ഓഗസ്റ്റ് ഒന്നു മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

കൊവിഡ് രോഗവ്യാപനെ തുടര്‍ന്നുണ്ടായ സമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സര്‍വീസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടെ തീരുമാനം.കൊവിഡ് പശ്ചാത്തലത്തില്‍ ബസ് ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശമനുരിച്ചുള്ള നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യബസുകള്‍ക്ക് സാമ്പത്തികനഷ്ടം തുടരുകയാണ്. ഇന്ധനവിലയും വര്‍ധിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായി. കൊവിഡ് ഭീഷണി കാരണം ആളുകള്‍ സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് പുറമെ ഡീസല്‍ വില വര്‍ധനവും കാരണമാണ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള തീരുമാനമെന്ന് ബസുടമകള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *