ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ഒരു മാസം കൂടി സമയമനുവദിക്കണം: യു സി രാമൻEx MLA

ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ഒരു മാസം കൂടി സമയമനുവദിക്കണം: യു സി രാമൻ
കോഴിക്കോട്: ലൈഫ് പദ്ധതിയിലുൾപ്പെടുത്തി ഭവനരഹിതർക്കനുവദിക്കുന്ന സൗജന്യ ഭവനത്തിനുള്ള അപേക്ഷയുടെ അവസാന തിയ്യതി ഈ മാസം 14 എന്നത് ഒരു മാസം കൂടി നീട്ടി നൽകുകയും ഫോർമാലിറ്റികളിൽ ഇളവ് അനുവദിക്കുകയും വേണമെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റും മുൻ എംഎൽഎയുമായ യു സി രാമൻ ആവശ്യപ്പെട്ടു.
നമ്മുടെ സംസ്ഥാനത്ത് ഏകദേശം അഞ്ഞൂറോളം കണ്ടയിന്മന്റ് സോണുകളുണ്ട് അതു പോലെ അക്ഷയ സെന്ററുകൾ പലതുമിപ്പോൾ തുറക്കുന്നില്ല, സർക്കാർ ആഫീസുകളിൽ ഉദ്യോഗസ്ഥർ പകുതി മാത്രമേ ഹാജരുള്ളൂ, സാമൂഹ്യ അകലം എല്ലായിടങ്ങളിലും അപേക്ഷകർ പാലിക്കേണ്ടതുമുണ്ട്.
ഈയൊരു സാഹചര്യത്തിൽ വിവിധങ്ങളായ രേഖകൾ സംഘടിപ്പിച്ച് ഇത്ര ചുരുങ്ങിയ ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കുക എന്നത് പ്രയാസമാണ്, വിഷയത്തിൽ സത്വര നടപടി സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും യു സി രാമൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *