നോവലിസ്റ്റ് സുധാകര്‍ മംഗളോദയം ഇനി ഓർമ മാത്രം

കോട്ടയം: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റുകളിൽ പ്രമുഖനായ സുധാകർ മംഗളോദയം (72) അന്തരിച്ചു. കോട്ടയത്ത് വെള്ളിയാഴ്ച വൈകിട്ട് ആറിന് ആയിരുന്നു അന്ത്യം.

സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.

വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്നു അദ്ദേഹം.

1980-കൾ മുതൽ മലയാളത്തിലെ വിവിധ വാരികകളിലെഴുതിയ നോവലുകളിലൂടെ മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരനായിമാറിയ എഴുത്തുകാരനാണ് സുധാകർ മംഗളോദയം. സാധാരണ മനുഷ്യരുടെ പ്രണയവും വൈകാരികതകളും കാൽപനികമായവതരിപ്പിച്ച അദ്ദേഹത്തിന്റെ നോവലുകൾ സാധാരണക്കാരായ മലയാളികളെ വായനയിലേയ്ക്കടുപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

വാരികകളിൽ പ്രസിദ്ധീകരിക്കപ്പെടുകയും പുസ്തകരൂപത്തിൽ പുറത്തിറങ്ങുകയും ചെയ്ത നിരവധി നോവലുകളാണ് അദ്ദേഹത്തിന്റേതായുള്ളത്. നിരവധി നോവലുകൾ സിനിമകളും സീരിയലുകളുമായിട്ടുണ്ട്. ഇവയിൽ ചിലതിന് അദ്ദേഹം തന്നെയാണ് തിരക്കഥയൊരുക്കിയതും.

Leave a Reply

Your email address will not be published. Required fields are marked *