Thu. Oct 22nd, 2020


മടവൂർ   : ഇന്ത്യയിലെ പെട്രോൾ ഡീസൽ പാചകവാതക വില നിർണയത്തിനുള്ള അധികാരം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് എൽജെഡി കോഴിക്കോട് ജില്ലാ സെക്രട്ടറി എൻ  സി മോയിൻകുട്ടി ആവശ്യപ്പെട്ടു. 
എൽജെഡി കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മടവൂരിൽ  നടത്തിയ പോസ്റ്റ് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എൽ ജെ ഡി മടവൂർ പഞ്ചായത്ത് പ്രസിഡന്റ് എ കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ മുഖ്യപ്രഭാഷണം നടത്തി. എൽ ജെ ഡി മണ്ഡലം പ്രസിഡണ്ട് ആവിലോറ രവി, ജില്ലാ കമ്മിറ്റി അംഗം പി സി  മോയിൻകുട്ടി, എൽ വൈ ജെ ഡി ജില്ലാസെക്രട്ടറി സർജാസ് കുനിയിൽ,   വി എൻ യാസർ, ഹബീബ് അരിയിൽ, എൻ പി മുനീർ എന്നിവർ സംസാരിച്ചു. കൺവീനർ ഷഫീഖ് തെറ്റുമ്മൽ   സ്വാഗതവും എൽ ജെ ഡി മടവൂർ  പഞ്ചയാത്ത് കമ്മിറ്റി  സെക്രട്ടറി  എം എ സിദ്ദീഖ് നന്ദിയും പറഞ്ഞു. 

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »