ഓൺലൈൻ പഠനത്തിന് സഹായമായി ടി വി സെറ്റ് നൽകി കാരന്തൂർ വനിത സഹകരണ സംഘം

കുന്ദമംഗലം : കാരന്തൂർ വനിതാ സഹകരണ സംഘം നിർധനനായ കുട്ടിക്ക്  ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി ടി വി സെറ്റ് നൽകി. കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തിലെ 2-ാം വാർഡിലെ വളളിയാട്ടുമ്മൽ പട്ടികജാതി കോളനിയിലെ നിർധന വിദ്യാർത്ഥിക്കാണ് സംഘം പ്രസിഡണ്ട് എം. അംബുജാക്ഷി അമ്മ ടി.വി. സെറ്റ് കൈമാറിയത്. ഡയരക്ടർമാരായ ഷൈലജ, ത്രിപുരി പൂളോറ, സംഘം സെക്രട്ടറി അനുപമ ചടങ്ങിൽ സംബന്ധിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *