ദേശീയപാത പതിമംഗലത്ത് ജില്ലക്ക് പുറത്ത് പോയി വന്ന ലോറി ഡ്രൈവർമാരുമായി ചേർന്ന് മദ്യപാനം: വർക് ഷോപ്പ് അടച്ചു പൂട്ടി പോലീസും ഹെൽത്തും 3 പേരേക്വാറൻ്റ് യിനിലേക്ക് മാറ്റി

കുന്ദമംഗലം: ദേശീയപാത പതിമംഗലത്ത് സ്ഥിരമായി ജില്ലക്ക് പുറത്ത് പോയി വരുന്ന ലോറി ഡ്രൈവർമാർ പ്രദേശത്തെ ലോറി വർക് ഷോപ്പിൽ ഉടമയുടെ സഹായത്തോടെ മദ്യപിക്കുന്നത് കുന്ദമംഗലം പോലീസും ആരോഗ്യ വകുപ്പും മിന്നൽ പരിശോധന നടത്തി പിടികൂടി .പരാതിയെ തുടർന്ന് വർക് ഷോപ്പ് പോലീസ് നീരീക്ഷണത്തിലായിരുന്നു കോവിഡ് 19 ജില്ലയിൽവ്യാപകമായിട്ടും ജില്ല വിട്ട് അന്യസംസ്ഥാനങ്ങളായ ഗോവ, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ലോറിയിൽ പോകുന്ന പ്രദേശത്ത് തന്നെയുള്ള ഒരാളും മറ്റൊരാൾ ആലപ്പുഴ ജില്ലക്കാരനുമാണ്. വർക് ഷോപ്പ് ഉടമ സിജുവിനോട് 14 ദിവസം വീട്ടിൽ ക്വാറൻ്റ് യിനിൽ കഴിയുവാനും ഡ്രൈവർമാരെ മർക്കസ് കോറയിൻ്റിനിലേക്കും മാറ്റി. കേസെടുത്ത പോലീസ് വർക് ഷോപ്പ് അടച്ചു സീൽ വെച്ചു. പോലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു സി.പി., സജിത്ത് (ഹെൽത്ത്) റെയ്ഡിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *