ഇനി വിവാഹ ആവശ്യത്തിന് ഹാൾ വാടക 15000 മാത്രം പന്തീർപാടം പണ്ടാരപ്പറമ്പ് കടവിന് സമീപം നോർത്ത് വ്യു ഓഡിറ്റോറിയം പ്രവർത്തനം തുടങ്ങി

കുന്ദമംഗലം പണ്ടാരപറമ്പ് കടവിന് സമീപം പുതുതായി നിർമ്മിച്ച “നോർത്ത് വ്യൂ ഓഡിറ്റോറിയം ” നാടിന് സമർപ്പിച്ചു.പോലൂർ അബ്ദുൽ ഖാദർ മുസ്ലിയാരുടെ പ്രാർത്ഥനയോടു കൂടിയായിരുന്നു ലളിതമായ ചടങ്ങു സംഘടിപ്പിച്ചതു് ‘. കോവിഡു് നിയന്ത്രണങ്ങൾക്ക് വിധേയമായി മിതമായ നിരക്കിൽ വിവാഹങ്ങൾ, മറ്റു പൊതു പരിപാടികൾ എന്നിവ നടത്താൻ ഇവിടെ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പാർട്ടണർമാരായ എം.പി.അബദുൽ സലീം, ടി.പി.അശ്റഫ് എന്നിവർ പറഞ്ഞു. ‘ ഖാലിദ് കിളി മുണ്ടയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശിഹാബുദ്ദീൻ മദനി, വി..കോയസ്സൻ ഹാജി; എം.അഹമ്മദ് കുട്ടി ഹാജി, വടക്കയിൽ മുഹമ്മദ് ഹാജി, കെ.സി.അബ്ദുൽ ഖാദർ ഹാജി ,കെ.മുസ്സക്കോയ ഹാജി, സി.പി.മുഹമ്മദ്, ഒ .ഉസ്സയിൻ, കണിയാറക്കൽ മൊയ്തീൻ കോയ, യൂസഫ് കിളിമുണ്ട ,ടി.പി.ഖാദർ ഹാജി,കെ.കെ.മുഹമ്മദ്, ഒ .സലീം , ‘എം.ബാബുമോൻ,, കെ.കെ.ഷമീൽ , പി.പി.സാലിം . സി .പി .ഹരിദാസൻ, എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *