എസ്എസ് എൽ സി ഉന്നത വിജയികളെ യൂത്ത്കോൺഗ്രസ് വീടുകളിലെത്തി ആദരിച്ചു.  

കുന്ദമംഗലം: ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി വീടുകളിൽ എത്തി ഷാളണിയിച്ചും മൊമെൻ്റൊകൾ നൽകിയും ആദരിച്ചു. ചടങ്ങ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി എം. ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ലാലു മോൻ ചേരിഞ്ചാൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ടി. പത്മാക്ഷൻ, ജന. സെക്രട്ടറി എ.ഹരിദാസൻ, കോൺഗ്രസ് നേതാക്കളായ സുനിൽദാസ് കോര ങ്കണ്ടി, പി.ഗിരീശൻ, സുനിൽ കണ്ണോറ, യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ.കെ.ഷൈജു, സി.സി. ഷിജിൽ, സുധിൻ ചെരിഞ്ചാൽ, ശ്യാംദാസ് തുടങ്ങിയവർ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *