോവിഡ്‌; എറണാകുളത്ത്‌ ഇറക്കി ആശുപത്രിയിലാക്കി .കൂടെ ജോലി ചെയ്തവർ കാരന്തൂരിൽ വാർഡ് 18 ൽ

കണ്ണൂര്‍ – തിരുവനന്തപുരം ജനശദാബ്‌ദി എക്‌സ്പ്രസില്‍ യാത്ര ചെയ്തയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കന്യാകുമാരി സ്വദേശിയാണ് കോവിഡ് 19 പരിശോധനാഫലം വരുന്നതിന് മുമ്പ് കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ടത്. കോഴിക്കോട് കുന്നമംഗലത്ത് കരാര്‍ ജോലി ചെയ്യുന്ന ഇയാള്‍ മൂന്നുദിവസം മുമ്പാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്രവം പരിശോധനയക്കെടുത്തത്. എന്നാല്‍ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നറിഞ്ഞതോടെ ഫലം വരുന്നത് കാത്തുനില്‍ക്കാതെ ഇയാള്‍ ഇന്നു രാവിലെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

പരിശോധനാഫലം ലഭിച്ചപ്പോഴേക്കും ഇയാള്‍ കോഴിക്കോട് വിട്ടെന്നുമനസ്സിലാക്കിയ കോഴിക്കോട്ടെ ആരോഗ്യപ്രവര്‍ത്തകര്‍ തൃശൂരില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ചുവെങ്കിലും അതിനുമുമ്പുതന്നെ ട്രെയിന്‍ തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ടിരുന്നു. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലാണ് ഇയാളെ ഇറക്കിയത്. ഉടന്‍ തന്നെ കളമശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ യാത്ര ചെയ്ത കമ്പാര്‍ട്ട്‌മെന്റില്‍ മൂന്നുയാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരെ അവിടെ നിന്ന് മാറ്റി കമ്പാര്‍ട്ട്‌മെന്റ് സീല്‍ ചെയ്തു. ട്രെയിന്‍ യാത്ര തുടര്‍ന്നു ട്രെയിന്‍ തിരുവനന്തപുരത്തെത്തുന്നതോടെ ബോഗികളെല്ലാം അണുവിമുക്തമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. ഇയാളുടെ കീഴിൽ ജോലി ചെയ്തവർ കാരന്തൂരിൽ വാർഡ് 18 വേട്ടാത്ത് ഹര ഹര ക്ഷേത്ര റോഡിനടുത്തും, ചാത്തമംഗലം, ചാത്തങ്കാവ് ഭാഗത്തും വാടകക്ക് താമസിക്കുന്നുണ്ട് ആരോഗ്യവകുപ്പ് അധികൃതർ ഇവരോട് താമസ സ്ഥലത്ത് തന്നെ ക്വാറൻ്റയിനിൽ കഴിയാൻ ആവശ്യപെട്ടിട്ടുണ്ട് പുറത്ത് ഇറങ്ങരുതെന്ന് കർശന നിർദേശവും നൽകി

ജൂലൈ 30യൂത്ത് ലീഗ് ദിനത്തിൽകുന്ദമംഗലത്ത് ആനപ്പാറ ആശുപത്രിഅണുനശീകരണം നടത്തി

കുന്ദമംഗലം: യൂത്ത് ലീഗ് ദിനമായ ജൂലൈ 30 ന് ഭാഷാ സമര അനുസ്മരണത്തിന്റെ ഭാഗമായി ശാഖതലത്തില്‍ മുസ്ലിം യൂത്തലീഗ് പ്രവര്‍ത്തകര്‍ അണുനശീകരണ യജ്ഞം നടത്തി. കോവിഡ് 19 സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് പ്രവേശിച്ച ഏറെ ഗുരുതരമായ സാഹചര്യം പരിണിച്ചാണ് ഇത്തരം ഒരു യജ്ഞത്തിന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തത്. സ്വന്തം വീടും, അയല്‍പക്കവും, വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ അണുനശീകരണത്തിന് വിധേയമാക്കി. ഓരോ പ്രദേശത്തെയും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായായി ആരോഗ്യവകുപ്പ് ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് അണുനശീകരണ യജ്ഞം സംഘടിപ്പിച്ചത്.

കുന്ദമംഗലം ആനപ്പാറ ഹെല്‍ത്ത് സെന്ററില്‍ നടന്ന അണുനശീകരണ യജ്ഞം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു.  മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് കോവിഡ് 19 എന്നതിനാല്‍ നാടൊന്നാകെ സമ്പൂര്‍ണ്ണമായും അണുമുക്തമാക്കുകയെന്നത് അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന പ്രവര്‍ത്തിയാണെന്നും ്അതിനാലാണ് ഇത്തരം ഒരു പ്രവര്‍ത്തിക്ക് യൂത്ത്‌ലീഗ് മുന്നിട്ടിറങ്ങിയതെന്നും ഫിറോസ് പറഞ്ഞു. പ്രവര്‍ത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ് കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ഹെല്‍ത്ത് സെന്റര്‍ ആണ് ആനപ്പാറ ഹെല്‍ത്ത് സെന്റര്‍. ഒ ഹുസ്സൈന്‍, അരിയില്‍ അലവി, എ കെ ഷൗക്കത്തലി, എം ബാബുമോന്‍, യു എ ഗഫൂര്‍, അഡ്വ ജുനൈദ്, സിദ്ധീഖ് ഈസ്റ്റ് മലയമ്മ, ഷമീല്‍ കെ കെ, മുനീര്‍ ഊര്‍ക്കടവ്, നൗഷാദ് പൈങ്ങോട്ട് പുറം, ഷറഫു പെരിങ്ങൊളം, യു പി നിസാര്‍ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കെ ജാഫർ സാദിഖ് സ്വാഗതവും, വൈസ് പ്രസിഡന്റ്‌ കെ പി സൈഫുദ്ധീൻ നന്ദിയും പറഞ്ഞു 

കുന്ദമംഗലം: യൂത്ത് ലീഗ് ദിനമായ ജൂലൈ 30 ന് ഭാഷാ സമര അനുസ്മരണത്തിന്റെ ഭാഗമായി ശാഖതലത്തില്‍ മുസ്ലിം യൂത്തലീഗ് പ്രവര്‍ത്തകര്‍ അണുനശീകരണ യജ്ഞം നടത്തി. കോവിഡ് 19 സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് പ്രവേശിച്ച ഏറെ ഗുരുതരമായ സാഹചര്യം പരിണിച്ചാണ് ഇത്തരം ഒരു യജ്ഞത്തിന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തത്. സ്വന്തം വീടും, അയല്‍പക്കവും, വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ അണുനശീകരണത്തിന് വിധേയമാക്കി. ഓരോ പ്രദേശത്തെയും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായായി ആരോഗ്യവകുപ്പ് ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് അണുനശീകരണ യജ്ഞം സംഘടിപ്പിച്ചത്.

കുന്ദമംഗലം ആനപ്പാറ ഹെല്‍ത്ത് സെന്ററില്‍ നടന്ന അണുനശീകരണ യജ്ഞം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു.  മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് കോവിഡ് 19 എന്നതിനാല്‍ നാടൊന്നാകെ സമ്പൂര്‍ണ്ണമായും അണുമുക്തമാക്കുകയെന്നത് അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന പ്രവര്‍ത്തിയാണെന്നും ്അതിനാലാണ് ഇത്തരം ഒരു പ്രവര്‍ത്തിക്ക് യൂത്ത്‌ലീഗ് മുന്നിട്ടിറങ്ങിയതെന്നും ഫിറോസ് പറഞ്ഞു. പ്രവര്‍ത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ് കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ഹെല്‍ത്ത് സെന്റര്‍ ആണ് ആനപ്പാറ ഹെല്‍ത്ത് സെന്റര്‍. ഒ ഹുസ്സൈന്‍, അരിയില്‍ അലവി, എ കെ ഷൗക്കത്തലി, എം ബാബുമോന്‍, യു എ ഗഫൂര്‍, അഡ്വ ജുനൈദ്, സിദ്ധീഖ് ഈസ്റ്റ് മലയമ്മ, ഷമീല്‍ കെ കെ, മുനീര്‍ ഊര്‍ക്കടവ്, നൗഷാദ് പൈങ്ങോട്ട് പുറം, ഷറഫു പെരിങ്ങൊളം, യു പി നിസാര്‍ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കെ ജാഫർ സാദിഖ് സ്വാഗതവും, വൈസ് പ്രസിഡന്റ്‌ കെ പി സൈഫുദ്ധീൻ നന്ദിയും പറഞ്ഞു 
ഫോട്ടോ:ജൂലൈ 30
യൂത്ത് ലീഗ് ദിനത്തിൽ
കുന്ദമംഗലത്ത് ആനപ്പാറ ആശുപത്രിഅണുനശീകരണ യജ്ഞം ഉദ്ഘാടനം സംസ്ഥാന ജന: സിക്രട്ടറി പി.കെ.ഫിറോസ് നിർവ്വഹിക്കുന്നു

പതിമംഗലം കോവിഡ് PCRടെസ്റ്റ് ഫലം വന്നു എല്ലാം നെഗറ്റീവ്

കുന്ദമംഗലം: ഇക്കയിഞ്ഞ ദിവസം പതിമംഗലം അൽജൗഹർ സ്ക്കൂളിൽ ആരോഗ്യ വകുപ്പ് നടത്തിയ ടെസ്റ്റ് ഫലം വന്നു എല്ലാം നെഗറ്റീവ് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ കണ്ടയ്മെൻ്റ് സോൺവാർഡ് 1 പിൻവലിക്കാൻ കലക്ടറോട് ആവശ്യപെടും കാരന്തൂരിലെ വാർഡ് 21 ൽ കുറച്ച് ദിവസം കൂടി കഴിയേണ്ടി വരും വാർഡ് 16 പൈങ്ങോട്ട് പുറത്തേ മലബാർ ഗോൾഡിൻ്റെ ഉടമസ്ഥതയിലുള്ള മോണ്ടാനവില്ലയിൽ താമസക്കാർക്ക് കോവിഡ് റിപ്പോർട്ട് പോസിറ്റീവായതിൻ്റെ ഭാഗമായി ഇവിടെ ക്ലീനിംഗ് ആവശ്യത്തിനായി എത്തുന്ന പരിസരത്തുള്ളവർക്കും കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ക്വാറൻ്റയിനിൽ കഴിയുന്നവർക്കും സംശയമുള്ളവർക്കും ആനപ്പാറ ആശുപത്രിയിൽ വെച്ച് ഇന്നും ആരോഗ്യ വകുപ്പ് കോവിഡ് പരിശോധനക്ക് സംവിധാനം ഒരുക്കി

ആ ജ്വലിക്കുന്ന ഓർമകൾക്ക് 40 ആണ്ട്.ജൂലൈ 30ഇന്ന് യൂത്ത് ലീഗ് ദിനം വൈറലായി മായിൻഹാജിയുടെ FB പോസ്റ്റ്

ഇന്ന് യൂത്ത് ലീഗ് ദിനം

1980 ജൂലൈ 30 (റമളാൻ 17); യൂത്ത് ലീഗിന്റെ ഭാഷാ സമരം. കേരളത്തിലെ എല്ലാ കളക്ട്രേറ്റുകളിലും അന്ന് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ പിക്കറ്റിങ്ങ് നടത്തി. ഞാൻ അന്ന് കോഴിക്കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് ഖജാഞ്ചി ആണ്. ഇന്നത്തെ പിക്കറ്റിങ് പോലെയല്ല കളക്ട്രേറ്റ് സ്തംഭിപ്പിക്കുകയായിരുന്നു അന്ന് ഞങ്ങൾ. പുലർച്ചെ അത്താഴം കഴിച്ച് ഞാനും സഹപ്രവർത്തകരും ജാഥയായാണ് കളക്ട്രേറ്റിൽ പോയത്. രാവിലെ ഏഴര മണിക്ക് തന്നെ കളക്ട്രേറ്റിൽ എത്തി. അപ്പോൾ തന്നെ ജന നിബിഡമായിരുന്നു അവിടം. എട്ടര മണിയോടെ ഞങ്ങൾ കളക്ട്രേറ്റിന് ചുറ്റും അണിനിരന്നു. കൃത്യം10 മണിക്ക് പിക്കറ്റിങ് ആരംഭിച്ചു. നേരത്തെ തീരുമാനിച്ചത് പ്രകാരം എന്റെ നേതൃത്വത്തിലുള്ള ബാച്ചാണ് ആദ്യമായി പിക്കറ്റിങ്ങ് നടത്തിയത്. സമാധാനപരമായി പിക്കറ്റിങ്ങ് ആരംഭിച്ചു.

താമസിയാതെ പോലീസ് ഞങ്ങളെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് തുരുതുരാ യൂത്ത് ലീഗ് പ്രവർത്തകന്മാരെ കൊണ്ട് പോലീസ് വാൻ പാഞ്ഞെത്തിക്കൊണ്ടിരുന്നു. ഏറെക്കുറേ വിശാലമായ നടക്കാവ് പോലീസ് സ്റ്റേഷൻ അൽപസമയം കൊണ്ട് നിറഞ്ഞു. റോഡും അറസ്റ്റ് ചെയ്തവരെകൊണ്ട് തിങ്ങി നിറഞ്ഞു. പതിനൊന്ന് പതിനൊന്നരയോടെ ഒരു എസ്.ഐ വന്ന് കൂട്ടത്തിൽ നേതാവ് എന്ന് തോന്നിക്കുന്ന എന്നോട് നിങ്ങളും നാല് പേരും കമ്മീഷണറോട് സംസാരിക്കുന്നതിന് ഓഫീസിലേക്ക് വരണം എന്ന് പറഞ്ഞു. കമ്മീഷണറോട് സംസാരിക്കണമെങ്കിൽ ഇങ്ങോട്ട് വരട്ടെ എന്ന് പറഞ്ഞ്‌ നിന്നെങ്കിലും കൂടെയുള്ളവരിൽ പലരും നിർബന്ധിച്ചത് കാരണം ഞാനും അരീക്കാട്ടെ സീതി, അരീക്കാട്ടെ സൈനത്താത്തയുടെ മകൻ ബേബി, കൊടുവള്ളിയിലെ യൂത്ത് ലീഗ് പ്രവർത്തകൻ കുഞ്ഞിമൊയ്‌തീൻ, വടകരയിലെ ഒരു യൂത്ത് ലീഗ് പ്രവർത്തകൻ(പേര് അറിയാത്തത് കൊണ്ടല്ല, ഇവിടെ പറയുന്നില്ല) എന്നിവർ പോലീസ് വാനിൽ കയറി.

കമ്മീഷണർ ഓഫീസിലേക്ക് എന്ന് പറഞ്ഞു ഞങ്ങളെ കൊണ്ടുപോയത് കസബ പോലീസ് സ്റ്റേഷനിലേക്കാണ്. അവിടെ ഞങ്ങളെ ഇറക്കിവിട്ട് കമ്മീഷണർ ഇവിടെ വരും എന്ന് പറഞ്ഞു കൊണ്ടുവന്ന പോലീസുകാർ പോയി. ഇടക്കിടക്ക് പോലീസുകാരോട് ഞങ്ങൾ ചോദിക്കും കമ്മീഷണർ എപ്പോഴാ വരിക എന്ന്. ഇപ്പോൾ വരും എന്ന് മറുപടി പറയും. അങ്ങനെ ഉച്ചയായി.. വൈകുന്നേരമായി.. നോമ്പുകാലമായതിനാൽ ഭക്ഷണത്തെ സംബന്ധിച്ച് ആലോചിക്കേണ്ടി വന്നില്ല. മഗ്‌രിബ് ബാങ്ക് കൊടുക്കുന്നത് വരെ അങ്ങനെ പോയി. പുറംലോകവുമായി ഒരു ബന്ധവുമില്ല. അന്ന് മൊബൈൽ ഫോൺ ഉള്ള കാലമല്ലല്ലോ? നോമ്പ് തുറക്കാൻ സമയമായപ്പോൾ നോമ്പ് തുറക്കാനുള്ള ഭക്ഷണം ആവശ്യപ്പെട്ടു. അപ്പോഴാണ് പൊലീസുകാർ അവരുടെ യഥാർത്ഥ സ്വഭാവം കാട്ടിയത്. ഇവിടെ നിങ്ങൾക്ക് തരാൻ ഒന്നുമില്ല. അപ്പുറത്ത് കൂജയുണ്ട് അതിൽ വെള്ളം ഉണ്ടെങ്കിൽ എടുത്ത് കുടിച്ചോളൂ എന്ന് പറഞ്ഞു. പുറത്തുള്ള കൂജ നോക്കിയപ്പോൾ കൂജയുടെ അടിയിൽ കഷ്ടിച്ച് ഒന്നൊന്നര ഗ്ലാസ് വെള്ളം പെരണ്ട് കിടക്കുന്നുണ്ട്. അതുകൊണ്ട് ഞങ്ങൾ 5 പേരും നോമ്പ് തുറക്കൽ കർമ്മം നിർവഹിച്ചു. പിന്നീട് കനത്ത നിശബ്ദതയായിരുന്നു ആ പരിസരമൊട്ടാകെ.

നോമ്പ് തുറന്ന് കഴിഞ്ഞു. അത് വരെ ദിനപത്രം വിരിച്ച് ളുഹറും അസറും നമസ്കരിച്ച ഞങ്ങൾ, മഗ്‌രിബ് നിസ്കാരവും അത് പോലെ നിർവഹിക്കാൻ ഒരുങ്ങുന്നതിനിടയിൽ ഞാൻ നേരത്തെ പേര് പറയാതിരുന്ന വടകരക്കാരനായ സഹപ്രവർത്തകൻ ഇരുട്ടിലേക്ക് ഇറങ്ങി പെട്ടെന്ന് ഓടി രക്ഷപ്പെട്ടു. സ്റ്റേഷനിലുള്ള 2 പൊലീസുകാർ അത് കാണാതിരിക്കാൻ ഞങ്ങൾ വളരെ വേഗം മഗ്‌രിബ് നമസ്കാരത്തിലേക്ക് നീങ്ങി. ആ സഹോദരന് ഒരു കാര്യം ചെയ്യാമായിരുന്നു. പുറത്തെത്തി ആരോടെങ്കിലും ഞങ്ങളിവിടെ കുറച്ച് ആളുകൾ കുടുങ്ങിയിട്ടുണ്ട് എന്ന വിവരം പറയാമായിരുന്നു. അത്‌ അദ്ദേഹം ചെയ്തില്ല.

അന്ന് എന്റെ വീട്ടിൽ ആ വർഷം വിവാഹിതയായ എന്റെ സഹോദരിയുടെ ഭർതൃപിതാവിന്റെ നോമ്പ്തുറ സൽകാരമായിരുന്നു. പിതാവ് 1974 ൽ വിടപറഞ്ഞതിന് ശേഷം ഞാനാണല്ലോ കുടുംബനാഥൻ? എനിക്കന്ന് 24 വയസ്സ് പൂർത്തിയായി 25 ലേക്ക് പ്രവേശിച്ച സമയം. തലേന്ന് അത്താഴം കഴിച്ച് പുലർച്ചെ പുറപ്പെട്ട ഞാൻ എവിടെയാണെന്ന് ആർക്കും ഒരു പിടിയുമില്ല. വീട്ടിലുള്ളവരും ഞാൻ ക്ഷണിച്ചുവരുത്തിയ അതിഥികളും എല്ലാവരും ഞാൻ എവിടെയാണെന്നറിയാതെ വല്ലാതെ വിഷമിച്ചു. ഞങ്ങളെയാണെങ്കിൽ ഉച്ചയോടടുത്ത സമയത്ത് പോലീസ് കൊണ്ടുപോയിട്ടത് കോഴിക്കോട് പട്ടണത്തിന് നടുവിലാണെങ്കിലും വിജനമായ ജയിൽ പരിസരത്തുള്ള കസബ സ്റ്റേഷനിലാണ്. ഇരുട്ട് കനത്ത് വരുന്നതിനിടയിൽ ആരെയും ഒന്ന് വിളിച്ചറിയിക്കാൻ പോലും സാധിക്കാതെ നിസ്സഹായാവസ്ഥയിലായി ഞങ്ങൾ. എങ്കിലും എന്തും നേരിടാനുള്ള മനസ്സോടെ ഞങ്ങൾ സമയം തള്ളിനീക്കി. ഏതാണ്ട്‌ രാത്രി ഒരു മണിയോടടുത്തപ്പോൾ കുറച്ച് പൊലീസുകാർ ഒരു വലിയ വാനുമായി വന്ന്, നിങ്ങളുടെ ജില്ലാ സെക്രട്ടറിയും മറ്റും നടക്കാവ് സ്റ്റേഷനിൽ കാത്തിരിക്കുന്നുണ്ട് എന്നും നമുക്ക് അങ്ങോട്ട് പോവാം എന്നും പറഞ്ഞു.

“കമ്മീഷണറെ കാണാൻ എന്ന് പറഞ്ഞ്‌ ഞങ്ങളെ ഇവിടെ കൊണ്ടുവന്നിട്ടു. ഇനി ജില്ല സെക്രട്ടറിയെ കാണാൻ എന്നും പറഞ്ഞ് നിങ്ങൾ ഇവിടെ നിന്നും കൊണ്ടുപോയി വേറെ എവിടെയെങ്കിലും കൊണ്ടിട്ട് കൊല്ലുമോയെന്ന് ആർക്കറിയാം? അത് കൊണ്ട് നിങ്ങളെ കൂടെ വരുന്ന പ്രശ്നമില്ല” എന്ന് ഞങ്ങൾ അവരോട് പറഞ്ഞ് തർക്കവും ബഹളവുമായി. അപ്പോൾ വാനിന്റെ മുൻ സീറ്റിൽ ഇരുന്ന എസ്.ഐ ഇറങ്ങി വന്ന് ഞങ്ങളുമായി നല്ല രീതിയിൽ സംസാരിച്ചു. അങ്ങനെ ഞങ്ങൾ ആ വാനിൽ കയറി നടക്കാവിൽ എത്തിയപ്പോൾ അർദ്ധരാത്രി കഴിഞ്ഞ് ഒരു മണി പിന്നിട്ടു. അപ്പോൾ അവിടെ ജില്ലാ മുസ്‌ലിം ലീഗിന്റെ യുഗപ്രഭാവനായ ജനറൽ സെക്രട്ടറിയും എം.എൽ.എയുമായ പി.വി മുഹമ്മദ് സാഹിബ്, എം.സി വടകര, എൻ.സി അബൂബക്കർ, കെ സൈതാലി, പി.എം കോയ, എന്റെ അനുജൻ കുഞ്ഞാമുട്ടി എന്നിവരുണ്ടായിരുന്നു. അവരുമായി വിവരങ്ങളൊക്കെ പങ്ക് വെച്ചു. നിങ്ങൾ വല്ലതും കഴിച്ചോ എന്ന് പി.വി ചോദിച്ചു. ഒന്നര ഗ്ലാസ് വെള്ളമാണ് ഞങ്ങളെല്ലാവരും കൂടി ആകെ കുടിച്ചത് എന്ന് പറഞ്ഞപ്പോൾ ഉടനെ എന്റെ അനുജനും എൻ.സിയും മറ്റും പോയി കുറച്ച് കട്ടൻചായയും നേന്ത്രപഴവും സംഘടിപ്പിച്ച് തന്നു. അത് കൊണ്ട് നോമ്പ്തുറയും അത്താഴവും കഴിച്ചു.

അന്ന് രാത്രി നടക്കാവ് എസ്.ഐ ആയിരുന്ന സുഭാഷ് ബാബു ഞങ്ങൾക്ക് സ്റ്റേഷന്റെ അകത്ത് ഇരിക്കാനുള്ള ഒരു ബെഞ്ച് സൗകര്യം ചെയ്ത് തന്നു. ഉടനെ കുറച്ച് പൊലീസുകാർ വന്ന് ഞങ്ങളെ ലോക്കപ്പ് ചെയ്യണമെന്ന് വാശിപിടിച്ചു. അവർ കണ്ണൻ എന്ന പോലീസുകാരൻ മലപ്പുറത്ത് ഹൃദയസ്തംഭനം മൂലം മരിച്ചത് ഞങ്ങൾ കൊന്നതാണെന്ന ഭാവത്തിലായിരുന്നു. നിസ്സഹായനായ എസ്.ഐ ഞങ്ങളെ ലോക്കപ്പ് ചെയ്തു. ലോക്കപ്പിൽ സ്വാഭാവികമായും ഷെഡ്‌ഡി ഒഴിച്ചു മറ്റ് ഡ്രെസ്സൊന്നും പാടില്ലല്ലോ? ഞങ്ങൾ ഷെഡ്‌ഡിയുടുത്ത് ലോക്കപ്പിലുണ്ടായിരുന്ന ഒരു കള്ളനോടൊപ്പം നേരം വെളുപ്പിച്ചു. ആ ലോക്കപ്പ് അനുഭവവും സ്ഥിരം കുറ്റവാളിയായ കള്ളന്റെ ചേഷ്ടകളും രസകരമായി ധാരാളം വിവരിക്കാനുണ്ട്. സമയ ദൈർഘ്യം ഭയന്ന് ഇപ്പോൾ വിവരിക്കുന്നില്ല.

നല്ലവനായ എസ്.ഐ സുഭാഷ് ബാബു പിറ്റേ ദിവസം നേരം പുലർന്നപ്പോൾ തന്നെ സ്റ്റേഷനിൽ വന്ന് ഞങ്ങളെ ലോക്കപ്പിൽ നിന്നും പുറത്തിറക്കി. ഡ്രെസ്സൊക്കെ അണിയാനുള്ള സൗകര്യം ചെയ്തു തന്നു. ചായ ഓഫർ ചെയ്‌തെങ്കിലും ഞങ്ങൾ നോമ്പാണെന്ന് പറഞ്ഞു നന്ദി പൂർവ്വം നിരസിച്ചു. 9 മണിയായപ്പോയേക്കും ചില പൊലീസുകാർ എത്തി. സ്റ്റേഷന്റെ സൈഡിലേക്കുള്ള റൂമിലേക്ക് ഞങ്ങളെ കൊണ്ട്‌പോയി. ചിലരൊക്കെ ഞങ്ങളെ ശരീരത്തിന്റെ ശക്തി പരിശോധിച്ചു. ചിലർ കൂട്ടത്തിൽ നേതാവ് ഞാനാണെന്ന് പറഞ്ഞ് എന്നെ മാറ്റി നിർത്തി പെരുമാറി. മറക്കാൻ കഴിയാത്തത് മുസ്ലിം നാമധാരിയായ ഒരു ഹെഡ് കോൺസ്റ്റബിൾ എന്നെ വല്ലാതെ ടോർച്ചർ ചെയ്തു. അയാൾ കണ്ണനെന്ന ഞങ്ങളുടെ സഹപ്രവർത്തകനെ കൊന്നത് നിങ്ങളാണെന്നും കണ്ണന്റെ ശവം നിങ്ങളുടെ നേതാവ് മുഹമ്മദ് കോയയെ കൊണ്ട് ഞങ്ങൾ തീറ്റിക്കും എന്ന് പറഞ്ഞുകൊണ്ടായിരുന്നു ടോർച്ചറിങ്ങ്. അങ്ങനെ ഉച്ചയ്ക്ക് ശേഷം 3 മണിയോടെ കൂടി ഞങ്ങളെ കോടതിയിൽ ഹാജരാക്കി. മൂന്ന് മണിയോടെ ജാമ്യം കിട്ടി.

രാത്രി എന്നെ കാണുന്നില്ല എന്നറിഞ്ഞപ്പോൾ കൊയിലാണ്ടിയിലെ വീട്ടിൽ നിന്ന് പുറപ്പെട്ട പി.വി മുഹമ്മദ് സാഹിബ് കോഴിക്കോട്ടെത്തി, ജില്ലാ കലക്ടർ, പോലീസ് കമ്മീഷണർ എന്നിവരൊക്കെയായി വലിയ തോതിലുള്ള വാക്കുതർക്കത്തിൽ ഏർപ്പെട്ടതിന് ശേഷമാണ് ഞങ്ങൾ കസ്റ്റഡിയിലുള്ള വിവരം പോലീസ് പറഞ്ഞത്. അന്ന് കോഴിക്കോട് താമസിച്ച പി.വി പിറ്റേ ദിവസം ജാമ്യം കിട്ടുന്നത്‌ വരെ ഞങ്ങളെ ഫോളോ ചെയ്ത് കൊണ്ടിരുന്നു. ഞങ്ങൾ ജാമ്യം കിട്ടി വീട്ടിലേക്ക്‌ പോന്നതിന് ശേഷമാണ് അദ്ദേഹം കൊയിലാണ്ടിയിലേക്ക് പോയതെന്നത് എടുത്ത്‌ പറയേണ്ട വസ്തുതയാണ്. പിറ്റേന്ന് രാവിലെ പോലീസ് സ്റ്റേഷനിലും ഉച്ചക്ക് ശേഷം കോടതിയിലുമൊക്കെ ഞങ്ങളെ വന്ന് പി.കെ.കെ ബാവ സാഹിബ് കണ്ടിരുന്നു.

പിന്നീട്, അന്ന് എന്നെ ടോർച്ചർ ചെയ്ത മുസ്‌ലിം നാമധാരിയായ കോൺസ്റ്റബിൾ എന്തോ കാരണത്താൽ സസ്‌പെൻഷനിലായി എന്റെ വീട്ടിൽ വന്നു. സി.എച്ചിനെ കൊണ്ട് ഇടപെടീച്ച് സസ്‌പെൻഷൻ പിൻവലിപ്പിക്കണം എന്നതായിരുന്നു ആവശ്യം. സി.എച്ച് അപ്പോൾ ഉപ മുഖ്യമന്ത്രിയായിരുന്നു. അയാൾ വന്നപ്പോൾ ഞാൻ ഒരു നിമിഷം വല്ലാത്തൊരവസ്ഥയിലായി. ഒരു മിനിറ്റ് കൊണ്ട് സമനില വീണ്ടെടുത്ത് അയാളുമായി സംസാരിച്ചു. അയാളുടെ ആവശ്യം കേട്ടു. അയാൾ അന്ന് സ്റ്റേഷനിൽ നിന്ന് കാണിച്ചതും പറഞ്ഞതും അയാൾക്ക് ഓർമയില്ലാത്ത ഭാവമായിരുന്നു. പക്ഷെ എനിക്ക് അത് മറക്കാൻ കഴിയില്ലല്ലോ? എങ്കിലും അയാൾ വന്ന കാര്യം സി.എച്ചുമായി ഞാൻ സംസാരിച്ചു. ജൂലൈ 30 ന് സ്റ്റേഷനിൽ ഉണ്ടായ കാര്യവും വിശദമായി പറഞ്ഞു. ഇതെല്ലാം കെട്ടതിന് ശേഷം സി.എച്ച്, അയാളിൽ നിന്നും ഒരു പെറ്റീഷൻ വാങ്ങി കൊണ്ടു കൊടുക്കാൻ പറഞ്ഞു. അയാൾ തന്ന പെറ്റിഷൻ ഞാൻ സി.ച്ചിന് എത്തിച്ച് കൊടുത്തു. സി.എച്ച് ഇടപെട്ട് അയാളുടെ സസ്‌പെൻഷൻ പിൻവലിച്ചു. പിന്നീട് അയാൾ എ.എസ്.ഐ ആയാണ് റിട്ടയർ ചെയ്തത് (അതായിരുന്നു സി.എച്ച് മുഹമ്മദ്‌ കോയ സാഹിബ്).

ആ സമരത്തിൽ മജീദ്‌, റഹ്മാൻ, കുഞ്ഞിപ്പ എന്ന നമ്മുടെ 3 പ്രിയപ്പെട്ട സഹപ്രവർത്തകർ പൊലീസ് വെടിവെപ്പിൽ ശഹീദായി. അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ഭാഷസമരം കഴിഞ്ഞതിന് ശേഷം തിരുവനന്തപുരത്ത് യൂത്ത് ലീഗ് സ്റ്റേറ്റ് കമ്മിറ്റി ചേർന്നു. അറബി ഭാഷയെ ഞെക്കികൊല്ലുന്ന ഈ നിയമം പിൻവലിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഒരു ലക്ഷം പ്രവർത്തകരെ അണിനിരത്തി യൂത്ത് ലീഗ് ഗ്രേറ്റ് മാർച്ച് പ്രഖ്യാപിച്ചു. ഗ്രേറ്റ് മാർച്ചിന്റെ പ്രചാരണ പ്രവർത്തനങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കെ നായനാർ സർക്കാർ ലീഗിന്റെയും യൂത്ത്‌ലീഗിന്റെയും മുമ്പിൽ മുട്ടുമടക്കി, അറബി ഭാഷക്കെതിരെയുള്ള നിയമം പിൻവലിച്ചു. മജീദ്‌, റഹ്മാൻ, കുഞ്ഞിപ്പ എന്നിവരുടെ രക്തസാക്ഷിത്വത്തിനും നിരവധി പ്രവർത്തകന്മാർ പോലീസിന്റെ അടിയും വെടിയും കൊണ്ടതിനും ഫലമുണ്ടായി. അൽഹംദുലില്ലാഹ്….!

എം.സി മായിൻ ഹാജി

ജൂലൈ 31 നാളെ അടുക്കളക്ക് അവധി പെരുനാൾ ഭക്ഷണം കാരന്തൂർ ഓവുങ്ങരയിലെ അൽ റെയ്ദാൻ മന്തിയിൽ ഇന്ന് രാത്രി 8 വരെ ബുക്കിംഗ്

കുന്ദമംഗലം: കാരന്തൂർ ഓവുങ്ങരയിലെ അൽ റെയ്ദാൻ മന്തിയുടെ “ജൂലൈ 31 ന് അടുക്കളക് അവധി നൽകൂ “പരസ്യവാചകം വൈറലായി നിരവധി പേരാണ് ഇവിടെയെത്തിയും ഫോൺ വഴിയും മന്തി ബുക്ക് ചെയ്തത്.നിരവധി ബ്രാഞ്ച് കൾ ഉള്ള ഇവരുടെ മന്തിക്ക് ജില്ലക്കകത്തും പുറത്തും നല്ല അഭിപ്രായമാണ് മാത്രമല്ല ഓഡർ പ്രകാരം അൽഫാം ,തന്തൂരി ,ദം ബിരിയാണി എന്നിവയും ലഭ്യമാണ് ഇന്ന് 30 ന് രാത്രി 8 മണി വരെ മാത്രമേ ബുക്കിംഗ് സ്വീകരിക്കുകയുള്ളൂവെന്ന് മേനേജിംഗ് പാർട്ണർമാർ അറിയിച്ചു. ഹോം ഡെലിവറിയും ഉണ്ട് ഫോൺ: 77 36 69 92 66, 77 36 60 06 73

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 ലും കോവിഡ് പോസിറ്റീവ് 6 പേർക്ക് സ്ഥിരീകരിച്ചു

കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ വാർഡ് 16 പൈങ്ങോട്ട് പുറത്തും 6 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു പ്രമുഖ ജ്വല്ലറിയുടെ എസ്റ്റേറ്റിലെ കോർട്ടേഴ്‌സിൽ താമസിക്കുന്നവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം കർശനമായി തടഞ്ഞ ഇവിടെ സമ്പർക്കത്തിലൂടെയാണ് ആദ്യം മേനേജർക്ക് തന്നെ ലഭിച്ചത് .ഇതോടെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽപോസിറ്റീവായവരുടെ എണ്ണം 18 ആയി അധികൃതർ ഇവർ ഇവിടത്തുകാരല്ല എന്നു പറയുന്നുണ്ടെങ്കിലും താമസം 16 ൽ അല്ലേ എന്നും പോക്ക് വരവും പഞ്ചായത്തിലൂടെ അല്ലേ എന്ന് നാട്ടുകാരും ചോദിക്കുന്നു മാത്രവുമല്ല ഇവിടെ പരിസരത്ത് ഉള്ളവരാണ് ക്ലീനിംഗിനായി ചെല്ലുന്നത് അവരുടെ കാര്യത്തിൽ തീരുമാനം വേണ്ടേയെന്നും ചോദ്യമുയർന്നു

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക വല്‍ മുല്‍ക് ലാ ശരീകലക്…”.

ജിദ്ധ: ”ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക വല്‍ മുല്‍ക് ലാ ശരീകലക്…”.
തല്‍ബിയത്തിന്റെ ധ്വനികളുമായി സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്കയിലെത്തിയ തീര്‍ത്ഥാടകര്‍ ഇന്ന് മിനാ താഴ്‌വരയിലെത്തുന്നതോടെ ഇക്കൊല്ലത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജിന്റെ കര്‍മങ്ങള്‍ക്ക് വിശുദ്ധിയുടെ താഴ്‌വാരത്തില്‍ ശാന്തമായ അന്തരീക്ഷത്തിലാണ് തുടക്കമാവുക. മക്കയിലെ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുന്ന തീര്‍ത്ഥാടകര്‍ മിനായില്‍ ഒരുക്കിയ പ്രത്യേക കെട്ടിടങ്ങളിലേക്കാണ് ആരോഗ്യ സുരക്ഷാ പ്രവര്‍ത്തകരുടെ പ്രത്യേക നിരീക്ഷണത്തില്‍ എത്തുക. ഹാജിമാരുടെ എണ്ണം പരിമിതമാണെങ്കിലും മിനാ താഴ്‌വര ഹാജിമാരുടെ തല്‍ബിയ്യത്തിന്റെ മന്ത്രങ്ങളാല്‍ മുഖരിതമാകും. ഇഹലോക ജീവിതത്തിലെ ചിരകാല സ്വപ്നമായ വിശുദ്ധ കര്‍മം നിര്‍വഹിക്കാന്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ കോവിഡ് മൂലമുള്ള സകല നിയന്ത്രണങ്ങളും കൃത്യമായി പാലിച്ചു കൊണ്ടാകും കര്‍മങ്ങള്‍ നിര്‍വഹിക്കുക. പരമാവധി പതിനായിരം പേര്‍ക്ക് അവസരമുണ്ടാകുമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ഹജ്ജ് മന്ത്രാലയം അറിയിച്ചത്. എന്നാല്‍, കോവിഡ് സാഹചര്യത്തില്‍ സുരക്ഷിതമായി ഹജ്ജ് നടത്തുന്നതിനായി എണ്ണം ആയിരത്തില്‍ നിജപ്പെടുത്തി. ഇതില്‍ 700 പേര്‍ വിദേശികളാണ്. കോവിഡ് പ്രതിരോധത്തില്‍ പങ്ക് വഹിച്ച ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരുമാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്ന സ്വദേശികള്‍.
ഇന്നത്തെ പകല്‍ മിനായില്‍ പ്രാര്‍ത്ഥനകളോടെ കഴിച്ചു കൂട്ടുന്ന തീര്‍ത്ഥാടകര്‍ ആരാധനാ കര്‍മങ്ങളില്‍ മുഴുകും. രാത്രി മിനായില്‍ രാപാര്‍ത്ത ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ഹജ്ജിന്റെ സുപ്രധാന കര്‍മം നടക്കുന്ന അറഫയെ ലക്ഷ്യമാക്കി നീങ്ങും. ളുഹ്‌റിന് മുന്‍പായി ഹാജിമാര്‍ അറഫ മൈതാനിയിലെത്തിച്ചേരും. അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹ്ര്‍ നമസ്‌കാരത്തിന് മുന്‍പായി അറഫ ഖുതുബ നടക്കും. തുടര്‍ന്ന് ളുഹ്ര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നമസ്‌കരിക്കും. പാപ മോചന പ്രാര്‍ത്ഥനകളും ദിക്‌റുകളും ഉരുവിട്ടും ശനിയാഴ്ച സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ പ്രത്യേകം സംവിധാനിച്ച സ്ഥലങ്ങളില്‍ കഴിച്ചു കൂട്ടും. പിന്നീട്, മുസ്ദലിഫയിലെത്തി രാപാര്‍ക്കും. മുസ്ദലിഫയില്‍ എത്തിയ ശേഷമാണ് ഹാജിമാര്‍ മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുക. വെള്ളിയാഴ്ച രാവിലെ മിനായില്‍ തിരിച്ചെത്തി ജംറത്തുല്‍ അഖബയില്‍ പിശാചിനെ കല്ലെറിയല്‍ ചടങ്ങ് നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ഹാജിമാര്‍ മിനയില്‍ നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്‍ കര്‍മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല്‍ ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്‌യും നിര്‍വഹിക്കുകയും ചെയ്യും.
ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹജ്ജ് ഒമ്പതിന് ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ അറഫാ നോമ്പനുഷ്ഠിച്ച് ഹാജിമാരോട് ഐക്യദാര്‍ഢ്യം പ്രകടപ്പിക്കും. തീര്‍ത്ഥാടകര്‍ പരസ്പരം കൂടിച്ചേരാത്ത രീതിയില്‍ ത്വവാഫ്, അറഫാ സംഗമം ഉള്‍പ്പെടെയുള്ള കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേക കോവിഡ് പ്രൊട്ടോകോള്‍ സിസ്റ്റമാണ് പുണ്യ കേന്ദ്രങ്ങളിലെല്ലാം നടപ്പാക്കുന്നത്. അറഫയില്‍ തീര്‍ത്ഥാടകര്‍ തങ്ങുന്ന ക്യാമ്പ്, ജബലുറഹ്മയിലേക്കുള്ള ഹാജിമാരുടെ നീക്കം ക്രമീകരിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍, മുസ്ദലിഫയില്‍ ഹാജിമാര്‍ക്ക് ഭക്ഷണം, വിതരണം ചെയ്യാന്‍ ഏര്‍പ്പെടുത്തിയ അത്യാധുനിക സൗകര്യങ്ങള്‍ തുടങ്ങി എല്ലാ ഒരുക്കങ്ങളും അതീവ ജാഗ്രതയോടെയാണ് പൂര്‍ത്തിയാക്കിയത്.

പതിമംഗലം അൽജൗഹർ സ്ക്കൂളിലെ കോവിഡ് ടെസ്റ്റ്: ആൻറിജൻ ടെസ്റ്റ് ഫലം 2 പോസിറ്റീവ് PCRടെസ്റ്റ് ഫലം 30 ന്


കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ കാരന്തൂർ വാർഡ് 21ലെയും പതിമംഗലം വാർഡ് 1 ലെയും പ്രദേശത്തുകാർക്ക് ഇന്ന് രാവിലെ 10ന് പതിമംഗലം അൽജൗഹർ സ്ക്കൂളിൽ വെച്ച് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയ കോവിഡ് ടെസ്റ്റുകളിൽ ആൻറിജൻടെസ്റ്റിൽ 2 പേർക്ക് പോസിറ്റീവായി PCRTestഫലം 30 ന് വരും 2 11 പേർക്ക് ടെസ്റ്റിനായി എത്തിയതായി ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ അറിയീച്ചു പോസ്റ്റ് വായത് വാർഡ് 21 ൽ വാടകക്ക് താമസിക്കുന്നവർക്കാണ് ഇവിടെ താമസമാക്കിയ മുഹമ്മദലി ഇന്നലെ മരണപെട്ടിരുന്നു ഇയാളുടെ ഫലം നെഗറ്റീവാണ്

കാരന്തൂർ -പതിമംഗലം നിവാസികൾക്ക് ഇന്ന് പതിമംഗലം അൽ-ജൗഹർ സ്ക്കൂളിൽ വെച്ച് കോവിഡ് പരിശോധന ടെസ്റ്റ് നടത്തും


കുന്ദമംഗലം: കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യുകയും ഒരാൾ മരണപെടുകയും ചെയ്ത സാഹചര്യത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ കാരന്തൂർ വാർഡ് 21ലെയും പതിമംഗലം വാർഡ് 1 ലെയും പ്രദേശത്തുകാർക്ക് ഇന്ന് രാവിലെ 10ന് പതിമംഗലം അൽജൗഹർ സ്ക്കൂളിൽ വെച്ച് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ കോവിഡ് ടെസ്റ്റുകളായ പി.സി.ആർ, ആൻറി ജൻ ടെസ്റ്റ് നടത്തുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ അറിയീച്ചു ടെസ്റ്റിനായി കാരന്തൂരിൽ നിന്നും ഉള്ളവർക്കായി വാഹനം ഏർപാട് ചെയ്തിട്ടുണ്ടെന്നു് അധികൃതർ അറിയിച്ചു ടെസ്റ്റ് നടക്കുന്ന പതിമംഗലത്ത് രാവിലെ 10 മുതൽ 2 വരെ ഒരു കടയും തുറക്കാൻ പാടില്ലാത്തതും ടെസ്റ്റിനല്ലാതേ ഒരാളും പ്രദേശത്ത് വരാനും പാടില്ല ടെസ്റ്റിനായ കാര്യങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവൻ, വൈ. പ്രസി: കെ.പി.കോയ മെമ്പർമാരായ ഷൈജ വളപ്പിൽ, എ.കെ.ഷൗക്കത്തലി, സബ് ഇൻസ്പെക്ടർ ശീജിത്ത്, ആരോഗ്യ വിദ്യഭ്യാസ ചെയർപേഴ്സൺ അസ്ബിജ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തി ഗ്രാമപഞ്ചായത്തിലെ 21 വാർഡി നെയും വാർഡ് 1 നെയും കണ്ടയ്മെൻ്റ് സോണായി പ്രഖ്യാപിച്ചതിനാൽ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുന്ന കടകളും മെഡിക്കൽ ഷോപ്പും തുറക്കാം മറ്റൊന്നും പ്രവർത്തിക്കാൻ പാടില്ലെന്ന് പോലീസ് അറിയിച്ചു ദേശീയ പാത ഒഴികെ പോക്കറ്റ് റോഡുകളല്ലാം അടച്ചു. 

വടക്കേ ചാലിൽകുട്ടൂസ (68) നിര്യാതനായി

 കുന്ദമംഗലം: കാരന്തൂർ വടക്കേ ചാലിൽ കുട്ടൂസ (68) നിര്യാതനായി ഭാര്യ ആയിശ മക്കൾ: റഫീക്ക്, ഫർസാന, ഫസന മരുമക്കൾ: സക്കീർ എടവണ്ണ പാറ, മുനീർ വാഴക്കാട്, റുബീന മുണ്ടുമുഴി