കുഞ്ഞാലിക്കുട്ടി.കെ (78) നിര്യാതനായി

കുന്ദമംഗലം:കളരിക്കണ്ടി മഹല്ല് മുൻ സെക്രട്ടറി കുഞ്ഞാലിക്കുട്ടി.കെ (78) നിര്യാതനായി
ഭാര്യ: ഖദീജ
മക്കൾ: സുബൈദ, ആമിന, അബ്ദുല്ലത്തീഫ്, നസീമ, മൈമൂന
മരുമക്കൾ: നസീമ, പരേതനായ അബ്ദുൽ അസീസ്, ഇബ്റാഹീം, അബദുറഹിമാൻ , അബ്ദുൽ റസാഖ്
ഖബറടക്കം8ന്ബുധന്‍ രാവിലെ 8 മണിക്ക് കളരിക്കണ്ടി ജുമാ മസ്ജിദിൽ

ചാത്തങ്കാവിൽ നാട്ടുകാർ പിടികൂടിയപെരുപാമ്പ് രക്ഷപെട്ടു വനപാലകരെത്തി കസ്റ്റഡിയിലെടുത്തു

കുന്ദമംഗലം: ചാത്തങ്കാവ്പുൽപ്പറമ്പിൽ ബീരാന്റെ വീട്ടുമുറ്റത്ത്‌ ഇന്നലെ രാത്രി കണ്ട പെരുപാമ്പിനെ പരിസരവാസികൾ ചേർന്ന് പിടികൂടി ചാക്കിൽ കെട്ടി ഫോറസ്റ്റ് അധികൃതരെ വിവരമറിയില്ലെങ്കിലും അവരെത്തിയത് ചൊവ്വായ് ച.ഇതിനിടയിൽ നാട്ടുകാർ ഉറക്കമായപ്പോൾ പെരുപാമ്പ് തടിയെടുത്തിരുന്നു. ഇന്ന് രാവിലെ ചാക്കിൽ നിന്ന് ചാടിപ്പോയതിനെ തുടർന്ന് വാർഡ് മെമ്പർ വിവരംഅറിയിച്ചതിനെ തുടർന്ന് താമരശ്ശേരിയിൽ നിന്നും എത്തിയ ഫോറെസ്റ്റ് റസ്ക്കു ടീം പരിസരത്ത് തിരച്ചിൽ നടത്തി ഇയ്യപ്പടിയങ്ങൽ സാംസ്‌കാരിക നിലയത്തിനടുത്ത കുറ്റികാട്ടിൽ നിന്നും സാഹസികമായി പിടികൂടി .പെരുപാമ്പിനെ താമരശ്ശേരിയിലേക്ക് കൊണ്ടുപോയി

കുന്ദമംഗലത്ത് നടത്തിയ പരിശോധനയിൽ കൂടുതൽ പേർക്ക് കോവിഡ് വാർഡ് 9ൽ +റിപ്പോർട്ട് ചെയ്യപെട്ടപ്പോൾ കണ്ടയ്മെൻ്റ് സോണായ 21,8, 16 ൽ വീണ്ടും +റിപ്പോർട്ട്

കുന്ദമംഗലം :ഗ്രാമ പഞ്ചായത്തിലെ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് നടത്തിയ നടത്തിയ ആന്റിജൻ പി സി ആർ പരിശോധനയിൽ ഏഴിലധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്.

199 ആന്റിജൻ പരിശോധനയും 19 പി സി ആർ പരിശോധനയുമാണ് ഇന്ന് ആരോഗ്യ വകുപ്പ് നടത്തിയിരിക്കുന്നത് ഇതിലാണ് കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെ കൂടുതൽ പരിശോധനയ്ക്കും,ചികിത്സയ്ക്കുമായി മെഡിക്കൽ കോളിജിലെ കോവിഡ് സെന്ററിലേക്ക് മാറ്റും. കൂടുതൽ വിവരങ്ങൾ ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിട്ടില്ല നാളെ ലഭ്യമാകൂ എങ്കിലും നിലവിലെ കണ്ടയ്മെൻ്റ് സോണായ 8, 21, 16 ൽ വീണ്ടും റിപ്പോർട്ട് ചെയ്യപെട്ടപ്പോൾ തന്നെ വാർഡ് 9പുതിയതായി കടന്നു വരികയും ചെയ്തു

കോവിഡ് 19:വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നമംഗലം യൂണിറ്റ് കേന്ദ്ര ആയുഷ് മന്ത്രാലയം നിർദേശിച്ച ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു.

കുന്ദമംഗലം:കൊവിഡ് 19 മഹാമാരി കുന്നമംഗലത്തും പരിസരപ്രദേശങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ വേളയിൽ പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ സമ്പർക്കം പുലർത്തുന്ന വ്യാപാരികൾ. അവരുടെയും അവരുടെ സ്ഥാപനത്തിലെ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് കേന്ദ്ര ആയുഷ് മന്ത്രാലയം നിർദേശിച്ച ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്തു.

 വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ലാ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മെമ്പറും ആയ എം ബാബുമോൻ ഉദ്ഘാടനം നിർവഹിച്ചു.

 യൂണിറ്റ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് മുസ്തഫ   യൂത്ത് വിങ് ജനറൽ സെക്രട്ടറി ജിനിലേഷ്, വൈസ് പ്രസിഡണ്ട് അബ്ദുൽ നാസർ, സുനിൽ കണ്ണോറ, അബൂബക്കർ ഇവ , അബ്ദുള്ള എന്നിവർ നേതൃത്വം നൽകി.

മോഷണക്കേസുകളിലെ പ്രതി ഇങ്ങാപ്പുഴ കക്കാട് സ്വദേശി ചാമപുരയിൽ സക്കറിയ (37)യെ കുന്ദമംഗലം പോലീസ്  അറസ്റ്റ് ചെയ്ത്. റിമാൻ്റ് ചെയ്തു

കുന്ദമംഗലം:നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഇങ്ങാപ്പുഴ കക്കാട് സ്വദേശി ചാമപുരയിൽ സക്കറിയ (37)യെ കുന്ദമംഗലം പോലീസ്  അറസ്റ്റ് ചെയ്തു.       കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുന്ദമംഗലം മുറിയനാൽ മലബാർ ഹാർഡ് വെയർ എന്ന സ്ഥാപനത്തിൽ മോഷണം നടന്നിരുന്നു. തുടർന്ന്  നോർത്ത് അസി.കമ്മീഷണർ അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങൾ ഉൾപ്പെട്ട കോഴിക്കോട് സിറ്റി ഡപ്യൂട്ടി കമ്മീഷണർ സുജിത്ത് ദാസ് ഐ .പി.എസിൻ്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവസ്ഥലത്തേയും പരിസരങ്ങളിലേയും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയും അടുത്തിടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ മോഷണ കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ നിന്നുമാണ്   സക്കറിയയെ കുറിച്ച് സൂചന ലഭിക്കുന്നത്. 
തുടർന്ന്  നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കൊടുവള്ളി മാനിപുരത്ത്  നിന്നും കുന്ദമംഗലം സബ്ബ് ഇൻസ്പെക്ടർ ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും പ്രത്യേക അന്വേഷണ സംഘവും കൂടി കസ്റ്റഡിയിലെടുത്തത്.നിരവധി മോഷണ കേസിലെ പ്രതിയായ സക്കറിയ കോഴിക്കോട്‌, മലപ്പുറം, കണ്ണൂർ ജില്ലകളിൽ സമാന കുറ്റകൃത്യം നടത്തി ശിക്ഷ അനുഭവിച്ചിട്ടുണ്ട്.കോവിഡ് പശ്ചാത്തലത്തിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മോഷണം നടത്തുകയായിരുന്നു.പ്രാഥമിക ചോദ്യം ചെയ്യലിൽ കുന്ദമംഗലത്തെ മോഷണം പ്രതി സമ്മതിച്ചതായി കുന്ദമംഗലം ഇൻസ്പെക്ടർ ജയൻ ഡൊമനിക്ക് പറഞ്ഞു. ജില്ലയിൽ നടന്ന മറ്റു മോഷണ കേസുകളിൽ ഇയാൾ ഉൾപെട്ടിട്ടുണ്ടോ എന്ന്   അന്വേഷണം നടത്തുമെന്ന് ഡി.സി.പി സുജിത്ത് ദാസ് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ പ്രതികളെയും നിരവധി വാഹനമോഷണ കേസിലെ പ്രതികളെയും ഈ സംഘം അന്വേഷിച്ചു കണ്ടെത്തിയിരുന്നു. കോടതിയിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

ക്വറൻ്റയിനിൽ കഴിഞ്ഞ വീടുകളും, കാരന്തുരിലെ മഹല്ല് – ടൌൺ ജുമാ മസ്ജിദുകളും അങ്ങാടികളും വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി

കുന്ദമംഗലം:ക്വറന്റയിനിൽ കഴിഞ്ഞ വീടുകളും, കാരന്തുരിലെ മഹല്ല് – ടൗൺ മസ്ജിദുകളും അങ്ങാടികളും കുന്നമംഗലം വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി…. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത്‌ മുസ്ലീംലീഗ് വൈസ് പ്രസിഡന്റ്‌ സി അബ്ദുൽ ഗഫൂർ, യൂത്ത് ലീഗ് പ്രസിഡന്റ്‌ സിദ്ധീഖ് തെക്കയിൽ, സെക്രട്ടറി കെ കെ ഷമീൽ, ക്യാപ്റ്റൻ നൗഷാദ്, ബഷീർ മാസ്റ്റർ,യൂ പി നിസാർ ആഷിഖ്, സമാസ്, നസീബ്, റാശിദ്, ഹാരിസ് തടത്തിൽ പങ്കെടുത്തു

ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ഒരു മാസം കൂടി സമയമനുവദിക്കണം: യു സി രാമൻEx MLA

ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ഒരു മാസം കൂടി സമയമനുവദിക്കണം: യു സി രാമൻ
കോഴിക്കോട്: ലൈഫ് പദ്ധതിയിലുൾപ്പെടുത്തി ഭവനരഹിതർക്കനുവദിക്കുന്ന സൗജന്യ ഭവനത്തിനുള്ള അപേക്ഷയുടെ അവസാന തിയ്യതി ഈ മാസം 14 എന്നത് ഒരു മാസം കൂടി നീട്ടി നൽകുകയും ഫോർമാലിറ്റികളിൽ ഇളവ് അനുവദിക്കുകയും വേണമെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റും മുൻ എംഎൽഎയുമായ യു സി രാമൻ ആവശ്യപ്പെട്ടു.
നമ്മുടെ സംസ്ഥാനത്ത് ഏകദേശം അഞ്ഞൂറോളം കണ്ടയിന്മന്റ് സോണുകളുണ്ട് അതു പോലെ അക്ഷയ സെന്ററുകൾ പലതുമിപ്പോൾ തുറക്കുന്നില്ല, സർക്കാർ ആഫീസുകളിൽ ഉദ്യോഗസ്ഥർ പകുതി മാത്രമേ ഹാജരുള്ളൂ, സാമൂഹ്യ അകലം എല്ലായിടങ്ങളിലും അപേക്ഷകർ പാലിക്കേണ്ടതുമുണ്ട്.
ഈയൊരു സാഹചര്യത്തിൽ വിവിധങ്ങളായ രേഖകൾ സംഘടിപ്പിച്ച് ഇത്ര ചുരുങ്ങിയ ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കുക എന്നത് പ്രയാസമാണ്, വിഷയത്തിൽ സത്വര നടപടി സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും യു സി രാമൻ പറഞ്ഞു.

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അബ്ദുൽ ഹാരിസ് (39) മക്കയിൽ ഷോക്കേറ്റ് മരിച്ചു.

ജിദ്ദ: കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി നടുവീട്ടിൽ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ അബ്ദുൽ ഹാരിസ് (39) മക്കയിൽ ഷോക്കേറ്റ് മരിച്ചു. മക്കയിലെ ‘ഷറായ’യിൽ മിനി സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. കടയിലെ റെഫ്രിജറേറ്റർ പരിശോധിക്കുന്നതിനിടയിൽ ഷോക്കേറ്റ് തറയിൽവീണുകിടക്കുന്നത് കണ്ട ഹാരിസിനെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 20 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി നാട്ടിൽ പോയി വന്നത്. മാതാവ്: പുത്തലത്ത് സുബൈദ, ഭാര്യ: കായിക്കൽ ഷാദിയ (ചെറുവാടി). മക്കൾ: ഇലാൻ മുഹമ്മദ്, ഇഷാൻ ഹമീദ്, ഇഫ്രാൻ. മൃദദേഹം മക്കയിലെ അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ്. അനന്തര നഫാപടിക്രമങ്ങൾ പൂത്തീകരിച്ചു വരികയാണ്.