സ്ക്കൂൾ ബസിലെ ഡ്രൈവർ കാരന്തൂർ സ്വദേശിക്ക് കോവിഡ്

കുന്ദമംഗലം: ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ ഡ്രൈവറും കാരന്തൂർ സ്വദേശിയുമായ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ഇതോടെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ പോസിറ്റീവ് കേസുകൾ 10 ആയി കാരന്തൂർ സ്വദേശിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലേക്കായിമാറ്റി .ഇയാൾ സഞ്ചരിച്ച മേഖലയും സന്ദർശിച്ച സ്ഥലവും വലുതാണ് മലാപറമ്പ് ,മർക്കസ് സമീപം ഉള്ള ആശുപത്രി, ആനപ്പാറ ഹെൽത്ത് സെൻ്ററുകളിലും പ്രദേശത്തും സമീപത്തും ഉള്ള എ.ടി.എം, വ്യാപാര കടകൾ എന്നിവയും സന്ദർശിച്ചതിൽ പെടും റൂട്ട് മാപ്പ് ഉടനേ തയ്യാറാക്കിയാൽ മാത്രമേ വിവരം അറിയൂ കാരന്തൂർ പ്രദേശത്ത് ടൗൺ കേന്ദ്രീകരിച്ച് 65 വയസ്സിൻ്റെ മുകളിൽ ഉള്ള ചിലർ സ്ഥിരമായി വന്നു നിൽക്കുന്നത് പോലീസിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ഇനിയും ആവർത്തിച്ചാൽ നടപടി ഉണ്ടാകും വീട്ടുകാർ ഇവരെയും പത്ത് വയസ്സ് താഴെയുള്ള കുട്ടികളെയും ഒരു കാരണവശാലും പുറത്ത് വിടരുതെന്ന് അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *