ഹൃദയാക്ഷരം 2020 ” കൊടുവള്ളി ഉപജില്ലാ ഉദ്ഘാടനം:

“ഹൃദയാക്ഷരം 2020 ” കൊടുവള്ളി ഉപജില്ലാ ഉദ്ഘാടനം:
നരിക്കുനി: അധ്യാപനം കരുതലാണ് എന്ന തലക്കെട്ടിൽ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (KSTM) സംസ്ഥാനത്തെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി നൽകുന്ന പഠനോപകരണ വിതരണം – ഹൃദയാക്ഷരം 2020 കൊടുവള്ളി ഉപജില്ലാ ഉദ്ഘാടനം നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷക്കീല ടീച്ചർ നിർവ്വഹിച്ചു. ഉപജില്ലാ കമ്മറ്റി പ്രസിഡണ്ട് ആർ എം സാക്കിയ ടീച്ചർ അധ്യക്ഷത വഹിച്ചു. KSTM സംസ്ഥാന വൈസ് പ്രസിഡണ്ട് കെ നൂഹ് വിതരണോൽഘാടനവും പദ്ധതി വിശദീകരണവും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് രുഗ്മിണി ടീച്ചർ ഏറ്റുവാങ്ങി. പിടിഎ പ്രസിഡണ്ട് പി പി ബഷീർ, പ്രിൻസിപ്പാൾ വിശ്വനാഥൻ, വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി കെ അബൂബക്കർ , സ്റ്റാഫ് സെക്രട്ടറി മുസ്തഫ എന്നിവർ സംസാരിച്ചു. അബ്ദുറഷീദ്,
നാസർ ശിവപുരം, നൗഫൽ മാസ്റ്റർ ,യൂസുഫ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി എം പി ഫാസിൽ സ്വാഗതവും വി സി അബ്ദു റഹ്മാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *