കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 8 ഉം കണ്ടയ്മെൻ്റ് സോണായി

കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ൽനിർമ്മാണം നടക്കുന്ന കുന്ദമംഗലം ഗ്യാസ് ഇൻസുലേറ്റഡ് 220 കെ.വി സബ് സ്റ്റേഷൻ്റെ കരാറെടുത്ത കമ്പനിയുടെ സൈറ്റ് മേനേജർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.ഇയാൾ കർണാടക സ്വദേശിയാണ് രണ്ട് ദിവസം മുമ്പ് കരാർ എടുത്ത ആൾക്ക് പോസിറ്റീവ് ആയത് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ട്രെയിൻ നിറുത്തിച്ച് എറണാകുളം ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു ഇയാൾ തമിഴ്നാട് സ്വദേശിയാണ് ഇവരുടെ കീഴിൽ ജോലിയെടുക്കുന്ന നിരവധി പേർക്ക് നാളെ ആനപ്പാറ കുടുംബാരോഗ്യ ആശുപത്രിയിൽ കോവിഡ് ടെസ്റ്റ് നടത്തും

കാരന്തുരിലെ കല്ലായി ചാരിറ്റബിൾ കമ്മിറ്റി വൈറ്റ് ഗാർഡിന് അണു നശീകരണ യന്ത്രം കൈമാറി

കുന്ദമംഗലം:കാരന്തൂരിലെ കല്ലായി ചാരിറ്റബിൾ കമ്മിറ്റി കുന്ദമംഗലം പഞ്ചായത്ത്‌ വൈറ്റ് ഗാർഡിന് അണുനശികരണ യന്ത്രം കൈമാറി കമ്മിറ്റി ഭാരവാഹികളായ റംഷി പേങ്കാട്ടിൽ, അൻവർ കരിക്കീരി കണ്ടി എന്നിവർ പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ സിദ്ധീഖ് തെക്കയിലിനാണ് കൈമാറിയത്
ചടങ്ങിൽ യൂത്ത് ലീഗ് പഞ്ചായത്ത് ജന:സെക്രട്ടറി കെ കെ ഷമീൽ, ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്‌ ഇ.പിമൻസൂർ, വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ റാഫി, ആഫിയബ്‌, ഇർഷാദ് വി.കെ, നസീബ് വി.കെ, അനസ് എം ടി എന്നിവർ പങ്കെടുത്തു….

ഒക്ടോബർ മാസം മുതൽ വാഹനങ്ങളിലെ സ്റ്റെപ്പിനി ടയറുകൾ വിടപറയുന്നു

അൻഫാസ് കാരന്തൂർ

ഒക്ടോബർ മാസം മുതൽ വാഹനങ്ങളിലെ സ്റ്റെപ്പിനി ടയറുകൾ വിടപറയുകയാണ്, പകരം എത്തുന്നത് പഞ്ചർ കിറ്റുകളും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പമ്പുകളും.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ആണ് വണ്ടികളിൽ നിന്ന് സ്റ്റെപ്പിനിയെ നീക്കം ചെയ്ത് പകരം മറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്, ഒക്ടോബർ മാസം മുതൽ ഇവ പ്രാബല്യത്തിൽ വരുന്നതായിരിക്കും.
ഇപ്പോൾ നിലവിൽ ആളുകൾ ടൂബ് ലെസ്സ് ടയറുകളാണ് അതായത് ടൂബ്‌ ഇല്ലാത്ത എല്ലാവരും ഉപയോഗിക്കുന്നത്, അതുകൊണ്ടുതന്നെ ഇവ പഞ്ചർ ആയാൽ പോലും പെട്ടെന്നുതന്നെ പഞ്ചർ ഒട്ടിച്ചു കൊണ്ട് നമുക്ക് യാത്ര തുടരാവുന്നതാണ്, ഇത്തരം സാഹചര്യത്തിൽ അവിടെ സ്റ്റെപ്പിനിയുടെ ആവശ്യം വരുന്നില്ല, അതുകൊണ്ട് തന്നെ ഇനി അത്തരം സ്റ്റെപ്പിനി ടയറുകൾ ഒഴിവാക്കി പഞ്ചർ ഒട്ടിക്കാൻ ഉള്ള പഞ്ചർ കിറ്റുകളും, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പമ്പുകളും ആയിരിക്കും വാഹന നിർമ്മാതാക്കൾ ഇവയുടെ ഉടമസ്ഥർക്ക് നൽകുക.ആദ്യ ഘട്ടം 3500ന് താഴെ ഭാരമുള്ള വാഹനങ്ങളിൽ ആയിരിക്കും ഇവ സജ്ജീകരിക്കുക, അതുപോലെ ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് ഒഴിവാക്കി അവിടെ പഞ്ചർ കിറ്റുകളും ഇലക്ട്രിക് പമ്പുകളും ഘടിപ്പിക്കുവാനാണ് തീരുമാനം. പിന്നെ ടയറിൽ പ്രഷർ കുറയുന്ന സമയത്ത് അത് ഡ്രൈവറെ അറിയിക്കുവാനുള്ള സംവിധാനവും കൂടി ഏർപ്പെടുത്തുന്നുണ്ട്.

മൂക്കിനുള്ളിലൂടെ ഒരു കോല് കടത്തി, തലച്ചോറിനെ വരെ കുത്തിയിളക്കിയിട്ടാണ് ഈ പരിശോധനയൊക്കെ നടത്തുന്നത്. മാറണം ഈ വിലയിരുത്തൽ

അൻഫാസ് കാരന്തൂർ

[ ‘മൂക്കിനുള്ളിലൂടെ ഒരു കോല് കടത്തി, തലച്ചോറിനെ വരെ കുത്തിയിളക്കിയിട്ടാണ് ഈ പരിശോധനയൊക്കെ നടത്തുന്നത്.’ ]

കൊവിഡ് ടെസ്റ്റിംഗിന് സ്വാബ് എടുക്കുന്നതിനെ പറ്റി ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു മെസേജിലെ വാചകമാണ്.

തലച്ചോറിലേക്കെത്താൻ ഇത്ര എളുപ്പമായിരുന്നെങ്കിൽ എത്ര ന്യൂറോ ശസ്ത്രക്രിയകൾ കഷ്ടപ്പെട്ട് എല്ലൊന്നും പൊട്ടിക്കാതെ എളുപ്പത്തിൽ ചെയ്യാമായിരുന്നു. അല്ലെങ്കിൽ ഒന്ന് തുമ്മിയാൽ തന്നെ തലച്ചോറ് മൂക്കിലൂടെ പുറത്തു വരുമായിരുന്നല്ലോ. ഇത്തരം വ്യാജ സന്ദേശങ്ങൾ പടച്ചുവിടുന്നവർ, ഒന്നുകിൽ മനുഷ്യശരീരത്തെ പറ്റി LP സ്കൂൾ ലെവൽ അറിവുപോലുമില്ലാത്ത ഒരാളാണ്. അല്ലെങ്കിൽ, മനുഷ്യരെ വെറുതെ ഭയപ്പെടുത്തി ആനന്ദം കണ്ടെത്തുന്ന ഒരു സാഡിസ്റ്റ്.

ഈ വ്യാജസന്ദേശം വായിച്ച് ആശങ്കപ്പെട്ടിരിക്കുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകും. അവർക്കുവേണ്ടി മാത്രം പറയുന്നതാണ്, നമ്മുടെ തലച്ചോർ മൂക്കിൻ്റെ പുറകിലും മുകളിലുമായി എല്ലുകൾ കൊണ്ട് നിർമ്മിച്ച ശക്തമായ ഒരു കൂടിനുള്ളിൽ വളരെ സുരക്ഷിതമായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. കൊവിഡ് ടെസ്റ്റിന് സ്വാബെടുക്കുന്നതിന് തലച്ചോറുമായി ഒരു ബന്ധവുമില്ല. നമ്മൾ വായ നല്ലവണ്ണം തുറക്കുമ്പോൾ ഏറ്റവും പിറകിൽ കാണുന്ന ഭിത്തിയില്ലേ, അതാണ് അണ്ണാക്ക് അഥവാ ഓറോഫാരിംഗ്സ്. അതിൻ്റെ തന്നെ തുടർച്ചയായി മൂക്കിന് പുറകിലുള്ള, നമുക്ക് നേരിട്ട് നോക്കിയാൽ കാണാൻ പറ്റാത്ത ഭാഗമാണ് നേസോഫാരിങ്ക്സ് (Nasopharynx). അവിടെയുള്ള ശ്ലേഷ്മ സ്തരത്തിൽ നിന്നാണ് കൊവിഡ് പരിശോധനയ്ക്ക് വേണ്ടി സ്രവം സ്വാബിൽ ശേഖരിക്കുന്നത്.

കൊവിഡ് കണ്ടുപിടിക്കുന്നതിനുള്ള വിവിധതരം ടെസ്റ്റുകളെ പറ്റി ഇൻഫോക്ലിനിക് മുമ്പ് എഴുതിയിട്ടുള്ളതാണ്. അതിൽ പിസിആർ ടെസ്റ്റ്, ആൻറിജൻ ടെസ്റ്റ് എന്നിവയ്ക്കാണ് മൂക്കിൽ നിന്നും സ്രവം എടുത്ത് പരിശോധിക്കുന്നത്. ഒരാൾ രോഗബാധിതനാണോ അല്ലയോ എന്നറിയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ടെസ്റ്റുകളാണ് ഇവ രണ്ടും.

ഇനി ദാ ഈ ഡയലോഗുകൾ കൂടി ഒന്ന് കേട്ടുനോക്കൂ,

”കഴിഞ്ഞ തവണ മറ്റേ ഹോസ്പിറ്റലീന്ന് എടുത്തപ്പോ ഇത്ര ഇറിറ്റേഷൻ ഉണ്ടായില്ലല്ലോ ഡോക്റ്ററേ.. ഇങ്ങളെന്താ കിണറ് കുഴിയ്ക്കാണോ.?!”

”എയർപോർട്ടിന്നെടുത്തപ്പോ പെട്ടെന്ന് കഴിഞ്ഞു.. ഹോസ്പിറ്റലിലെ സ്റ്റാഫിന് അവര്ടെ അത്ര അറിയില്ലാന്ന് തോന്നുന്നു.”

”എന്റെ അച്ഛന് ഹെൽത്ത് സ്റ്റാഫെടുത്തപ്പോ മുക്കീന്ന് ചോര വരെ വന്നു, പക്ഷേ എനിക്കിപ്പൊ തീരെ ബുദ്ധിമുട്ടുണ്ടായില്ല ട്ടോ..”

”നിങ്ങളെന്തിനാണിത്ര സമയമെടുത്ത് കറക്കുന്നത്, ഒന്നു തൊട്ടാത്തന്നെ വൈറസുണ്ടേലിങ്ങ് കിട്ടൂലേ..?”

”ഓ ഇത്രേ ഉണ്ടായിരുന്നുള്ളോ, ഫ്രണ്ട് പറഞ്ഞത് കേട്ട് പേടിച്ചാ വന്നത്..”

”ആ പേഷ്യന്റിന്റ സാംപിൾ ഡോക്റ്റർ തന്നെ എടുക്കാമോ? കഴിഞ്ഞ തവണ അയാളെന്നെ ചീത്ത വിളിച്ചതാ..” – ഇത് നഴ്സിന്റ വക

ഇതെല്ലാം കോവിഡ് ടെസ്റ്റിന് സ്വാബെടുക്കാൻ വരുന്നവരുടെ പരാതികളും ആകുലതകളുമാണ്. പ്രത്യേകിച്ച് ഒന്നിലധികം തവണ ടെസ്റ്റ് ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ.

അവരാരെയും കുറ്റപ്പെടുത്താൻ പറ്റില്ല. മൂക്കിനകത്തേക്ക് ഒരു കോല് കടത്തിയുള്ള ഈ സ്വാബെടുക്കൽ നമുക്കത്ര സുഖകരമായ ഒരു കാര്യമല്ല തന്നെ. എന്നാലതത്ര വിഷമം പിടിച്ചതോ പേടിക്കേണ്ടതോ ആയ ഒരു ഏർപ്പാടുമല്ലാ.

ഈ കോല് എന്ന് നാട്ടുകാർ പറയുന്ന നമ്മുടെ ‘സ്വാബ്’ യഥാർത്ഥത്തിൽ ഒരു ചെറിയ ഇയർബഡ് പോലത്തെ സാധനമാണ്. ഒരു കനം കുറഞ്ഞ പ്ലാസ്റ്റിക് കമ്പിൻ്റെ അറ്റത്ത്, കോട്ടണോ അല്ലെങ്കിൽ അതുപോലെ ‘സ്രവം’ ആഗിരണം ചെയ്യാൻ സാധിക്കുന്ന ഒരു വസ്തു ചുറ്റിയ, കാഴ്ചയിൽ ഇയർബഡ് പോലെ തന്നെയിരിക്കുന്ന ഒന്ന്. അതിന് നമ്മളെ മുറിവേൽപ്പിക്കാനോ വേദനിപ്പിക്കാനോ കഴിയില്ല.

നമ്മളുപയോഗിക്കുന്ന ഈ സ്വാബിംഗ് രീതി പുതിയതായി കൊവിഡിനു വേണ്ടി കണ്ടുപിടിച്ചതൊന്നുമല്ല. ശ്വസനവ്യൂഹവുമായി ബന്ധപ്പെട്ട അസുഖങ്ങളുണ്ടാക്കുന്ന ഇൻഫ്ലുവൻസ, വില്ലൻചുമ, RSV, ഡിഫ്തീരിയ തുടങ്ങി പല സൂക്ഷ്മാണുക്കളുടെയും സാന്നിധ്യം കണ്ടുപിടിക്കാൻ നേരത്തെ ചെയ്തു വന്ന ഒന്നാണ്.

പ്രധാന സംഗതിയെന്താണെന്നു വെച്ചാൽ എതൊരു രോഗാണുവും, വൈറസോ ബാക്ടീരിയയോ ഏതായാലും, അവ കൂടുതലായി വളരുന്ന ശരീരഭാഗമേതെന്ന് കണ്ടറിഞ്ഞ് അവിടുന്ന് സാംപിൾ ടെസ്റ്റ് ചെയ്തെങ്കിൽ മാത്രമേ കൃത്യമായ രോഗനിർണയം സാധ്യമാകൂ. മെനിഞ്ചൈറ്റിസ് ഉണ്ടോയെന്നറിയാൻ നട്ടെല്ലിൽ കുത്തി വെള്ളമെടുത്ത് (CSF) പരിശോധിക്കുന്നത് ഒരുദാഹരണം. പ്രാഥമികമായി ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന SARSCoV-2 എന്ന കോവിഡ് വൈറസ് മൂക്കിലെയും ശ്വാസനാളത്തിലെയും ശ്ളേഷ്മസ്തരത്തിൽ പറ്റിപ്പിടിച്ച് പെറ്റു പെരുകിയാണ് ശ്വാസകോശത്തിലേക്കും മറ്റവയവങ്ങളിലേക്കും പടരുന്നത്. അതുകൊണ്ടു തന്നെ, വൈറസിൻ്റെ സാന്നിധ്യം ഏറ്റവുമധികം ഉണ്ടായിരിക്കുന്നതും അവിടെ തന്നെ.

ഈ Nasopharyngeal swab എടുക്കുന്ന രീതി ഇങ്ങനെയാണ്:

സ്വാബ് ടെസ്റ്റിന് വിധേയനാകുന്ന വ്യക്തിയുടെ തല പിറകിലേക്ക് ഏതാണ്ട് 70° യിൽ ചരിച്ചുവെക്കും. കൃത്യമായി ഫോക്കസ് ചെയ്യുന്ന ലൈറ്റുപയോഗിച്ച് മൂക്കിന്റെ ഉൾഭാഗം പരിശോധിക്കും. കൂടുതൽ വ്യാപ്തിയും സ്ഥല ലഭ്യതയുമുള്ള നാസാരന്ധ്രത്തിലൂടെ കടത്തുന്ന സ്വാബ്, മൂക്കിന്റെ അടിഭാഗത്തു(towards floor of the nose) കൂടെ, വായയ്ക്ക് സമാന്തരമായാണ് ഉള്ളിലേക്ക് പ്രവേശിപ്പിക്കേണ്ടത്.

ഇങ്ങനെ Nasopharynx-ൽ എത്തിയ സ്വാബിനെ, അവിടെ ശ്ലേഷ്മസ്തരത്തിൽ മുട്ടിച്ച് പിടിക്കും. സ്രവങ്ങൾ ഊർന്നിറങ്ങാൻ 10-15 സെക്കന്റുകൾ വരെ എടുക്കും. അതിനിടയിൽ 2 -3 തവണ Swab കറക്കി, സ്രവം ശേഖരിച്ചുവെന്ന് ഉറപ്പിക്കും. ശേഷം പതിയെ പോയ വഴിയിലൂടെ സ്വാബ് തിരിച്ചിറക്കും. രണ്ടു മൂക്കിൽ നിന്നും സ്വാബ് ശേഖരിക്കുന്നതാണ് ശരിയായരീതി. സ്രവം ശേഖരിച്ച സ്വാബിനെ ഒരു ടെസ്റ്റ് ട്യൂബിലെ വൈറസ് ട്രാൻസ്പോർട്ടിംഗ് മീഡിയത്തിലേക്ക് അപ്പോൾ തന്നെ മാറ്റും. ശേഷം രോഗിയുടെ പേരും നമ്പരും എല്ലാം രേഖപ്പെടുത്തി, ലാബിലേക്ക് അയക്കും.

സ്വാബ് മൂക്കിനുള്ളിലൂടെ കടന്നുപോകുന്ന സമയത്ത്, മൂന്നു തരത്തിലുള്ള താൽക്കാലിക പ്രതിപ്രവർത്തനങ്ങൾ(reflexes) ആ വ്യക്തിയുടെ ശരീരത്തിൽ അനുഭവപ്പെടാം.

1) Sneezing reflex:- മൂക്കിന്റ തുടക്കഭാഗത്തു തന്നെയുള്ള ഞരമ്പുകൾ പ്രചോദിപ്പിക്കപ്പെടുന്നത് മൂലം തുമ്മലുണ്ടാവാം.

2) Nasolacrimal reflex:- മൂക്കിൻ്റെ മധ്യഭാഗം വഴി സ്വാബ് കടന്നു പോകുമ്പോൾ, അതവിടുള്ള നാഡീഞരമ്പുകളെ പ്രചോദിപ്പിക്കുന്നത് വഴി ഇരുകണ്ണുകളിലും കണ്ണുനീര് നിറയാം.

3) Gag reflex:-. മൂക്കിന്റെ പുറകിലായുള്ള തൊണ്ടയുടെ ഭാഗത്തെത്തി അവിടെ തൊടുമ്പോൾ ഓക്കാനവും ചുമയും വരാം.

ഇതെല്ലാം എല്ലാർക്കും ഉണ്ടാവണമെന്നില്ല. ഉണ്ടായാൽ തന്നെ ഒരേ തീവ്രതയിൽ അനുഭവപ്പെടണമെന്നുമില്ല. വ്യക്തികൾക്കനുസരിച്ച് വ്യത്യാസം വരാം. ചിലർക്ക് നിസ്സാരമായും, ചിലർക്കൽപം കൂടുതലും. ഏതാണെങ്കിലും അവ താൽക്കാലികമായൊരു അസ്വസ്ഥത മാത്രമാണ്. വളരെവേഗമത് മാറിക്കിട്ടും.

എന്തുകൊണ്ടാണ് ഇത്രയും ബുദ്ധിമുട്ടി നമ്മൾ ‘മൂക്കിൻറെ പുറകിലുള്ള’ ശ്ലേഷ്മസ്തരത്തിൽ നിന്നുതന്നെ സ്വാബ് എടുക്കണം എന്ന് നിർബന്ധം പിടിക്കുന്നത്?
വളരെ ജനുവിൻ സംശയമാണ്. ഇത്തരം സംശയങ്ങൾ പലർക്കും തോന്നിയിട്ടുണ്ടാവാം. മൂക്കിൻറെ തുമ്പു മുതൽ ശ്വാസകോശം വരെ ശ്വസനവ്യവസ്ഥയുടെ ഭാഗമാണ്, എങ്കിൽ പിന്നെ കുറച്ചുകൂടി എളുപ്പമുള്ള വേറെ ഏതെങ്കിലും ഭാഗത്ത് നിന്ന് സ്വാബ് എടുത്താൽ പോരെ, എന്തിനാണ് മൂക്കിൻറെ പുറകിൽ തന്നെ പോയി എടുക്കണം എന്നൊക്കെ..

1.കൊറോണ, ഇൻഫ്ലുവൻസ തുടങ്ങിയ RNA വൈറസുകൾ ശ്വസനവ്യവസ്ഥയിൽ മൂക്കിൻ്റെ മധ്യഭാഗം മുതൽ പുറകിലുള്ള ശ്ലേഷ്മസ്തരത്തിൽ പറ്റിപ്പിടിച്ചാണ് വളരുന്നത്. അതുകൊണ്ടുതന്നെ മൂക്കിൻ്റെ അറ്റത്തുനിന്നും ഒരു സ്വാബ് എടുത്തു കഴിഞ്ഞാൽ നമുക്ക് ഈ വൈറസിനെ കിട്ടാനുള്ള സാധ്യത തുലോം തുച്ഛമാണ്.

  1. മറ്റൊരു എളുപ്പ വഴിയാണ്, വായ തുറന്ന് അണ്ണാക്കിൽ നിന്നും സ്വാബ് കളക്റ്റ് ചെയ്യുന്ന രീതി. പക്ഷേ അവിടെ നമ്മൾ ശേഖരിക്കുന്ന സ്രവം ഉമിനീരുമായി കലരുന്നതിനാൽ, തെറ്റായ ഫലം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
  2. രോഗബാധിതനായ ഒരാളിൽ വൈറസിൻ്റെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉണ്ടാവാൻ സാധ്യതയുള്ളത്, ശ്വാസനാളത്തിൽ നിന്നും ശ്വാസകോശത്തിൽ നിന്നും ശേഖരിക്കുന്ന സ്രവങ്ങളിലാണ്. പക്ഷേ ശ്വാസനാളത്തിൽ നിന്നും സ്രവം ശേഖരിക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. അതിന് ഒരുപാട് ഭൗതികസൗകര്യങ്ങൾ ആവശ്യമാണ്, സ്രവം ശേഖരിക്കാൻ വലിയ വൈദഗ്ധ്യം ആവശ്യമാണ്, മാത്രമല്ല രോഗിയെ അഡ്മിറ്റാക്കിയാൽ മാത്രമേ അത് ചെയ്യാനും സാധിക്കുകയുള്ളൂ.
  3. വൈറസിൻ്റെ സാന്നിധ്യം എളുപ്പത്തിൽ കണ്ടെത്താവുന്ന, എന്നാൽ രോഗിക്കും സ്വാബ് ശേഖരിക്കുന്ന ആരോഗ്യ പ്രവർത്തകനും വലിയ ബുദ്ധിമുട്ട് ഉണ്ടാവാത്ത, ചുരുങ്ങിയ സമയവും ഭൗതികസൗകര്യങ്ങളും കൊണ്ട് കൂടുതൽ രോഗികളിൽ പരിശോധന നടത്താവുന്ന ഒരു രീതി ആയതുകൊണ്ടാണ് Nasopharyngeal സ്വാബ് തന്നെ ഈ രോഗത്തിന് നമ്മൾ എടുക്കേണ്ടി വരുന്നത്.

ഈവിധം ശേഖരണത്തിലും, വിനിമയ സംവിധാനങ്ങളിലും കൃത്യമായ മാർഗ്ഗ നിർദേശങ്ങളിലൂടെ കടന്നുപോയ nasopharyngeal സാംപിളുകളിൽ വരെ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്താനുള്ള സാധ്യത 50 to 70% മാത്രമാണ്. അതുകൊണ്ടു തന്നെ നമ്മളോരോരുത്തരുടെയും കൃത്യമായ സഹകരണം ഈ സ്വാബ് ശേഖരിക്കുമ്പോൾ അനിവാര്യമാണ്.

വ്യാജവാർത്തകളിൽ വിശ്വസിച്ചോ ഭയം കൊണ്ടോ നമ്മളതിനോട് നിസ്സഹകരിക്കുകയാണെങ്കിൽ, അതുമൂലം കൃത്യമായിട്ടല്ല സ്രവം ശേഖരിക്കുന്നതെങ്കിൽ, വരാൻ സാധ്യതയുള്ള അപകടങ്ങൾ വളരെ വലുതായിരിക്കും.

അതുകൊണ്ടുതന്നെ രോഗിയുടെ അല്ലെങ്കിൽ സ്ക്രീനിങ്ങ് ടെസ്റ്റിന് വിധേയരായവുന്നവരുടെ പരിപൂർണ സഹകരണവും, അറിവും അത്യാവശ്യമാണിവിടെ. ഇതിനു പുറമേ മൂക്കിനുളളിലെ ദശവളർച്ച, ഉളളിലെ എല്ലിന്റെ വളവ്, നേരത്തെ ചെയ്തിട്ടുള്ള സർജറികൾ തുടങ്ങി മൂക്കിനുള്ളിൽ തടസ്സമുണ്ടാക്കുന്ന പല കാരണങ്ങൾ കൊണ്ടും പൂർണ്ണമായി സ്വാബ് ഉള്ളിലെത്താതിരിക്കാം. അത്തരത്തിൽ നേരത്തെ അറിവുള്ള തടസ്സങ്ങൾ രോഗിക്കോ, എടുക്കുന്ന സമയത്ത് ആരോഗ്യ പ്രവർത്തകർക്കോ അനുഭവപ്പെട്ടാൽ, കൃത്യത ഉറപ്പു വരുത്താൻ ഒരു ENT specialist -ന്റെ സേവനം ലഭ്യമെങ്കിൽ ഉപയോഗപ്പെടുത്തണം. പതിവിൽ കൂടുതൽ പ്രതിരോധം അനുഭവപ്പെട്ടാൽ, ഒരിക്കലും ബലമുപയോഗിച്ച് സ്വാബ് മൂക്കിലേക്ക് തള്ളിക്കയറ്റാനും പാടില്ല. നാസൽ സ്പെക്കുലം എന്ന ലഘു ഉപകരണത്തിന്റെ സഹായത്തോടെ തടസ്സങ്ങൾ വകഞ്ഞു മാറ്റിയേ അത് ഉള്ളിലെത്തിക്കാവൂ.

രോഗനിർണയത്തിൻ്റെ, അതിനുള്ള ടെസ്റ്റുകളുടെ കൃത്യതയാണ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ അച്ചുതണ്ട്. അതിന് ശരിയായ, ശാസ്ത്രീയമായ അറിവ് നമുക്കോരോരുത്തർക്കും ഉണ്ടായിരിക്കണം.
ഇന്നല്ലെങ്കിൽ നാളെ നമ്മളോരോരുത്തരും കടന്നു പോകേണ്ട വഴികൾ മാത്രമാണിത്.

ചെറിയ, താൽക്കാലികമായ ബുദ്ധിമുട്ടുകളെ അവഗണിക്കുക. സാംപിളുകൾ എടുക്കുന്ന ആരോഗ്യ പ്രവർത്തകരുമായി തുറന്ന് സംവദിക്കുക. സഹകരിക്കുക. വ്യാജസന്ദേശങ്ങളെയും അനാവശ്യ ഭീതി നിറയ്ക്കുന്ന വ്യാജവാർത്തകളെയും അവഗണിക്കുക.

നമ്മുടെ ശരിയായ അറിവും ക്ഷമയും സഹകരണവുമാണ്, വിസ്ഫോടനശേഷിയുള്ള ഈ രോഗത്തിൻ്റെ വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മൂർച്ച കൂട്ടുന്നത്.

അത് മറക്കാതിരിക്കുക..

കടപ്പാട്: ഡോ. റോഷിത് എസ് [അതിഥി ലേഖകൻ), ഡോ. മനോജ്‌ വെള്ളനാട്
ഇൻഫോ ക്ലിനിക്]

കുന്ദമംഗലം മിനി സിവിൽ സ്‌റ്റേഷനിൽ ഉണ്ടാകണം എല്ലാ സർക്കാർ ഓഫീസും

ഹബീബ് കാരന്തൂർ

കേരളത്തിലെ ഏക സബ് താലൂക്ക് ആസ്ഥാനവും നാഷനൽ ഹൈവേ 766 സുപ്രധാന ജംഗ്ഷനും ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങളുടെ കേന്ദ്രവുമായ കുന്ദമംഗലത്ത് ഒരു മിനി സിവിൽ സ്റ്റേഷൻ ഇല്ലാത്തത് ഒരു പോരായ്മയായി കുന്ദമംഗലം മണ്ഡലത്തിൽ തിരഞ്ഞെടുപ്പിൻ്റെ രണാങ്കണത്തിൽ ഇറങ്ങിയ കാലം മുതൽ പി.ടി.എ.റഹീം സാഹിബ്‌ പറയുമായിരുന്നു. എനിക്ക് ഉറപ്പായിരുന്നു അദേദഹം ചിലപ്പോൾ കൊടുവള്ളി മിനി സിവിൽ സ്‌റ്റേഷനേ പോലെ ചിതറി കിടക്കുന്ന സർക്കാർ ഓഫീസുകൾ ഇവിടെയും ഒരു മേൽകൂരക്ക് കീഴിൽ കൊണ്ടുവരുമെന്ന് .ഈ മിനി സിവിൽ സ്‌റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ഒരു ഉപഭോക്താവിനും നിമിഷങ്ങൾക്കകം എല്ലാം കഴിഞ്ഞ് മടങ്ങാമെന്ന വിശ്വാസവും ഉണ്ടാകും കുന്ദമംഗലത്തുകാർക്ക് ലഭിക്കാത്ത സബ്ട്രഷറി, ഫുഡ് സേഫ്റ്റി, ക്ഷീര വികസന ഓഫീസുകൾ കൊണ്ടുവരികയും ചെയ്യണം കുന്ദമംഗലത്തിൻ്റെ മണ്ണിൽ പി.ടി.എ.റഹീം എം.എൽ.എ.ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം തൻ്റെ ആഗ്രഹം കുന്ദമംഗലം ബ്ലോക്ക് പ്രസിഡണ്ടിനെ അറിയീക്കുകയും കക്ഷിരാഷ്ടീയത്തിന് അധീനമായി എല്ലാവരും ഒന്നടങ്കം പാസാക്കി 50 സെൻ്റ് സ്ഥലം വിട്ടു നൽകാനും അന്നത്തെ യു.ഡി.എഫ്കേരള മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തു യു.ഡി.എഫ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി തറക്കല്ലിട്ട് കെട്ടിട നിർമ്മാണം ആരംഭിച്ച് ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കിയ മിനി സിവിൽ സ്റ്റേഷൻ ഈ മാസം 10ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസ് വഴി ഉദ്ഘാടനം ചെയ്യപെടുകയാണ് ഉദ്ഘാടനത്തിന് നേരത്തെ സജ്ജമാക്കിയെങ്കിലും കേരള മുഖ്യമന്ത്രി പിണറായിയെ കൊണ്ട് തന്നെ ഉദ്ഘാടനം ചെയ്യിക്കണമെന്ന ആഗ്രഹത്തിൽ നീളുകയായിരുന്നു എല്ലാ സർക്കാർ ഓഫീസുകളും കൊണ്ടും വരുമെന്ന് തുടക്കത്തിൽ പറഞ്ഞ എം.എൽ.എ.പി.ടി.എ.റഹീം കുന്ദമംഗലം വില്ലേജ് ഓഫീസിനെയും ചാത്തമംഗലം സബ് രജിസ്ട്രാൾ ഓഫീസ് കൊണ്ടുവരാൻ ശ്രമം നടത്താതേ അവർക്ക് സ്വന്തം കെട്ടിടം പണിയാൻ ഫണ്ട് അനുവദിച്ചതിൽ ദുരൂഹതയുണ്ട്. ആര് എതിർത്താലും ഈ രണ്ട് ഓഫീസും എ.ഇ.ഓഫീസും ഈ കുടക്കീഴിലേക്ക് കൊണ്ട് വരണം അതിനാണല്ലോ കോടികൾ മുടക്കി ഇവിടെ കെട്ടിടം പണിതത് പഴ കേന്ദ്രത്തിൽ നമുക്ക് മറ്റ് പദ്ധതികളും കൊണ്ടുവരാമല്ലോ

കഠിനംകുളം കായലില്‍ നിന്ന് നിരോധനം ലംഘിച്ച് പിടിച്ച മീന്‍ പൊലീസ് പിടിച്ചെടുത്ത് രഹസ്യമായി വില്‍പ്പന നടത്തി “കേരള പോലീസിന് പൊങ്കാല ഇട്ട് നാട്ടുകാർ

പോത്തന്‍കോട്: കഠിനംകുളം കായലില്‍ നിന്ന് നിരോധനം ലംഘിച്ച് പിടിച്ച മീന്‍ പൊലീസ് പിടിച്ചെടുത്ത് രഹസ്യമായി വില്‍ക്കുകയും ബാക്കി വീട്ടില്‍ കൊണ്ടുപോവുകയും ചെയ്‌തെന്ന് നാട്ടുകാരുടെ ആരോപണം. സംഭവം മുരുക്കുംപുഴയിലെ ജനകീയ സമിതി പ്രവര്‍ത്തകര്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെയും രഹസ്യ വിഭാഗത്തിന്റേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിഷയം പുറത്തറിയാതെ തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആരോപണമുണ്ട്.

വലവീശി പിടിച്ച കരിമീന്‍ , തിലോപ്പിയ, വരാല്‍ തുടങ്ങിയവ മുരുക്കുംപുഴ കടവില്‍ വില്‍പന നടത്തിയപ്പോള്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനെത്തിയതായിരുന്നു പൊലീസ്. എല്ലാവരെയും ഓടിച്ച ശേഷം മീന്‍ പിടിച്ചെടുത്തു. ഇതിനിടെ ഒരാള്‍ കായല്‍ വെട്ടിലേക്ക് എടുത്തു ചാടി. ഭയന്ന പൊലീസ് സ്ഥലം വിട്ടു. ജീപ്പില്‍ കടത്തിയ മീനാണ് പിന്നീട് ഇടനിലക്കാരെ ഉപയോഗിച്ച് കച്ചവടം നടത്തിയതെന്നാണ് ആരോപണം. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 21 കണ്ടയ്മെൻ്റ് സോൺ പിൻവലിക്കണം വാർഡ് വികസന കൺവീനർ സിദ്ധീഖ് തെക്കയിൽ

കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ വാർഡ് 21 കണ്ടയ്മെൻ്റ് സോണാക്കിയ നടപടി ഉടൻ പിൻവലിക്കണമെന്നാവശ്യപെട്ട് വാർഡ് വികസന കൺവീനർ സിദ്ധീഖ് തെക്കയിൽ കോഴിക്കോട് കലക്ടർ, ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവർക്ക് കത്ത് നൽകി കത്തിൻ്റെ പൂർണ രൂപം

പ്രിയപ്പെട്ട കോഴിക്കോട് ജില്ലാ കളക്ടർ സാർ,

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ സാരഥികൾ, ആരോഗ്യഡിപ്പാർട്മെന്റ്, പോലീസ് അറിയുന്നത്തിലേക്ക്…. ..

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പഞ്ചായത്തിലെ വാർഡ് 21ൽ കണ്ടയിമെന്റ് സോണായി ഒരു ആഴ്ചക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നല്ലോ
ഭൂരിപക്ഷം വരുന്ന ആളുകളും താങ്കളുടെ തീരുമാനം ശരി വെക്കുകയും അതിനനുസരിച്ചു ജോലിക്ക് പോകാതെ ഒതുങ്ങി കൂടി ജീവിക്കുകയും ചെയ്തിരുന്നു

എന്നാൽ ഈ ഒരാഴ്ചകാലം ജോലിക്ക് പോകുവാൻ കഴിയാതെ ജീവിച്ച ഞങ്ങൾ ഇന്ന് ദുരിതം അനുഭവിക്കുകയാണ് കാരണം ഞങ്ങളിൽ ഭൂരിഭാഗം ആളുകളും അന്ന് അന്ന് ജോലിക്ക് പോയി ഉപജീവനം നയിക്കുന്നവരാണ് കിട്ടുന്ന വരുമാനത്തിൽ നിന്നും മുക്കാൽ ഭാഗം വിവിധ ലോൺ, കുറി, പലിശ, കറന്റ് ബില്ല്, വാട്ടർ ബില്ല്, TV, മൊബൈൽ റീചാർജ് എന്നിവഴികളിലൂടെ പോവും…..
തുച്ഛമായ ഒരു സംഖ്യ കൊണ്ട് ചിലവും അവസാനം ഒത്തിരി കടവും പേറി ജീവിക്കുന്നവരാണ്…
എല്ലാ ബാങ്ക് അടവുകളും തെറ്റി പലിശ കയറി കിടക്കുകയാണ് ബാങ്കിൽ നിന്നും വിളി വന്ന് തുടങ്ങി ഉള്ള കൂര വിറ്റുകൊണ്ട് കുടുംബതോടൊപ്പം തെരുവിൽ ഇറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ്

ഞങ്ങളുടെ വാർഡിൽ വലിയ പ്രശ്നങ്ങൾ നില നിൽക്കുന്നില്ലങ്കിൽ കണ്ടയിമെന്റ് സോൺ ഒഴിവാക്കി തരികയോ, പ്രശ്നം നിലനിൽക്കുന്നുണ്ടങ്കിൽ ചെറിയ ഇളവുകൾ നൽകുകയോ ചെയ്യുവാൻ താങ്കളുടെ ഭാഗത്ത്‌ നിന്നും ദയ ഉണ്ടാവണമെന്ന് സ്നേഹപൂർവ്വം അപേക്ഷിക്കുന്നു……

വാർഡ് നിവാസികൾക്ക് വേണ്ടി….

സിദ്ധീഖ് തെക്കയിൽ വികസനസമിതി കൺവീനർ
വാർഡ് 21, കുന്നമംഗലം പഞ്ചായത്ത്‌