ഫാമിലി വെഡിങ് സെന്ററിന്റെ പുതിയ ഷോറൂം കുന്ദമംഗലത്ത് നാളെമുതൽ പ്രവര്‍ത്തനം ആരംഭിക്കുന്നു.

കുന്ദമംഗലം: ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഫാമിലി വെഡിങ് സെന്ററിന്റെ പുതിയ ഷോറൂം കുന്ദമംഗലത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഷോറൂമിന്റെ ഉദ്ഘാടനം ജൂലൈ ആറിന് രാവിലെ 10.30ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പരിപാടി. ന്യൂസ് 24 ഉള്‍പെടെയുള്ള ഫാമിലി വെഡിങ് സെന്ററിന്റെയും മറ്റും പത്തില്‍ പരം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഉദ്ഘാടന പരിപാടികള്‍ കാണാനാകും.

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഷോറൂം ഉദ്ഘാടനമാണിത്. നേരത്തെ മാര്‍ച്ച് 28നായിരുന്നു ഷോറൂമിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. പിന്നീട് കോവിഡ് കാരണം മാറ്റിവെച്ച പരിപാടിയാണ് ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തില്‍ സംഘടിപ്പിക്കുന്നത്. ഇതുവഴി ചരിത്രപരമായ ഒരു മാറ്റത്തിനാണ് ഫാമിലി വെഡിങ് സെന്റര്‍ തുടക്കമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *