ഉപ്പുതിന്നവർ വെള്ളംകുടിച്ചേ പറ്റൂ.മന്ത്രികെ.ടി ജലീൽ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു

തിരുവനന്തപുരം :എയർപോർട്ട് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് NIA അന്വേഷിക്കുകയാണ്. കെട്ടുകഥകൾ കുഴിച്ചുമൂടാനും യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാനും ഇതുപകരിക്കുമെന്നുറപ്പാണ്. ഉപ്പുതിന്നവർ ആരായാലും വെള്ളം കുടിക്കണം, വെള്ളം കുടിച്ചേ പറ്റൂ. തിരുവനന്തപുരത്തെ UAE കോൺസുലേറ്റിനെ മറയാക്കിയാണ് ഈ ദേശവിരുദ്ധ പ്രവർത്തനം നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ UAE യും ആഭ്യന്തര അന്വേഷണം നടത്തുന്നു എന്നാണ് അറിയാൻ സാധിച്ചത്. രണ്ടന്വേഷണവും സ്വർണ്ണക്കടത്തിൻ്റെ കാണാപ്പുറങ്ങൾ വെളിച്ചത്ത് കൊണ്ടുവരുമെന്ന് നിസ്സംശയം നമുക്ക് പ്രതീക്ഷിക്കാം.
വെടിക്കെട്ടേ തുടങ്ങിയിട്ടുള്ളൂ. യഥാർത്ഥ ”പൂരം” കാണാനിരിക്കുകയാണ്. കണ്ണും കാതും കൂർപ്പിച്ചിരുന്നോളൂ.
അൽപ്പായുസ്സ് മാത്രമുള്ള ”പിടച്ചിലുകൾ” മാത്രമാണ് അതിനിടയിലെ അപവാദ പ്രചരണങ്ങൾ. ഏതന്വേഷകരും വരട്ടെ. അവർക്കെല്ലാം സുസ്വാഗതം.
“എല്ലാമറിയുന്ന ദൈവത്തിനാണ് സർവ്വ സ്തോത്രവും” (വി.ഖു)

Leave a Reply

Your email address will not be published. Required fields are marked *