സ്ഥാനത്ത് ബുധനാഴ്ച 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 226

കൊല്ലം 133

എറണാകുളം 92

മലപ്പുറം 61

കണ്ണൂര്‍ 43

പാലക്കാട് 34

ആലപ്പുഴ 120

കാസര്‍കോട് 101

പത്തനംതിട്ട 49

കോഴിക്കോട് 25

കോട്ടയം 51

തൃശൂര്‍ 56

വയനാട് 4

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 9

കൊല്ലം 13

ആലപ്പുഴ 19

കോട്ടയം 12

ഇടുക്കി 1

എറണാകുളം 18

തൃശൂര്‍ 33

പാലക്കാട് 15

മലപ്പുറം 52

കോഴിക്കോട് 14

വയനാട് 4

കാസര്‍കോട് 43

ഇന്ന് 272 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനകം 20,847 സാംപിളുകള്‍ പരിശോധിച്ചു. 1,59,777 പേരാണ് നിരീക്ഷണത്തിലുള്ളത്. 9031 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 8818. ഇതുവരെ ആകെ 3,18,644 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8320 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,03,951 സാംപിളുകള്‍ ശേഖരിച്ചതില്‍ 99,499 സാംപിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 397 ആയി.

ഇപ്പോൾ ചികിത്സയിലുള്ള 8056 പേരിൽ 53 പേർ ഐസിയുവിലും ഒൻപതു പേർ വെന്റിലേറ്ററിലുമാണ്. ഇന്ത്യയിൽ കേസ് പെർ മില്യൻ 864.4 ആണ്. കേരളത്തിൽ അത് 419.1 ആണ്. മെറ്റാലിറ്റി റേറ്റ് ഇന്ത്യയിൽ 2.41 ആണ്. കേരളത്തിലെന്റേത് 0.31. സംസ്ഥാനത്ത് ഇതുവരെ 86,959 പേരേ പ്രൈമറി കോൺടാക്ടുകളായി കണ്ടെത്തിയിട്ടുണ്ട്. സെക്കൻഡറി കോൺടാക്‌ടുകളായി 37,937 പേരെയാണ് കണ്ടെത്തിയത്. ആകെയുള്ള പോസിറ്റീവ് കേസുകളിൽ ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 65.16 ശതമാനം അതതു പ്രദേശങ്ങളിൽ (ലോക്കലി എക്വേർഡ്) നിന്നുതന്നെ വൈറസ് ബാധ ഉണ്ടായതാണ്. അതിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ– 94.4 ശതമാനം

Leave a Reply

Your email address will not be published. Required fields are marked *