പതിമംഗലത്തെ പച്ചകറി പിക്കപ്പ് ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു

കുന്ദമംഗലം:പതിമംഗലം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു.സുഹൃത്തിനൊപ്പം ബാഗ്ളൂരിൽ നിന്നും പച്ചക്കറി പിക്കപ്പ് ലോറിയിൽ കൊണ്ടുവന്ന് വിൽപ്പന നടത്തി വരികയായിരിന്നു. ജൂലൈ 9ന് ഇയാൾ ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് എത്തിയ ശേഷം നെല്ലാം കണ്ടിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. നേരത്തെ സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു ഇയാൾ വിദേശത്ത് നിന്നും വന്നിട്ട് നാലു മാസമായി ഇയാൾ ബന്ധപെട്ട മറ്റൊരു സുഹൃത്തിനും കോവിഡ്ലക്ഷണമുള്ള.തായി റിപ്പോർട്ട് ഉണ്ട് ഇയാൾ ഈ അടുത്ത് മരിച്ച വീട്ടിലും ബന്ധുക്കളുടെ വീടും സന്ദർശിച്ചത് മൂലം ഇവരെ കൂടി ക്വാറൻ്റയിനിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമാണന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി

അതേ സമയം കഴിഞ്ഞ ദിവസം നേഴ്‌സിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളേജിൽ കനത്ത സുരക്ഷയും നിയന്ത്രണവും ഏർപ്പെടുത്തി. ജില്ലയിൽ ജാഗ്രത തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *