രമ്യ ഹരിദാസ് എം.പി. യെ അപമാനിച്ചതിൽ പ്രതിഷേധിച്ചു UDF കുന്ദമംഗലം ബ്ലോക്ക്ഭരണസമിതി യോഗം ബഹിഷ്കരിച്ചു.

കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്തിന്  ഐ എസ് ഒ അംഗീകാരം ലഭിച്ചതിന് ശേഷം ആദ്യമായി ബ്ലോക്ക് ഓഫീസിൽ എത്തിച്ചേർന്ന ആലത്തൂർ എം പി യും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്  മുൻ പ്രസിഡണ്ടുമായ കുമാരി രമ്യ ഹരിദാസിനെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.  താൻ പ്രസിഡന്റായപ്പോൾ തുടങ്ങി വെച്ച ഐഎസ്ഒ സർട്ടിഫിക്കേഷനു വേണ്ടിയുള്ള ഓഫീസ് നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചതും  സ്റ്റാഫ് അംഗങ്ങളെയും മുൻ സഹപ്രവർത്തകരെ   കാണുന്നതിനും വേണ്ടിയാണ് രമ്യ സൗഹൃദ സന്ദർശനത്തിനെത്തിയത്.

  ഓഫീസ് നവീകരണ പ്രവൃത്തികൾ  സന്ദർശിച്ച സമയത്ത്  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എം പിയെ അനുഗമിച്ചിരുന്നു. ഇതാണ് എൽ ഡി എഫ് നേതൃത്വത്തിലുള്ള ഭരണ സമിതിയെ ചൊടിപ്പിച്ചത്. ഇടത് പക്ഷത്തിൻ്റെ കോട്ട പൊളിച്ച് ആലത്തൂർ പിടിച്ചടക്കി ജനമനസ്സുകളിൽ സ്ഥാനം പിടിച്ചതിലുള്ള കലിപ്പ് തീരാത്തതാണ് ഇടത് പക്ഷം പ്രകടിപ്പിച്ചത്. മൂന്നര വർഷക്കാലത്തോളം പ്രസിഡണ്ടാവുകയും ഐഎസ്ഒ സർട്ടിഫിക്കേഷനുള്ള നടപടികൾ തുടങ്ങി വെച്ചും ഏറെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത രമ്യയെ ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ചതിൻ്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മാറ്റി നിർത്തി. പ്രസ്തുത സന്ദർഭത്തിൽ സ്ഥാപിച്ച ഭരണ സമിതി അംഗങ്ങളുടെ പേരുള്ള ഫലകത്തിൽ നിന്നു പോലും രമ്യയെ ഒഴിവാക്കി . ഇതൊക്കെ ഇടത് പക്ഷത്തിൻ്റെ രാഷ്ട്രീയ പാപ്പരത്തം വിളിച്ചറിയിക്കുന്നു. 
 ഈ സന്ദർഭത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയ രമ്യ ഹരിദാസ് എം.പി.യെ അനുഗമിച്ച സ്റ്റാഫ് അംഗങ്ങളെ  ശാസിക്കുന്നതിനു വേണ്ടി  പ്രത്യേക സ്റ്റാഫ് മീറ്റിംഗ്  വിളിച്ചു ചേർത്തത്. പ്രസ്തുത യോഗത്തിൽ വെച്ച് സ്റ്റാഫിനെ ശക്തമായ ഭാഷയിൽ ശകാരിക്കുകയും  ഭീഷണിപ്പെടു  ത്തുകയും ചെയ്ത പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നടപടിയിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്  നടത്തിയത്.  മെമ്പർമാരായ കെ.എം.  അപ്പുക്കുഞ്ഞൻ, രവികുമാർ പനോളി, ടി.കെ.റംല, ത്രിപുരി പൂളോറ, യു.സി.ബുഷ്റ, വി.എൻ.ശുഹൈബ് ,       വിജി മുപ്രമ്മൽ, നസീബ റായ് എന്നിവർ യോഗം ബഹിഷ്കരിച്ചു ഇറങ്ങിപ്പോവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *